കഥയും ,കവിതയും കുളിക്കുവനായി ഇറങ്ങി.നദിയിലേക്ക് പോകും വഴിവെട്ടു കല്ലു കൊണ്ടുള്ള ഇറക്കമാണ്..ആദ്യംകഥയിറങ്ങി ,പിന്നാലെ കവിതയും.
ശേഷം പശ്ചിമ ദിക്കിലേക്ക്..വലതു ഭാഗത്തായി ആരോ വലിച്ചെറിഞ്ഞ മുടികൂന കെട്ടുകള്‍. അതിനു ചുറ്റും തളിര്‍ത്തു പന്തലിച്ചു നില്ക്കുന്ന കമ്മ്യുണിസ്റ്റു് പച്ചകള്‍.പരദൂഷണം പറഞ്ഞു പോകുന്ന പ്രാണി കൂട്ടങ്ങള്‍..ഇടതു ഭാഗത്തായാണു് സാക്ഷാല്‍ കശുമാവിന് സാമ്രാജ്യം. അവിടെ വ്രിതിയാല് ആരോ ചതുരം തീര്‍ത്തിരിക്കുന്നു. ഉണങ്ങിയ മലത്തിന്റെ ദുര്‍ഗന്ധം പേറി മന്ദമാരുതന് കറങ്ങുന്നു..കവിതക്ക് ഓക്കാനം വന്നു.കഥ കവിതയുടെ മുതുക് തടവി കൊടുത്തു. ജോലി കഴിഞ്ഞു തളര്‍ന്നു മടങ്ങുന്ന അരുണന് .മാനത്തിന്റെ സിന്തൂര പൊട്ടവര് കണ്ടു. നദികരയിലെത്തിയ അവര്‍ കുളിക്കുവാനായ് തയ്യാറെടുത്തു .കഥ തലക്കെട്ടഴിച്ചു തൊട്ടാവാടി ചെടിയുടെ മുതുകില്‍ വെച്ചു.അവ യഥേഷ്ടം മിഴികളടച്ച് ഭൂമിയെ ചുംബിച്ചുറങ്ങി. കഥ ആദ്യംഇറങ്ങി, പിന്നാലെ കവിതയും . കവിതയുടെ പാദത്തിനു ചുറ്റും വട്ടമിട്ടുവെള്ളീ പൂശിയ പരല്‍ മീനുകള്‍..തിരുവാതിര കളി അനുസ്മരിപ്പിക്കും പോലെ.. കഥ മുങ്ങാം കുഴിയിട്ടു രമിക്കുകയായിരുന്നു..അതേ സമയം , കരയില്‍ തങ്ങളുടെ വീടിനു ചുറ്റും മതില് തീര്‍ക്കുന്ന തിരക്കിലായിരുന്നു കട്ടുറുമ്പിന് കൂട്ടങ്ങള്‍..മണല്‍ ഉരുളകള്‍ അവര്വീടിനു ചുറ്റും നിരത്തുന്നു.അപ്പോള്‍ അതു വഴി കടന്നു വന്ന സന്തോഷ് പല്ലഷന തലകെട്ടെടുത്ത് കശു മാവിന് സാമ്രാജ്യത്തിലേക്ക് വലിച്ചെറിഞ്ഞു. രതിയിലേര്‍പ്പെട്ടിരുന്ന രാജിലങ്ങള് ഉന്മാദത്തിന്റെ കെട്ടുകളഴിച്ച് കരിയിലകളിലൂടെ ചിലങ്ക കിലുക്കി ഓടി മറഞ്ഞു .കവിത ചെളിയില്‍ ആണ്ടുപോയി. കഥ ഓടി കരക്കു് കയറി നെഞ്ചിടിപ്പോടെ..പിന്നെ, തലകെട്ടന്വേഷിച്ചു. ഇനിയും നിദ്രയില്‍ നിന്നുണര്‍ന്നിട്ടില്ലാത്ത തൊട്ടവാടി ചെടികള്‍ . തന്റെ വ്യക്തിത്വമായ തലകെട്ടും , കാമുകി നഷ്ടപ്പെട്ട വേദനയാലും കഥ വിഷണ്ണനായി തന്റെ യാത്ര തുടരുന്നു...
