നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു


(Courtesy :Google)

നിന്നിലും , നിന്റെ വിധിയിലും ഞാന്‍

വിശ്വാസമര്‍പ്പിച്ചു നില്‍പ്പുവല്ലോ.
ഉത്തരാധുനികതയുടെ വക്താക്കള്‍
നിങ്ങളാണെന്ന് കരുതട്ടെ ഞാനും .

കൃതജ്ഞതയുടെ സമ്മാനം പോലെ
അമേരിക്കതന്‍ മടിത്തട്ടിലായ് ,
അഭിമാനത്തോടെ മയങ്ങുവനായ്
നിങ്ങള്‍ക്കിന്നു കഴിയുന്നതെന്തന്നാല്‍
ഗീതത്താലും , പ്രവചനത്താലും,
പൂര്‍വ്വപിതാക്കള്‍തന്‍ സ്വപ്നങ്ങളില്‍ -
നിന്നും ലഭിച്ച വരദാനമായപൈതൃക സ്വത്തിനാലെന്ന് കരുതിടട്ടെ ....

ലബനിസിന്റെ കുന്നില്‍ നിന്നും
വേരു പിഴുതെടുത്തൊരു യുവവൃക്ഷം
വളര്‍ന്ന് പന്തലിച്ച് വേരു പടര്‍ത്തി
ഫലസമൃദ്ധമായി പുഷ്പിക്കനായ്
നില്‍ക്കുന്നുവെന്നീ മഹത്തായ ദേശത്തിന്റെ
സ്ഥാപകരോട് പറയുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്
പ്രതീക്ഷിച്ചീടട്ടെ ഞാനുമല്ലോ .

നസ്രേത്തുവിന്റെ യേശുനാഥന്‍
സംസാരിച്ചപ്പോള്‍ നിങ്ങള്‍തന്‍ ചുണ്ടില്‍
സ്പര്‍ശിച്ചനുഗ്രഹിച്ചെന്നും ,
എഴുതിയപ്പോള്‍ വഴികാട്ടിയായി നിങ്ങള്‍തന്‍ കരങ്ങള്‍ക്കെന്നുമേ !
നിങ്ങള്‍ പറഞ്ഞു കുറിച്ചതുമായയെല്ലാകാര്യങ്ങളിലും ഞാന്‍
പിന്താങ്ങിയെന്ന് എബ്രഹാം ലിങ്കനോടായ് നിങ്ങള്‍
പറയുമെന്ന് ഞാന്‍ വിശ്വസിച്ചീടുന്നു....


എന്റെ സിരകളിലോടുംരക്തംജ്ഞാനികളായ വൃദ്ധരുടേയും ,
കവികളുടേയുമാണെന്നും ,
നിങ്ങളിലേക്ക് വരികയും കൂട്ടുകയുമെന്നതെന്റെ മോഹം
എന്നാലോ, വെറും കൈയാല്‍ ഞാന്‍ വരില്ലയെന
എമേഴ്സണോടും, വിറ്റ്മാനോടും, ജയിംസിനോടും പറഞ്ഞു കൊള്ളേണം

നിങ്ങളുടെ പിതാക്കന്‍മാരെല്ലാം
ഈ തീരം തേടി വന്നതു പോലും
പണമുണ്ടാക്കാന്‍ മാത്രമല്ലോ .
ബുദ്ധിശക്തിയാലും, കഠിനാദ്ധ്വാനത്താലും
സമ്പത്തുണ്ടാക്കുവാന്‍ നിങ്ങളിവിടെ
പിറന്നതെന്നു ഞാന്‍ കരുതീടുന്നൂ...

നല്ല ജനതയെ വാര്‍ത്തെടുക്കാന്‍ നിങ്ങളി-
ലൂടെ കഴിയുകയുള്ളൂ......

ഒരു നല്ല പൌരനെന്നാല്‍ ആരായിരിക്കണം?

മറ്റുള്ളോര്‍തന്‍ അവകാശങ്ങള്‍
സ്വന്തമെന്നുറപ്പിക്കും മുന്നേ, യത്-
അംഗീകരിക്കേണ്ടതും നിങ്ങളുടെ സ്വന്ത-
മെന്ന ബോധത്തിലാവണം .

കര്‍മ്മ ചിന്തകളില്‍ സ്വതന്ത്രരാകുവിന്‍
എന്നാലറിയേണം മറ്റുള്ളോര്‍തന്‍ സ്വാതന്ത്ര്യം
നിങ്ങള്‍തന്‍ സ്വാതന്ത്ര്യത്തില്‍ വിഷയീഭവിക്കുന്നതും...

