വിട

കഴിഞ്ഞ ആറുകൊല്ലമായി
അഭയം തന്ന നഗരമേ ,
നിനക്ക് വിട !
ചിതലരിച്ച നാടകങ്ങള്‍ക്കും ,
കൂട്ടികൊടുപ്പിനും ,
പ്രോത്സാഹനം നല്‍കിയവളെ ,
നിനക്ക് വിട !
എന്നെ കോവണിയാക്കിയവരെ
നീ കണ്ടില്ലെന്നു നടിച്ചു .
അവര്‍ക്ക് നല്‍കിയതോ..?
എന്നിട്ടും , നിന്റെയോരം ചേര്‍ന്നു നടന്നത്
നീ നല്‍കിയ അന്നത്തെയോര്‍ത്താണ്..
ഇന്നെനിക്ക് വയ്യ !
നിന്റെ യോനിയിലെ ചൂട്
താങ്ങാനും ,
കോവണിയാവാനും
കരുത്തില്ല എനിക്ക് .
മുതുകിലെ
ചുവടുകള്‍ തീര്‍ത്ത തഴമ്പില്‍ നിന്നും
കല്‍ക്കരി ഒഴുകുന്നുണ്ട് ആത്മാവിലേക്ക് ...
കാലമോ നോക്കികുത്തിയാകുന്നു
കവിത മുടി കൊത്തി തിന്നുന്നു...
തല അച്ഛന്റെ കൈയൊപ്പാകുന്നു..
അങ്ങകലെ ,
അമ്മയുടെ പാദത്തിനു മീതെയുള്ള
സ്വര്‍ഗത്തിന്റെ അടിത്തറയുടെ
മണ്ണും ഒലിച്ചുപോകുന്നു...
അമ്മയുടെ പാദംതേടിയാത്രയാകുന്നു...
തെറ്റുകള്‍ പൊറുത്താലും നിങ്ങള്‍.........!


വയ്യെന്റെ നഗരമേ ,  വിട !

40 comments:

സോണ ജി said...

അമ്മയുടെ പാദം തേടി യാത്രയാകുന്നു....
തെറ്റുകള്‍ പൊറുത്താലും നിങ്ങള്‍ !!!

അനൂപ്‌ .ടി.എം. said...

സ്വാഗതം...
ഒരുപാട് സ്നേഹത്തോടെ ഞങ്ങള്‍ കാത്തിരിക്കുന്നു നിനക്കുവേണ്ടി..
നല്ലത് മാത്രം വരട്ടെ..

T.A.Sasi said...

ശുഭയാത്ര നേരുന്നു..

BIJU KOTTILA said...

നീ ഓരോന്നു പറ്ഞ്ഞു സങ്കടത്തിലാക്കാതെ പോയാട്ടെ.....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എല്ലാം നേടിയതിനാലോ,വയ്യായ്കയാലോ ഈ പാശ്ചാതാപം കൊണ്ട് മടക്കം അമ്മയുടെ അടുത്തേക്കാല്ലേ....
അതെ ഇനി പാപമോക്ഷം തേടി അനുഗ്രഹം നേടൂ‍ൂ..........

M.R.Anilan -എം. ആര്‍.അനിലന്‍ said...

പ്രവാസം കഴിഞ്ഞോ?

കഴിഞ്ഞ ആറുകൊല്ലമായി
അഭയം തന്ന വേശ്യേ ,
നിനക്ക് വിട !
നന്ദി കെട്ടവരുടെ നഗരമേ വിട!

Varavila Murali said...

പ്രിയ സൊണ..മനസ്സു ഈറനണിയുന്നു...

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

PRAJITH said...

കൊതിച്ചതല്ല നേടിയതെങ്കിലും നഷ്ട്ടങ്ങള്‍ ആണ് നല്‍കിയതെങ്കിലും നിന്റെ യാത്ര നിന്നെയൂട്ടി വളര്‍ത്തിയ ആ അമ്മയുടെ അടുതെക്കാണല്ലോ , നഷ്ട്ടങ്ങളെ ഓര്‍ത്തും നേട്ടങ്ങളെ കൈവരികാത്തതിലും നിനക്കൊരിക്കലും ദുഖിക്കേണ്ടി വരികില്ലോരിക്കലും .......

