ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍

(Courtesy :Google )
ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍
മരത്തെ തലോടി മടങ്ങുന്ന
നദിതന്‍ തന്ത്രികളും ചേര്‍ന്നലവിടം
മാധുര്യത്തിന്‍ സംഗീത സദസ്സ് .
പ്രണയോന്‍മാദത്തില്‍ , അലഞ്ഞവര്‍ക്കല്ലോ
നദിക്ക് മീതെ നില്‍ക്കും സംഗീതം .
അവനെ മൂടുന്നുവോ വാടിയ പൂക്കള്‍ ,
മുടിയാകെ ഇരുണ്ട ഇലകളും .
സംഗീതത്തിന്‍ ചായ്‌വിന്റെ തലപ്പിലേക്ക്
എല്ലാമൊഴുകുന്നു മൃദുവായ് ...
സംഗീതോപകരണത്തിന്‍ മീതെയെന്തിനോ -
വേണ്ടി പരതുന്നൂ വിരലുകള്‍ ....

22 comments:

സോണ ജി said...

ചെറിയ ഒരു ശ്രമം. വിമര്‍ശനം അറിയിക്കുമല്ലോ..സദയം.....

നിശാസുരഭി said...

ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍

മരത്തെ തലോടി മടങ്ങും
നദിതന്‍ തന്ത്രികളും ചേര്‍ന്നാലവിടം
മാധുര്യത്തിന്‍ സംഗീത സദസ്സ്.
പ്രണയോന്‍മാദ ---????? വര്‍ക്കല്ലോ
നദിക്ക് മീതെ നില്‍ക്കും സംഗീതം.
അവനെ മൂടുന്നുവോ വാടിയ പൂക്കള്‍,
മുടിയാകെ ഇരുണ്ട ഇലകളും.
സംഗീതത്തിന്‍ ചായ്‌വിന്റെ തലയിലേക്ക്
എല്ലാമൊഴുകുന്നു മൃദുവായ് ...
സംഗീതോപകരണത്തിന്‍ മീതെ
എന്തിനോ വേണ്ടി പരതുന്നൂ വിരലുകള്‍..വിമര്‍ശനമൊന്നും ഇല്ല, മൂലകൃതി വായിച്ചിട്ടില്ല.
“കവിത”യെപ്പറ്റി പിടിപാട് പോലുമില്ല. പിന്നല്ലേ വിമര്‍ശനം!

ഒരാളെഴുതിയതില്‍ അക്ഷരത്തെറ്റുകള്‍ മറ്റുള്ളോര്‍ക്ക് കാണാന്‍ എളുപ്പമാ :)

കവിത രസായിട്ടുണ്ട്

Ranjith chemmad said...

ഡാ... ഇതിൽ മുഴുവനും അക്ഷരത്തെറ്റും ഘടനാ വൈകല്യവുമാണ്‌

അനൂപ്‌ .ടി.എം. said...

പരിഭാഷ പെടുത്തിയപ്പോള്‍ ഇത്തവണ കവിതയല്‍പ്പം കുറഞ്ഞോ എന്ന് സംശയം.
കഴിഞ്ഞ തവണ വാരികയില്‍ പേരല്ലേ വന്നുള്ളൂ. ഇനി നമുക്ക് പടം വരുത്തണം.
അതുകൊണ്ട് ഇനിയും നല്ല കവിതകള്‍ പോരട്ടെ..
ആശംസകള്‍ പ്രിയ്യപ്പെട്ട സോണ ചേട്ടാ..

സലീം ഇ.പി. said...

മൂലകൃതി കണ്ടിരുന്നെങ്കില്‍ പ്രതികരിക്കാമായിരുന്നു..!
(ജയന്‍ സ്റ്റൈലില്‍ വായിക്കുക).

ശ്രീനാഥന്‍ said...

മനോഹരമായ വരികൾ സോണാ, പിന്നെ, ചേര്‍ന്നലവിടം- ദത്തില്‍ , യലഞ്ഞ- തലയിലേക്ക്
യെല്ലാമൊഴുകുന്നു - ഇവിടെയൊക്കെ ഒന്നു നോക്കൂ!

Anees Hassan said...

Ur a good student. Doing home work regularly. Keep doing the hard work.

the man to walk with said...

Best wishes

സോണ ജി said...

അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദിയുടെ മുല്ലപ്പൂക്കള്‍ നേരുന്നു.. അപ്രകാരം തിരിത്തലുകള്‍ വരുത്തിയിട്ടുണ്ടുതാനും .

Echmukutty said...

varikal sundaram!

Anonymous said...

sona....nisha surabhi paranjathe enikkum parayaanullooooooo

രാമൊഴി said...

വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന എന്തോ ഉണ്ട് വരികളില്‍..a little bit of editing would help..:)

രാജേഷ്‌ ചിത്തിര said...

ranjit,sreenadhan,ramozhi,

ente perum kayyoppam

kure idangalil - varikalil cherchakkuravu,aksharathettu...

kureyundu

edit/edit/edit

പാവപ്പെട്ടവന്‍ said...

സൊണയുടെ സ്വന്തം കവിത ഇനി എന്നാ വായിക്കാൻ കഴിയുക

jayanEvoor said...

ഒറിജിനൽ വായിച്ചിട്ടില്ല.
എന്നാലല്ലേ തെറ്റുണ്ടോ, ഇല്ലേ എന്നൊക്കെ പറയാൻ കഴിയൂ.

അതുകൊണ്ട്, ഈ പാമരന്റെ ആശംസകൾ!

Abdul Jishad said...

നദിതന്‍ തന്ത്രികളും ചേര്‍ന്നലവിടം- ചേര്‍ന്നാലവിടം

ntsupriya said...

പൊതുവേ, ഭാഷ മാറുമ്പോള്‍ കവിതയുടെ ആത്മാവ് നഷ്ടപ്പെടുന്നു,
ഊഷ്മളത ഇല്ലാതാവുന്നു എന്നതാണ് എന്റെ തോന്നല്‍.

Anonymous said...

പ്രണയോന്‍മാദത്തില്‍ , അലഞ്ഞവര്‍ക്കല്ലോ
നദിക്ക് മീതെ നില്‍ക്കും സംഗീതം... വളരെ നന്നായിരിക്കുന്നു.. നന്നായി വിലയിരുത്താൻ ഞാൻ ആരുമല്ലെങ്കിലും....... എനിക്കിഷ്ട്ടമായി വരികൾ...

Vishnupriya.A.R said...

enthoo

ഉമേഷ്‌ പിലിക്കൊട് said...

:-)

വിജയലക്ഷ്മി said...

ingineyulla sramangal valare abhinandanaarham...aksharathettukalundu thirutthuka

ആര്‍. ശ്രീലതാ വര്‍മ്മ said...

ഭാഷയും അര്‍ത്ഥവും കൂടുതല്‍ ശ്രദ്ധിക്കുമല്ലോ,അഭിനന്ദനങ്ങള്‍.