മനോഹാരിതവും , പ്രയോജനവുമായ സ്വകരവിരുതിനാല്‍ രൂപപ്പെടുത്തേണം നിങ്ങളിത് .
മറ്റുള്ളോര്‍തന്‍ സ്നേഹവിശ്വാസത്തില്‍ -
സൃഷ്ടിച്ചതിനെയാദരിക്കുകയും വേണമൊപ്പം .

സമ്പത്തുണ്ടാവട്ടെ അദ്ധ്വാനത്താല്‍,
അദ്ധ്വാനം കൊണ്ടതൊന്നുമാത്രം !
വരവിനേക്കാള്‍ കുറച്ച് നിങ്ങള്‍ ചിലവഴിച്ചീടേണം ;
നിങ്ങളില്ലെങ്കിലും കുട്ടികളന്യര്‍തന്‍
സഹായം തേടാതിരിപ്പതിനായ്......

ആന്റിയോക്കിലും, സിദോനിലും, ടൈറിലും,
ബിബ്ളസിലും, ഡമാസ്കസിലുമായ് പടുത്തുയര്‍ത്തിയ ജനതയുടെ
പിന്‍തുടര്‍ച്ചക്കാരന്‍ ഞാനെന്ന്
സാന്‍ഫ്രാന്‍സിസ്കോയുടെയും, ചിക്കാഗോയുടേയും ,
വാഷിംഗ്ടണിന്റേയും , ന്യൂയോര്‍ക്കിന്റേയും
ഗോപുരങ്ങള്‍ക്കുമുന്നില്‍ നിന്ന് നെഞ്ച് വിരിച്ച്
പറഞ്ഞീടേണം നിങ്ങള്‍ .

അമേരിക്കനാവുകയെന്നഭിമാനിക്കെതന്നെ,
അഭിമാനിക്കേണം നിങ്ങളും സ്വയം .
നിങ്ങളൂടെ പിതാക്കന്‍മാരും, മാതാക്കന്‍മാരും ,
ദൈവത്തിന്റെ കാരുണ്യം ചൊരിയും കരങ്ങളില്‍ നിന്നും ,
വാഴ്‌ത്തപ്പെട്ട പ്രവാചകര്‍തന്‍
പുണ്യ ഭൂവില്‍ നിന്നും വന്നതിനാല്‍ !!

.

18 comments:

സോണ ജി said...

പ്രിയ സ്നേഹിതരേ ,
രണ്ടാമത്തെ ശ്രമം ആണ്...ശ്രീ ജിബ്രാന്റെ കവിതയുടെ പരിഭാഷ .തെറ്റു കുറ്റങ്ങള്‍ പറഞ്ഞു തരുമല്ലോ..നന്ദി !

Kalavallabhan said...

തെറ്റുകൾ പറഞ്ഞുതരാനറിയില്ല.
ജിബ്രാന്റെ കവിത വായിച്ചിട്ടുമില്ല.
പക്ഷേ ഒന്നു പറയാം
സാധാരണ പരിഭാഷകളിൽ കാണാത്ത
“ഒരു ഒഴുക്ക്”
ഈവിടെ കാണുന്നുണ്ട്.

(കൊലുസ്) said...

വായിച്ചു മാഷേ. കവിതയെപറ്റി കുടുതല്‍ അറിയില്ലാട്ടോ. അതാ അതികം പറയാതെ പോകുന്നെ.

രാമൊഴി said...

അന്യരുടെ സ്വാതന്ത്ര്യം വിഷയീഭവിക്കുന്നത്
നിങ്ങളുടെ സ്വാതന്ത്രത്തിലാണെന്നും..
മറ്റുള്ളോരുടെ സ്നേഹവിശ്വാസത്തില്‍ സൃഷ്ടിച്ചതിനെയാദരിക്കുകയും
വേണം താനും...though set in a different context i read this in the light of yesterdays ayodhya verdict..was disappointed with the verdict which blankly tried to appease the majority..
the first three paragraphs reads fine...after which there are some grammar issues which could have been avoided...also it would be beneficial for the readers if u could write the context in which these lines were written..

ആയിരത്തിയൊന്നാംരാവ് said...

അച്ചടിമഷി പുരളട്ടെ .....

ശ്രീനാഥന്‍ said...