Ranjith Chemmad / ചെമ്മാടന്‍ said...

ഡാ ഓർക്കാപ്പുറത്ത് ഒരു കോളിലൂടെ വിശേഷങ്ങൾ പങ്ക് വെച്ച് നീയുണ്ടാകും കൂടെ, പഴയപോലെ, ശുഭയാത്ര...

കുഴൂര്‍ വില്‍‌സണ്‍ said...

നിനക്ക് നല്ലത് വരും
ഇവിടെ നിന്റെ ഒരു കവിത ചൊല്ലിയത്

http://ohmkharam.blogspot.com/2010/12/blog-post.html

സോണ ജി said...

കവേ ,
നന്ദി പറയനാവാതെ
വാക്കുകള്‍ക്കപ്പുറത്തെ
സ്നേഹനിരാസങ്ങള്‍ക്കു മുന്നില്‍
തൊണ്ടഗദ്ഗദമുള്ളു കൊണ്ട്
അടഞ്ഞു പോകുന്നു..
നന്ദി !നന്ദി ! നന്ദി!

കുഞ്ഞൂസ് (Kunjuss) said...

തിരിച്ചുവരവും കാത്തിരിക്കുന്ന ഒരമ്മ അവിടെയുണ്ട്.... പോയി വരൂ, എല്ലാ നന്മകളും നേരുന്നു.

എന്‍.ബി.സുരേഷ് said...

ഒന്നു ചോദിക്കട്ടെ നീ എന്നെന്നേയ്ക്കുമായി പ്രവാസം അവസാനിപ്പിക്കുകയാണോ അതോ താൽക്കാലികമായോ,?

കവിതയിൽ തീക്ഷ്ണതയുണ്ട്.

റ്റോംസ്‌ || thattakam .com said...

പ്രവാസം വേദനയാണ്. എന്നാലും ചിലപ്പോള്‍ അത് നല്ലതുമാണ്.
പോയിവരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

നിശാസുരഭി said...

മനോഹരമീ വരികള്‍.
ആശംസകള്‍.

Anonymous said...

janmanadennum amma thanne sona...pakshe annam thannavale verukkaruth...marakkaruth

രാമൊഴി said...

വിട വാങ്ങലിന്റെ ഭാഷയില്‍ തീക്ഷ്ണതയുണ്ട് സുരേഷ് മാഷ്‌ പറഞ്ഞ പോലെ..

സെറീന said...

എവിടെയായാലും നന്നായിരിക്കട്ടെ.

k.madhavikutty said...

sona,amma kathirikumpol matonnum nokkaruth.mangalangal.

പാവപ്പെട്ടവന്‍ said...

നഗരങ്ങൾ പൊള്ളിച്ച നിനവുകൾ നീറും മനസ്സോടെ,
നിർവികരനഗവീരഥികള്‍ മടുപ്പിച്ച കുളിരറ്റമുഴിയുമായി ,
നഗരസന്ധ്യകൾ പകർന്ന ബോധമറ്റരാവിന്റെ കയർപ്പിൽ നിന്നും,

പിന്നെയുമുണ്ടു

നഗരത്തിലെ കോമാളികളീയിലൂടെ നീ നിന്റെ ജന്മത്തെ ചിരിച്ചു മറക്കുന്നു ,
കനകവും കാമിനിയും നിനക്കറിവില്ലല്ലോ നിൻ കരളിലേറ്റചിലമ്പിൽനിന്നു വേദനയുടെ ശുഭനക്ഷത്രങ്ങൾ കവിതയായി വാർന്നു വീഴുന്നു

ശ്രീനാഥന്‍ said...

വീട പറയൽ മനസ്സിനെ സ്പർശിക്കുന്നു!

ജസ്റ്റിന്‍ said...

