August 30, 2010
August 20, 2010
സ്വര്‍ഗത്തിലേക്ക് വീണ്ടും
(Courtesy : Google)
സ്വര്‍ഗത്തിലേക്ക് ഒരിക്കല്‍
കൂടെ മടങ്ങവേണം ,
പുലരി ചുംബിച്ച് അലിയിച്ച
മഞ്ഞിന്റെ കൈയോട് കൈചേര്‍ത്ത് .
സ്വര്‍ഗത്തിലേക്ക് തിരിക്കവേണം
വീണ്ടുമെനിക്ക് ,
മലഞ്ചരിവില്‍ തത്തികളിച്ച
മേഘമുദ്രയും നമ്മള് രണ്ടും ചേര്‍ന്ന് .
സ്വര്‍ഗത്തിലേക്ക് മടങ്ങണം വീണ്ടുമെനിക്ക്...
ഈ മനോഹര ജീവിത അവസാനയാത്രയില്‍
തിരികെപോയി ചൊല്ലും ഞാന്‍ :
''എത്ര സുരഭിലമായിരുന്നതെന്നോ.''
സ്വര്‍ഗത്തിലേക്ക് ഒരിക്കല്‍
കൂടെ മടങ്ങവേണം ,
പുലരി ചുംബിച്ച് അലിയിച്ച
മഞ്ഞിന്റെ കൈയോട് കൈചേര്‍ത്ത് .
സ്വര്‍ഗത്തിലേക്ക് തിരിക്കവേണം
വീണ്ടുമെനിക്ക് ,
മലഞ്ചരിവില്‍ തത്തികളിച്ച
മേഘമുദ്രയും നമ്മള് രണ്ടും ചേര്‍ന്ന് .
സ്വര്‍ഗത്തിലേക്ക് മടങ്ങണം വീണ്ടുമെനിക്ക്...
ഈ മനോഹര ജീവിത അവസാനയാത്രയില്‍
തിരികെപോയി ചൊല്ലും ഞാന്‍ :
''എത്ര സുരഭിലമായിരുന്നതെന്നോ.''
August 5, 2010
നിന്നോട് , ചിലത്...
നിന്നോട് ചോദിക്കാതെ-
യാണു ഞാന്‍ പ്രണയിച്ചത്.
പറയാതെയാണു നീ
പടിയിറങ്ങിപോയതും...
(കടപ്പാട് :ഗൂഗിള്‍ ഒണ്ടിക്കാവ്)
നിന്നെ കാത്തു ഞാന്‍ നിന്ന
ഒണ്ടിക്കാവിലെ ആല് മരം
വിരഹത്തിന്റെ മന്ദിപ്പില്‍
പെയ്തലക്കുന്നു...
ആലിലകളില്‍ കാറ്റ്
ശോകഗാനത്തിന്
ഇടക്ക വായിക്കുന്നു...
നീ അന്നെനിക്കായ് ചൊല്ലിയ
കവിതയും ,
ഒണ്ടിക്കാവും
ഓര്മ്മകല്ലുകള്ക്കു കീഴെ
ഞെരുങ്ങുന്ന നേരം
മനസൊരു പാഴ്മരുഭൂമിയാകുന്നു.
ഇവിടെയോ ,യിനിയൊരു പ്രണയം
പൂക്കില്ലൊരുനാളും .
പ്രതീക്ഷയുടെ പുല്ലണിഞ്ഞ പാത
കരിഞ്ഞ് മണ്‍പലകയോട്
ചേര്‍ന്നിരിക്കുന്നു.
കണ്ണുനീരിന്റെ ഒഴുക്കില്‍
വളക്കൂറു് ഒലിച്ചു പോയെ--
ങ്ങോ മറഞ്ഞു.
കാറ്റിലാടുന്നൊരുണക്ക ചില്ല-
മാത്രമവശേഷിക്കുന്നിപ്പോഴും...
ഏകാന്തതയുടെ വാത്മീകത്തിലുള്‍-
വലിഞ്ഞ്
കവിതയെ ഭാണ്ഡത്തിലാക്കി
ഒണ്ടിക്കാവിലെമണ്ണില്‍
നിന്റെ പാദമുദ്ര പതിഞ്ഞിടത്ത്
മുഖം ചായ്ച് ഞാനൊന്നു-
റങ്ങട്ടേ.......?
സഖീ ,
ആകെ ഞാനോ തളര്‍ന്നിരിക്കുന്നു.....
(കടപ്പാട് :ഗൂഗിള്‍ )
യാണു ഞാന്‍ പ്രണയിച്ചത്.
പറയാതെയാണു നീ
പടിയിറങ്ങിപോയതും...
(കടപ്പാട് :ഗൂഗിള്‍ ഒണ്ടിക്കാവ്)
നിന്നെ കാത്തു ഞാന്‍ നിന്ന
ഒണ്ടിക്കാവിലെ ആല് മരം
വിരഹത്തിന്റെ മന്ദിപ്പില്‍
പെയ്തലക്കുന്നു...
ആലിലകളില്‍ കാറ്റ്
ശോകഗാനത്തിന്
ഇടക്ക വായിക്കുന്നു...
നീ അന്നെനിക്കായ് ചൊല്ലിയ
കവിതയും ,
ഒണ്ടിക്കാവും
ഓര്മ്മകല്ലുകള്ക്കു കീഴെ
ഞെരുങ്ങുന്ന നേരം
മനസൊരു പാഴ്മരുഭൂമിയാകുന്നു.
ഇവിടെയോ ,യിനിയൊരു പ്രണയം
പൂക്കില്ലൊരുനാളും .
പ്രതീക്ഷയുടെ പുല്ലണിഞ്ഞ പാത
കരിഞ്ഞ് മണ്‍പലകയോട്
ചേര്‍ന്നിരിക്കുന്നു.
കണ്ണുനീരിന്റെ ഒഴുക്കില്‍
വളക്കൂറു് ഒലിച്ചു പോയെ--
ങ്ങോ മറഞ്ഞു.
കാറ്റിലാടുന്നൊരുണക്ക ചില്ല-
മാത്രമവശേഷിക്കുന്നിപ്പോഴും...
ഏകാന്തതയുടെ വാത്മീകത്തിലുള്‍-
വലിഞ്ഞ്
കവിതയെ ഭാണ്ഡത്തിലാക്കി
ഒണ്ടിക്കാവിലെമണ്ണില്‍
നിന്റെ പാദമുദ്ര പതിഞ്ഞിടത്ത്
മുഖം ചായ്ച് ഞാനൊന്നു-
റങ്ങട്ടേ.......?
സഖീ ,
ആകെ ഞാനോ തളര്‍ന്നിരിക്കുന്നു.....
(കടപ്പാട് :ഗൂഗിള്‍ )
Subscribe to:
Posts (Atom)
-
ഖലീല്‍ ജിബ്രാന് (Picture courtesy : Google) ഞാനൊന്നുറങ്ങട്ടെ , പ്രേമ ലഹരിയിലാണെന് ആത്മാവ്. ഞാനൊന്നു വിശ്രമിക്കട്ടെ, ദാനം ...