തിരിച്ചറിവ്(Courtesy : Google )
ചങ്ക് പറിച്ചു -

കാണിച്ചതാണവള്‍ക്ക് .
ചെമ്പരത്തിയല്ലെ,യിതെന്നു
പറഞ്ഞു കളഞ്ഞവള്‍ .

ഒരിക്കല്‍,
മറ്റൊരുവന്റെ വലം കൈയില്‍
തന്റെ ഇടം കൈ മുറുകേ പിടിച്ച്
ഇടവഴിയിലൂടെ നടന്നൂ പോയവള്‍...
ചങ്കിലെ ചെമ്പരത്തിയോ
കാലമെടുത്ത്
ചെവിയില്‍ വെച്ചു തന്നു മെല്ലെ...

അതിനുശേഷമത്രേ,
ജീവിതത്തിന്റെ നിറം
ചെമ്പരത്തിയെന്നു
തിരിച്ചറിഞ്ഞത്.

29 comments:

സോണ ജി said...

തിരിച്ചറിവ് !!

കുഞ്ഞൂസ് (Kunjuss) said...

കാമുകിമാര്‍ വേറെ വിവാഹം കഴിച്ചു പോകുമ്പോള്‍ എല്ലാ കാമുകന്മാര്‍ക്കും ഉണ്ടാവുന്ന തിരിച്ചറിവ് ല്ലേ....?

Manoraj said...

ഇപ്പോഴെങ്കിലും തിരിച്ചറിവായി അല്ലേ:)

ശ്രീനാഥന്‍ said...

ചങ്കിലെ ചെമ്പരത്തിയോ
കാലമെടുത്ത്
ചെവിയില്‍ വെച്ചു തന്നു- അതു സുന്ദരം സോണാ.ഓണാശംസകൾ!

അഞ്ജു / 5u said...

നന്നായിരിക്കുന്നു സോണ.
വേദനയില്‍ നിന്നാണ് പല നല്ല സാഹിത്യങ്ങളും ഉണ്ടാകുന്നത്.
വേദന മറക്കാന്‍ സോണക്കു കഴിയട്ടെ..

സ്മിത മീനാക്ഷി said...

ചെവിയിലെ പൂവു എടുത്തുമാറ്റിയാല്‍ തീര്‍ന്നു പ്രശ്നങ്ങള്‍..
കവിത കൊള്ളാം കേട്ടൊ.
മറുനാടന്‍ ഓണം ആശംസിക്കുന്നു.

വിനയന്‍ said...

അഞ്ജു എഴുതിയത് പോലെ,
വേദനയിൽ നിന്നാണ് പല നല്ല സാഹിത്യങ്ങളും ഉണ്ടാകുന്നത്. വേദന മറക്കാൻ സോണക്കാവട്ടെ!
കവിത ഇഷ്ടായി! :)

devan nayanar said...

കവിത കൊള്ളാം

ഭാനു കളരിക്കല്‍ said...

സ്മിത പറഞ്ഞപോലെ ചെവിയിലെ ആ പൂ എടുത്തുകളയുക. അല്ല പിന്നെ.
കവിത രസകരമായി. പക്ഷെ ചെവിയും ചെമ്പരത്തി പൂവും മിമിക്രിക്കാരുടെ സൃഷ്ടിയല്ലേ എന്നൊരു തോന്നല്‍

ലിഡിയ said...

തലക്കെട്ട് കണ്ടപ്പോ തിരിച്ചറിവായെന്നു കരുതി.
വിവരക്കേട് കൂടിയെന്ന് വരികളിൽ തിരിച്ചറിഞ്ഞു.
നന്ദി.

മുകിൽ said...

കൊള്ളാം സോണ. അകക്കണ്ണിൽ കണ്ണീരു കുരുങ്ങാതെ, സന്തോഷത്തോടെ തിരിച്ചറിയാനാവട്ടെ. ഓണാശംസകൾ.

BIJU നാടകക്കാരൻ said...
This comment has been removed by the author.
MyDreams said...

ഇപ്പൊ എങ്കിലും തിരിച്ചറിഞ്ഞു അല്ലെ നന്നായി ....ഞാന്‍ മുന്‍പേ തിരിച്ചറിഞ്ഞു

BIJU നാടകക്കാരൻ said...

കൊള്ളാമെടാ സോണ എന്റെ മറുപടി ഭാനു പറഞ്ഞു

Anonymous said...

പോയി പണി നോക്കടാ.അവള് പോയതിന കിടന്ന് നിലവിളിക്കുന്നു.കവിത കോപ്പ എന്ന് എഴുത് സമയം കെടുത്താൻ.

ബിഗു said...

തിരിച്ചറിവ് !!! :)

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

അതിനുശേഷമത്രേ,
ജീവിതത്തിന്റെ നിറം
ചെമ്പരത്തിയെന്നു
തിരിച്ചറിഞ്ഞത്. ....

ഇതിന് മുമ്പേ അവൾ തിരിച്ചറിഞ്ഞല്ലോ...!

maithreyi said...

better late than never!

പി എ അനിഷ്, എളനാട് said...

അതിനുശേഷമത്രേ,
ജീവിതത്തിന്റെ നിറം
ചെമ്പരത്തിയെന്നു
തിരിച്ചറിഞ്ഞത്

Nannayi ee ezhuth
Ashamsakalode

kandaari said...

nannaayi sona,nannayi sona paranj maduthu,athkond ee vattom no comments(engilum nannayi sona,pakshe ee devadas style onn maatto ketto)

Pramod.KM said...

കവിതയില്‍ പുതുമയാവാമിരുന്നു... ആശംസകള്‍ :)

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ സോണ,
കവിത ഇഷ്ടമായി.ആശംസകള്‍.

Sabu M H said...

നവദമ്പതികൾക്ക് ഒരു ചെമ്പരത്തി പൂവെങ്കിലും സമ്മാനിക്കാമായിരുന്നു..


:)

Kalavallabhan said...

തിരിച്ചറിവിന്റെ ചിത്രം ചെമ്പരത്തിപ്പൂപോലെ കവിതയിൽ വരച്ചു കാട്ടി.

ഓണാശംസകൾ

ഒഴാക്കന്‍. said...

തിരിച്ചറിവ് !!!

ആയിരത്തിയൊന്നാംരാവ് said...

kollalo

പാവപ്പെട്ടവന്‍ said...

തിരിച്ചറിവിന്റെ ഓര്‍മയില്‍ പിടയുമ്പോള്‍

Ranjith chemmad said...

കൊള്ളാം....
ഓണാശംസകള്‍...

anoop said...

''ചങ്കിലെ ചെമ്പരത്തിയോ
കാലമെടുത്ത്
ചെവിയില്‍ വെച്ചു തന്നു മെല്ലെ...''
എങ്കിലും ഇപ്പോഴുമുണ്ട് ഒരു ചെമ്പരത്തി ചങ്കില്‍..വാടാതെ..!!