മൂലമറിയാത്തതിനാൽ കൃത്യമായി പറയാൻ എളുപ്പമല്ലെങ്കിലും പറയട്ടേ! ആദ്യഭാഗങ്ങൾ ഒന്നാന്തരം ഒരു കവിതയായി, പിന്നീടതൊരു ഉപന്യാസമായോ എന്നു സംശയം. വരികൾ ഒതുക്കി അൽ‌പ്പം കൂടി സ്വാതന്ത്ര്യമെടുത്ത് ചെയ്യ്തിരുന്നെങ്കിൽ ? സ്വന്തം പൈതൃകത്തെ ചൊല്ലിയുള്ള അഭിമാനം വരികളിൽ നിറയുന്നുണ്ട്!

Sureshkumar Punjhayil said...

Ninnil Njanum...!

Manoharaam, Ashamsakal...!!!

Jishad Cronic said...

വായിച്ചു മാഷേ, പുതിയ ശ്രമങ്ങള്‍ നന്നാകുന്നുണ്ട്.

Jiyas k pulloor said...

ഒരു അമേരിക്കനാവുകയെന്നത് അഭിമാനിക്കെതന്നെ
നിങ്ങളും അഭിമാനിക്കേണ്ടതുണ്ട് ;...!!!!.
നമ്മളും അഭിമാനിക്കണോ..????
ചുമ്മാ പറഞ്ഞതാട്ടോ.....വിട്ടുകള മാഷേ...

കുഞ്ഞൂസ് (Kunjuss) said...

ജിബ്രാന്‍ കവിതകള്‍ ലളിതമായ പരിഭാഷയിലൂടെ വായിക്കാന്‍ അവസരമൊരുക്കിയതിന് വളരെ നന്ദി സോണാ.....

MyDreams said...

പല വരികളും വിരസമാണ് ....എന്ത് ഒക്കെയോ എവിടെ ഒക്കെയോ
തമ്മില്‍ ഒരു ബന്ധം ഇല്ലാതെ വരികള്‍

തെച്ചിക്കോടന്‍ said...

കവിത വായിച്ചു.

സോണ ജി said...

അഭിപ്രായം പറഞ്ഞ പ്രിയ സ്നേഹിതര്‍ക്കെന്റെ നന്ദി.ഹൃദയത്തിന്റെ ഭാഷയില്‍.......

പ്രത്യേകിച്ച് ആത്മാര്‍ത്ഥമായ അഭിപ്രായത്തിലൂടെ തെറ്റുകള്‍ ചൂണ്ടികാട്ടിയ രാമൊഴിക്കും, ശ്രീനാഥന്‍ മാഷിനും, My dreams- നും കത്ത് ദ്വാര അഭിപ്രായം നിര്‍ദ്ദേശിച്ച ശ്രീ രാജേഷ് ചിത്തിരക്കും ഒത്തിരി നന്ദി! ഈ വിലപ്പെട്ട അഭിപ്രായങ്ങള്‍ മാനിച്ച് മൊത്തത്തിലൊന്നുടച്ചുവാര്‍ത്തിട്ടുണ്ട്...ഈ പരിഭാഷ. നന്ദി കൂട്ടരേ..... !

ഭാനു കളരിക്കല്‍ said...

ഇപ്പറഞ്ഞതുപോലെ വിവര്‍ത്തനത്തെ കുറിച്ച് എനിക്കൊന്നും പറയുക വയ്യ.
ഞാന്‍ അതിന്റെ ആശയ തലം ആസ്വദിച്ചു. അത്ര തന്നെ.

ഉമേഷ്‌ പിലിക്കൊട് said...

ആശാനെ ഇത് കൊള്ളാം

പഥികന്‍ said...

ബ്ലോഗ് ഓപ്പണ്‍ ചെയ്തിട്ടിട്ടു രണ്ട് ദിവസമായിരുന്നു. കമന്റിടാന്‍ പറ്റിയില്ല. ഇപ്പോള്‍ എഡിറ്റ് ചെയ്തപ്പോള്‍ ഇത് കൂടുതല്‍ നന്നായിട്ടുണ്ട്.

Echmukutty said...

വിവർത്തനം ഇനിയും ഭംഗിയാക്കണമെന്നു തോന്നുന്നു.
എങ്കിലും ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾ.

kusumam said...

gibrante kavitha....orupadu aazhathilulla kavithakalanallo..athu vivarthanam cheyuka elupamalla ennu thonunnu...nala pareekshanamayirunnu...iniyum nannayi cheyyan kazhiyatte.....