ചിലര്‍
അങ്ങനെയാണ്.
ദു:ഖം വരുമ്പോള്‍
സത്രമാക്കി കളയും നമ്മെ .
നിശ്വാസകാറ്റിനാല്‍
പുളകിതരാവും അവര്‍ .
സഹായവും തോളിലേറ്റി
സഞ്ചരിക്കും വിദൂരതയിലേക്ക്...
സത്രം അടഞ്ഞുകിടക്കുന്നതും ,
വിങ്ങുന്നതും അവര്‍ സന്തോഷിക്കുമ്പോഴാണ്.
ഇപ്പോള്‍ ഒരു മുട്ട് കേള്‍ക്കുന്നുണ്ടോ
വാതില്ക്കല് ?
ഉറപ്പിക്കാം ,
ദു:ഖം ആരെയോ അതിന്റെ ചുടുവിരല്‍ കൊണ്ട്
തൊട്ടിരിക്കാം....
*****************
മലയാളകവിതയില്‍ പ്രസിദ്ധീകരിച്ചത്
November 27, 2010
November 18, 2010
ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍
(Courtesy :Google )
ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍
മരത്തെ തലോടി മടങ്ങുന്ന
നദിതന്‍ തന്ത്രികളും ചേര്‍ന്നലവിടം
മാധുര്യത്തിന് സംഗീത സദസ്സ് .
പ്രണയോന്മാദത്തില് , അലഞ്ഞവര്‍ക്കല്ലോ
നദിക്ക് മീതെ നില്ക്കും സംഗീതം .
അവനെ മൂടുന്നുവോ വാടിയ പൂക്കള്‍ ,
മുടിയാകെ ഇരുണ്ട ഇലകളും .
സംഗീതത്തിന് ചായ്വിന്റെ തലപ്പിലേക്ക്
എല്ലാമൊഴുകുന്നു മൃദുവായ് ...
സംഗീതോപകരണത്തിന് മീതെയെന്തിനോ -
വേണ്ടി പരതുന്നൂ വിരലുകള്‍ ....
ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍
മരത്തെ തലോടി മടങ്ങുന്ന
നദിതന്‍ തന്ത്രികളും ചേര്‍ന്നലവിടം
മാധുര്യത്തിന് സംഗീത സദസ്സ് .
പ്രണയോന്മാദത്തില് , അലഞ്ഞവര്‍ക്കല്ലോ
നദിക്ക് മീതെ നില്ക്കും സംഗീതം .
അവനെ മൂടുന്നുവോ വാടിയ പൂക്കള്‍ ,
മുടിയാകെ ഇരുണ്ട ഇലകളും .
സംഗീതത്തിന് ചായ്വിന്റെ തലപ്പിലേക്ക്
എല്ലാമൊഴുകുന്നു മൃദുവായ് ...
സംഗീതോപകരണത്തിന് മീതെയെന്തിനോ -
വേണ്ടി പരതുന്നൂ വിരലുകള്‍ ....
November 14, 2010
സിഗരറ്റ്
സിഗരറ്റ്
ഒരു പ്രതീകം .
വലിക്കുന്നവന്
വിഡ്ഢിയല്ല.
വലി കഴിഞ്ഞ്
ചെരിപ്പിനാല്‍
മെതിക്കപ്പെടുന്നവന്‍
പിന്നെയാര്?
ഒരു പ്രതീകം .
വലിക്കുന്നവന്
വിഡ്ഢിയല്ല.
വലി കഴിഞ്ഞ്
ചെരിപ്പിനാല്‍
മെതിക്കപ്പെടുന്നവന്‍
പിന്നെയാര്?
November 8, 2010
Subscribe to:
Posts (Atom)
-
ഖലീല്‍ ജിബ്രാന് (Picture courtesy : Google) ഞാനൊന്നുറങ്ങട്ടെ , പ്രേമ ലഹരിയിലാണെന് ആത്മാവ്. ഞാനൊന്നു വിശ്രമിക്കട്ടെ, ദാനം ...