ആറ് മാസം അഭയം തന്ന നഗരം വേശ്യയായിരുന്നു എന്ന തിരിച്ചറിവില്‍ എത്തിയത് അത്ഭുതാവഹം. പുതിയ അറിവുകള്‍ തെറ്റായിരുന്നു എന്ന് പിന്നീട് തോന്നാതിരിക്കട്ടെ.

എം.പി.ഹാഷിം said...

തീക്ഷ്ണതയുണ്ട്.
ശുഭയാത്ര !

MyDreams said...

അമ്മയുടെ പാദംതേടിയാത്രയാകുന്നു...
തെറ്റുകള്‍ പൊറുത്താലും നിങ്ങള്‍.........!
ഇത്ര കാലം ഇത് ഒക്കെ ആണ് പരിപാടി അല്ലെ ...ഹും
കൊള്ളാം .....ഇത്ര മാത്രം തെറ്റ് ചെയ്തു ഇത്ര ചെറിയ കാലയളവില്‍

ഒഴാക്കന്‍. said...

അപ്പൊ ഇനി അമ്മയുടെ അടുത്ത് കൂടാനാണോ പരുപാടി

Aardran said...

കോഴികോട്, പത്തിരി മറക്കണ്ട.

Aardran said...

കോഴികോട്, പത്തിരി മറക്കണ്ട.

ധനലക്ഷ്മി said...

എവിടെ ആയാലും " കാതലിന്‍ കാതലായ്‌ ,കത്തിജ്ജ്വലിക്കുന്ന കൊള്ളിയായ്‌ " ജീവിതം മാറട്ടെ...

ആശംസകള്‍

പി എ അനിഷ് said...

അമ്മയുടെ പാദംതേടി

kusumam said...

evideyayalum blogging niruthathe nokkanam....inyum kavithakalkkayi kathirikkum...ammayude aduthekkulla ee thirichupokku puthiyoru jeevithathinu thudakkamakatte....orupadu santhoshangalude thudakkamakatte....May God bless u..:)

kavitha nannayittundu..vayikkumbo oru vishamam...

ഒറ്റയാന്‍ said...

വയലും കായലും നിറഞ്ഞ നമ്മുടെ നാട്ടിലേക്ക് ?
വരൂ ...നല്ല ഒരു തുടക്കത്തിനു നാന്ദി കുറിക്കാം

സുജിത് കയ്യൂര്‍ said...

thudarunnu yaathrakal veendum

indu said...

വായിച്ചതില്‍ വച്ച് വളരെ മനസ്സില്‍ തങ്ങിയ ഒരു കവിത..
കോവണി ആക്ക്പെടുന്ന വ്യക്തിയുടെ നിസ്സഹായത
നല്ല ഫീല്‍ തന്ന കവിത
നന്ദി

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ശുഭയാത്ര നേരുന്നു
തുടര്‍ന്നും എല്ലാം മംഗളമായി ഭവിക്കട്ടെ!

Anees Hassan said...

യാത്ര തുടരുക

ഭാനു കളരിക്കല്‍ said...

സോണ, കത്തുന്ന കവിതയും തന്നു പോയോ?

Tomz said...

കൊള്ളാം...നിങ്ങളെ പോലെ ഉള്ള ഒരാളുടെ ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു..

ഭാനു കളരിക്കല്‍ said...

സോണ നീ എവിടെയാണ്? ഒരു വിവരവും ഇല്ലല്ലോ?

മുകിൽ said...

ജീവിതത്തിന്റെ കൊള്ളികൊണ്ടു വരഞ്ഞതാണു വരികൾ എന്നു കമന്റുകളിൽ നിന്നു മനസ്സിലാവുന്നതുകൊണ്ട്, കവിത നന്ന്, എന്ന രണ്ടു വാക്കു പറഞ്ഞു പോകാൻ മടി തോന്നുന്നു. എങ്കിലും പറയുന്നു, തീക്ഷ്ണതയുള്ള വരികൾ. എവിടെയാണെങ്കിലും ജീവിതത്തിൽ നന്മയുടെ തീർത്ഥം ഒപ്പമുണ്ടാവട്ടെ.ആശംസകൾ.