അന്ധ വിശ്വാസം


(Courtesy :Google)

മാമന്റെ മകന്‍ മിലിന്ദ്
മരിച്ചത് യാദൃശ്ചികം .
അജ്ഞാതമായിരുന്നു നിദാനം
മെഡിക്കല്‍ സയന്‍സിനും .
മരിപ്പിനു ചെന്നയെന്നെ ചൂണ്ടി -
യുച്ചത്തില്‍ കരഞ്ഞു പറഞ്ഞു മാമി :
''ഇവളാണെന്റെ കുഞ്ഞിനെ കൊന്നത് ;
             കൂടോത്രം ചെയ്ത്........''
നിരവധി കണ്ണുകള്‍ ചാട്ടുളിയായി -
യെന്നില്‍ പതിക്കും നേരം
ഞാനോതരിച്ചു നിന്നു പ്രതിമപോലെ....
എന്നിലെ വാക്കുകള്‍ ഉണങ്ങി
             ആവിയായ്....
ഇരുട്ട് കാവിമുണ്ടുടുത്ത്
കണ്ണുകള്‍ കൂട്ടി കെട്ടിയവരുടെ
അവര്‍ക്കെന്നെ കാണാനായില്ല .
ഞാനോ ,യുരുകിമണ്‍പലക-
           യോട് ചേര്‍ന്നു .
**********************************************
Ezhuth online മാഗസിനില്‍ പ്രസിദ്ധീകരിച്ചത്

18 comments:

സോണ ജി said...

ജീവിതാനുഭവത്തിലെ ഒരു പഴയ ഏട്...

:(

പി എ അനിഷ്, എളനാട് said...

വായിച്ചു സോണ
നന്നായി

ആയിരത്തിയൊന്നാംരാവ് said...

അന്ധവിശ്വാസത്തെ പൊളിച്ചെറിയുക

ശ്രീകുമാര്‍ കരിയാട്‌ said...

SONA, IT IS INTERESTING !

Jai said...

again a terrific one. awesome yaar..

ജൂണ്‍ said...

സ്വയം കണ്ണ് കെട്ടിയിരിക്കുന്നവരാണ് ഇപ്പോള്‍ അധികം ...

kusumam said...

nannayittundutto..:)

മയൂര said...

സോണാ വായിച്ചു...

Geetha said...

''ഇവളാണെന്റെ കുഞ്ഞിനെ കൊന്നത് ;കൂടോത്രംചെയ്ത്........''

ആരെയ ഉദേശിച്ചേ?

അന്ധവിശ്വാസങ്ങള്‍ നശിക്കട്ടെ

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

അന്തമില്ലാത്ത അന്ധവിശ്വാസങ്ങൾ....


ഒപ്പം
തിരുവോണാശംസകൾ


വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...

ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
ചിങ്ങത്തിലെ ആ തിരുവോണമൂണും ,
തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !

സസ്നേഹം,
മുരളീമുകുന്ദൻ.

ശ്രദ്ധേയന്‍ | shradheyan said...

good one

കുഞ്ഞൂസ് (Kunjuss) said...

അന്ധവിശ്വാസത്തിന്റെ നേര്‍ക്കാഴ്ച, നന്നായിരിക്കുന്നു സോണാ....

ഉമേഷ്‌ പിലിക്കൊട് said...

നന്നായി

ജീവി കരിവെള്ളൂര്‍ said...

വിശ്വാസങ്ങളെല്ലാം അന്ധമാകും‌മ്പോള്‍
അന്ധകാരത്തിലാകുന്നു ആത്മവിശ്വാസവും
സ്വയം നഷ്ടപ്പെടുത്തുന്നു നാം
ഈ ആത്മവിശ്വാസത്തെ .


കൂടോത്രം കൊണ്ട് ആളെകൊല്ലാമെങ്കില്‍ ഈ നാട്ടില്‍ വല്ലവരും ജീവനോടെ ഉണ്ടാകുമോ ....

ശ്രീനാഥന്‍ said...

കൂടോത്രക്കവിത! നന്നായി.

Pranavam Ravikumar a.k.a. Kochuravi said...

Nannaayittundu!

ലിഡിയ said...

ennittenthaayi??

എന്‍.ബി.സുരേഷ് said...

സോണാ ഞാൻ മുൻപ് പലതവണ പറഞ്ഞതാണ്. ഈ ഗദ്യവും പദ്യവും കൂട്ടിക്കലർത്തുന്ന രീതിയുടെ സുഖമില്ലായ്മയെ കുറിച്ച്. അത് അറിയാതെ സംഭവിക്കുന്നതാണെങ്കിൽ ശ്രമപ്പെട്ട് മാറ്റിയെടുക്കണം. അല്ല ഒരു സ്റ്റൈലായി കൊണ്ടു നടക്കുകയാണെങ്കിൽ കവിതയുടെ രൂപം വികൃതമാകാനേ ഉപകരിക്കൂ. പിന്നെ വല്ലാതെ തേഞ്ഞു പുളിച്ച സംസ്കൃതവാക്കുകൾ.

അജ്ഞാതമായിരുന്നു നിദാനം
എന്ത് എഫക്റ്റ് ആണ് ഈ നിദാനം എന്ന വാക്ക് കവിതയിലുണ്ടാക്കുന്നത്?
എന്തിനാണു മെഡിക്കൽ സയൻസ് എന്ന് എടുത്ത് പറയുന്നത്.

ഇരുട്ട് കാവിമുണ്ടുടുത്ത്
കണ്ണുകള്‍ കൂട്ടി കെട്ടിയവരുടെ
അവര്‍ക്കെന്നെ കാണാനായില്ല
അല്ല ഈ വരികൾ കൊണ്ട് എന്താൺ ഉദ്ദേശിക്കുന്നത്? ആകെ ഒരു പുകമറ. ഒന്നും വ്യക്തമല്ല.

നിന്റെ എഴുത്തിന്റെ ഒരു പ്രശ്നം ഇവിടെയുണ്ട്. ആകെ ഒരു ഷഫ്ലിംഗ്.

ഗദ്യത്തിൽ തുടങ്ങി പദ്യത്തിലേക്ക് കാലുവച്ച് മുന്നേറി ആകെ ആശയക്കുഴപ്പത്തിൽ അവസാനിച്ചു.

പദ്യത്തിലെഴുതിയ ഭാഗമാണ് ഈ കവിതയുടെ ഭംഗിയും ശക്തിയും ചോർത്തിക്കളഞ്ഞത്.
എനിക്ക് കവിത നിരാശയാണ് സമ്മാനിച്ചത്.

കവിതയുടെ ഘടനയെ സംബന്ധിച്ച് എന്തെങ്കിലും തെറ്റിദ്ധാരണ വച്ചു പുലർത്തുന്നെങ്കിൽ അത് എത്രയും വേഗം ഒഴിവാക്കുക.