November 27, 2009
November 14, 2009
നിന്റെ കാലടികള്‍ (പരിഭാഷ)
പാബ്ലോ നെരൂദ
മുഖത്ത് നോക്കാന്‍ കഴിയാത്ത
വേളയില്‍ ഞാന്‍
നിന്റെ പാദത്തിലേക്ക് നോക്കും .
ചെറു വളവുള്ളഅസ്ഥിയുള്ള നിന്‍പാദം,
കരുത്തുറ്റ ചെറുപാദമല്ലോ നിന്റേത്.
നെടുംതൂണാണത് നിനക്കെന്നറിയാമെനിക്ക്
നിന്റെ മധുരഭാരമവയാല്ഉയര്ത്തുന്നതും,
നിന്റെയരക്കെട്ടും,വക്ഷസും,
ചുകന്നയിരട്ട മുലക്കണ്ണുകളും,
നിന്റെ കണ്കുഴികളൂമൊന്നുപറന്നകന്ന-
കലേക്കായ്..
നിന്റെ വിശാലമധുരഭാഷണവും,
ചുവന്ന തലമുടിചുരുളുകളുമെന്റെ
ചെറുഗോപുരമല്ലോ.
എന്നാലോ,ഞാന്‍ ഇഷ്ടപ്പെടുന്നു നിന് കാലടികള്‍
എന്നെ കണ്ടെത്തുംവരെ
ധരക്ക്മീതെ,കാറ്റിനു്മീതെ,
ജലത്തിനു്മീതെയുമതിന്റെ
പാദമുദ്ര പതിഞ്ഞതിനാല്മാത്രം!
**********************************
ആംഗലേയം ഇവിടെ വായിക്കാം
മുഖത്ത് നോക്കാന്‍ കഴിയാത്ത
വേളയില്‍ ഞാന്‍
നിന്റെ പാദത്തിലേക്ക് നോക്കും .
ചെറു വളവുള്ളഅസ്ഥിയുള്ള നിന്‍പാദം,
കരുത്തുറ്റ ചെറുപാദമല്ലോ നിന്റേത്.
നെടുംതൂണാണത് നിനക്കെന്നറിയാമെനിക്ക്
നിന്റെ മധുരഭാരമവയാല്ഉയര്ത്തുന്നതും,
നിന്റെയരക്കെട്ടും,വക്ഷസും,
ചുകന്നയിരട്ട മുലക്കണ്ണുകളും,
നിന്റെ കണ്കുഴികളൂമൊന്നുപറന്നകന്ന-
കലേക്കായ്..
നിന്റെ വിശാലമധുരഭാഷണവും,
ചുവന്ന തലമുടിചുരുളുകളുമെന്റെ
ചെറുഗോപുരമല്ലോ.
എന്നാലോ,ഞാന്‍ ഇഷ്ടപ്പെടുന്നു നിന് കാലടികള്‍
എന്നെ കണ്ടെത്തുംവരെ
ധരക്ക്മീതെ,കാറ്റിനു്മീതെ,
ജലത്തിനു്മീതെയുമതിന്റെ
പാദമുദ്ര പതിഞ്ഞതിനാല്മാത്രം!
**********************************
ആംഗലേയം ഇവിടെ വായിക്കാം
Subscribe to:
Posts (Atom)
-
ഖലീല്‍ ജിബ്രാന് (Picture courtesy : Google) ഞാനൊന്നുറങ്ങട്ടെ , പ്രേമ ലഹരിയിലാണെന് ആത്മാവ്. ഞാനൊന്നു വിശ്രമിക്കട്ടെ, ദാനം ...