സ്വര്‍ഗത്തിലേക്ക് വീണ്ടും

(Courtesy : Google)
സ്വര്‍ഗത്തിലേക്ക് ഒരിക്കല്‍
കൂടെ മടങ്ങവേണം ,
പുലരി ചുംബിച്ച് അലിയിച്ച
മഞ്ഞിന്റെ കൈയോട് കൈചേര്‍ത്ത് .

സ്വര്‍ഗത്തിലേക്ക് തിരിക്കവേണം
വീണ്ടുമെനിക്ക് ,
മലഞ്ചരിവില്‍ തത്തികളിച്ച
മേഘമുദ്രയും നമ്മള്‍ രണ്ടും ചേര്‍ന്ന് .

സ്വര്‍ഗത്തിലേക്ക് മടങ്ങണം വീണ്ടുമെനിക്ക്...


ഈ മനോഹര ജീവിത അവസാനയാത്രയില്‍
തിരികെപോയി ചൊല്ലും ഞാന്‍ :
''എത്ര സുരഭിലമായിരുന്നതെന്നോ.''

9 comments:

സോണ ജി said...

എത്ര മനോഹരമായിരുന്നതെന്നോ...?
:)

ശ്രീനാഥന്‍ said...

നല്ല കവിത, സുരഭിലരചനകൾ ഇനിയും തർജ്ജമ ചെയ്യണം.

മുകിൽ said...

മടങ്ങവേണം, തിരിക്കവേണം’ ഇവയിലെ വേണം എന്ന വാക്ക് വേണമായിരുന്നോ, വേറിട്ട്? ചിലപ്പോൾ എന്റെ തോന്ന്ലാവാം. എന്തായാലൂം നന്നായിരിക്കുന്നു. കൂടൂതൽ പോരട്ടെ.

Geetha said...

കൊള്ളാം സോണ...
നല്ല ശ്രമം ...
കൂടുതല്‍ എഴുതു

ഉമേഷ്‌ പിലിക്കൊട് said...

എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.....

MyDreams said...

സോനാ ...ചില വാകുക്കള്‍ മുഴച്ചു നിക്കുന്നു ..എങ്കിലും കവിത മൊത്തത്തില്‍ കൊള്ളാം

ഒഴാക്കന്‍. said...

കലക്കി

സ്മിത മീനാക്ഷി said...

nannayi, Sona..

ഭാനു കളരിക്കല്‍ said...

nannayirikkunnu. aaswadichu.