ചിലര്‍

ചിലര്‍
അങ്ങനെയാണ്.

ദു:ഖം വരുമ്പോള്‍
സത്രമാക്കി കളയും നമ്മെ .
നിശ്വാസകാറ്റിനാല്‍
പുളകിതരാവും അവര്‍ .
സഹായവും തോളിലേറ്റി
സഞ്ചരിക്കും വിദൂരതയിലേക്ക്...
സത്രം അടഞ്ഞുകിടക്കുന്നതും ,
വിങ്ങുന്നതും അവര്‍ സന്തോഷിക്കുമ്പോഴാണ്.
ഇപ്പോള്‍ ഒരു മുട്ട് കേള്‍ക്കുന്നുണ്ടോ
വാതില്‍ക്കല്‍ ?

ഉറപ്പിക്കാം ,
ദു:ഖം ആരെയോ അതിന്റെ ചുടുവിരല്‍ കൊണ്ട്
തൊട്ടിരിക്കാം....
*****************
മലയാളകവിതയില്‍ പ്രസിദ്ധീകരിച്ചത്

21 comments:

സോണ ജി said...

ചിലര്‍ അങ്ങനെയാണ് .....

റ്റോംസ്‌ || thattakam .com said...

ചിലര്‍
അങ്ങനെയാണ്.

ശരിയാണ്

ശ്രീനാഥന്‍ said...

ചിലപ്പോൾ ഒരു സത്രമാകുന്നതും നന്നു തന്നെ സോണാ, നന്നായിട്ടുണ്ട്

SAJAN S said...

ചിലര്‍
അങ്ങനെയാണ്.

വളരെ ശെരി...

ജംഷി said...

അതെ ......ചിലരങ്ങനെയോക്കെയാണ്

kusumam said...

anubhavangalil ninnano....enthayalum nalla chintha...chilar anganeyanu...ishttayi....:)

ലിഡിയ said...

ചിലരെങ്കിലും അങ്ങനെയുണ്ടാകണമല്ലോ..
നന്നായിട്ടുണ്ട് കവിത.

Echmukutty said...

കവിത കൊള്ളാം.

MyDreams said...

ചിലര്‍ അല്ല ....ഒട്ടു മിക്കതും

Ranjith chemmad said...

ഇപ്പോള്‍ ഒരു മുട്ട് കേള്‍ക്കുന്നുണ്ടോ?

വിഷ്ണു പ്രസാദ് said...

സോണാ എങ്ങനെ എഴുതിയെടാ നീയിത്!നല്ലകവിത.

ശ്രദ്ധേയന്‍ | shradheyan said...

ചിലരെ ആവാഹിച്ചുകളഞ്ഞ കവിത!

അജിത് said...

സോണാ..നല്ല കവിത

Rammohan Paliyath said...

വിഷ്ണു ചോദിച്ചത് കുറേക്കൂടി ക്രൂരമായി ഞാന്‍ ചോദിക്കാം - പരിഭാഷ എന്ന ലേബലിടാന്‍ മറന്നതാണോ?

ദൈവമേ, സോണ ജി ഇത്ര വേഗം വയസ്സറിയിച്ചോ?

ദൈവമേ, അടുത്ത കവിതയുടെ ഉത്തരവാദിത്തം എന്താണെന്ന് അവനറിയാമോ?

പുളകതിരാവും എന്ന വാക്ക് അവിടെ ശരിയാണോ?

Geetha said...

njan vayicha ninte kavithakalil mikachathu...nannayee ezhuthi...sona..keep it up

എസ്‌.കലേഷ്‌ said...
This comment has been removed by the author.
എസ്‌.കലേഷ്‌ said...

ദു:ഖം വരുമ്പോള്‍
സത്രമാക്കി കളയും നമ്മെ .
നിശ്വാസകാറ്റിനാല്‍
പുളകിതരാവും അവര്‍

sona,aanju kothy ninte kavitha..
nalla kavitha

സെറീന said...

നല്ല കവിത സോണ.

Mahendar said...

sharp

പാവപ്പെട്ടവന്‍ said...

നിശ്വാസകാറ്റിനാല്‍
പുളകിതരാവും അവര്‍
ഞാൻ അതു വിശ്വസിക്കുന്നില്ല കാരണം യഥാര്‍ത്ഥദു:ഖം വരുന്നതു മനസിൽ നിന്നാണ്. അവര്‍ പുളകിതരാവുന്നുണ്ടാങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെട്ട് എന്ന് കണക്കാക്കുക.

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം മാഷെ നന്നായിട്ടുണ്ട്

(ഫോട്ടോ യില്‍ തടിയും )