നിന്നോട് , ചിലത്...

നിന്നോട് ചോദിക്കാതെ-
യാണു ഞാന്‍ പ്രണയിച്ചത്.
പറയാതെയാണു നീ
പടിയിറങ്ങിപോയതും...


(കടപ്പാട് :ഗൂഗിള്‍ ഒണ്ടിക്കാവ്)

നിന്നെ കാത്തു ഞാന്‍ നിന്ന
ഒണ്ടിക്കാവിലെ ആല്‍ മരം
വിരഹത്തിന്റെ മന്ദിപ്പില്‍
പെയ്തലക്കുന്നു...

ആലിലകളില്‍ കാറ്റ്
ശോകഗാനത്തിന്‍
ഇടക്ക വായിക്കുന്നു...
നീ അന്നെനിക്കായ് ചൊല്ലിയ
കവിതയും  ,
ഒണ്ടിക്കാവും
ഓര്‍മ്മകല്ലുകള്‍ക്കു കീഴെ
ഞെരുങ്ങുന്ന നേരം
മനസൊരു പാഴ്‌മരുഭൂമിയാകുന്നു.
ഇവിടെയോ ,യിനിയൊരു പ്രണയം
പൂക്കില്ലൊരുനാളും .
പ്രതീക്ഷയുടെ പുല്ലണിഞ്ഞ പാത
കരിഞ്ഞ് മണ്‍പലകയോട്
ചേര്‍ന്നിരിക്കുന്നു.
കണ്ണുനീരിന്റെ ഒഴുക്കില്‍
വളക്കൂറു്‌ ഒലിച്ചു പോയെ--
ങ്ങോ മറഞ്ഞു.
കാറ്റിലാടുന്നൊരുണക്ക ചില്ല-
മാത്രമവശേഷിക്കുന്നിപ്പോഴും...


ഏകാന്തതയുടെ വാത്മീകത്തിലുള്‍-
വലിഞ്ഞ്
കവിതയെ ഭാണ്ഡത്തിലാക്കി
ഒണ്ടിക്കാവിലെമണ്ണില്‍
നിന്റെ പാദമുദ്ര പതിഞ്ഞിടത്ത്
മുഖം ചായ്ച് ഞാനൊന്നു-
റങ്ങട്ടേ.......?
സഖീ  ,
ആകെ ഞാനോ തളര്‍ന്നിരിക്കുന്നു.....

(കടപ്പാട് :ഗൂഗിള്‍ )

42 comments:

സോണ ജി said...

സഖീ ,
ആകെ ഞാനോ തളര്‍ന്നിരിക്കുന്നു.... :(

Anonymous said...

" നിന്നോട് ചോദിക്കാതെ-
യാണു ഞാന്‍ പ്രണയിച്ചത്.
പറയാതെയാണു നീ
പടിയിറങ്ങിപോയതും..."
കൊള്ളാം നല്ല വരികള്‍ ..

Jishad Cronic™ said...

എന്താപ്പാ പറയാ... ആ‍ ഭാണ്ഡക്കെട്ട് ഇപ്പോള്‍ കയ്യിലുണ്ടോ ?

സിദ്ധീക്ക് തൊഴിയൂര്‍ said...

ഏകാന്തതയുടെ വാത്മീകത്തിലുള്‍-
വലിഞ്ഞ്
കവിതയെ ഭാണ്ഡത്തിലാക്കി
ഒണ്ടിക്കാവിലെമണ്ണില്‍
നിന്റെ പാദമുദ്ര പതിഞ്ഞിടത്ത്
മുഖം ചായ്ച് ഞാനൊന്നു-
റങ്ങട്ടയോ.......?
വളരെ ഇഷ്ടപ്പെട്ടുട്ടോ...

ആളവന്‍താന്‍ said...

കരയാതെടാ...... വരും. ഒരുനാള്‍ വരും...!!

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഒണ്ടിക്കാവിലെ ആല്‍ മരത്തിനുമാത്രം അറിയാം ഈ ഏക വഴി പ്രണയം അല്ലേ....

Geetha said...

സോണ ഇങ്ങനെ കരഞ്ഞാലോ....
അവള്‍ വരുമെന്നെ....
നീ സ്നേഹിക്കുന്നവളെ അല്ല
നിന്നെ സ്നേഹിക്കുന്നവളെ ആണ്
കണ്ടെത്തേണ്ടത്‌.....
പ്രണയം നഷ്ടമാകാതെ സൂക്ഷിച്ചു വയ്ക്കു
ആവശ്യമായീ വരും കേട്ടോ...

ആയിരത്തിയൊന്നാംരാവ് said...

Thikachum vyakthiparam

വിനയന്‍ said...

നന്നായിട്ടുണ്ട് സോണ! ഇഷ്ടപ്പെട്ടു!

രാജേഷ്‌ ചിത്തിര said...

ഭാവനയ്ക്കുമീതെ വികാരവിക്ഷോഭങ്ങളുടെ ഒരു പുതപ്പുണ്ട്.
ചില സ്ഥലങ്ങളില്‍ വളരെ ചിന്താക്കുഴപ്പമുണ്ട്.
വളരെ ആഴത്തിലുള്ള ഒരു എഡിറ്റിംഗ് ആവശ്യമാണു ചില വരികള്‍ക്കെന്നു തോന്നുന്നു.

കാത്തു നിന്ന ആല്‍മരത്തിനു വിരഹത്തിന്റെ മന്ദിപ്പ്.അതെ മന്ദിപ്പ് കവിക്കും...
-------------------
പോനാല്‍ പൊകട്ടും പോടാ...
ഹല്ല പിന്നെ....എന്നു ചിന്തിക്കുന്ന നാള്‍ വരട്ടെ..

സ്മിത മീനാക്ഷി said...

നന്നായി.

പട്ടേപ്പാടം റാംജി said...

മനസ്സില്‍ നിന്നും ഒന്നും നഷ്ടപ്പെടുത്തല്ലെ..
എല്ലാം നെരെയാകും.
വരികള്‍ നന്നായിരിക്കുന്നു.

Anonymous said...

sona................ith ninte manassanenariyaam,upadeshikaan eluppamaan,anubavikumpoze athinte nombaram ariyoo ennum ariyaam engilum parayatte..."dont cry for any relation,bcs for whom u cried,dont deserve it,if they desreve it dont let u cry"so cheer up...,ini kavithaye patty,chila varikal manasilaayilla engilum pranayathinte nombaram ariyaan kazinju,baavukangal

M.R.Anilan -എം. ആര്‍.അനിലന്‍ said...

ആലിലകളില്‍ കാറ്റ്
ശോകഗാനത്തിന്‍
ഇടക്ക വായിക്കുന്നു...
-നന്നായിരിക്കുന്നു

വിജയലക്ഷ്മി said...

mone, geetha paranjathaanu enikkum parayaanullathu...kondaaalum padikkatthille thaan?

കുമാരന്‍ | kumaran said...

വിരഹത്തിന്റെ കാവ്യഭാഷ്യം.

രവി said...

..
നിന്നോട് ചോദിക്കാതെ-
യാണു ഞാന്‍ പ്രണയിച്ചത്.
പറയാതെയാണു നീ
പടിയിറങ്ങിപോയതും...(സത്യമാണ്, നൂറ് ശതമാനം!!)

പ്രതീക്ഷയുടെ പുല്ലണിഞ്ഞ പാത
കരിഞ്ഞ് മണ്‍പലകയോട്
ചേര്‍ന്നിരിക്കുന്നു.

കണ്ണുനീരിന്റെ ഒഴുക്കില്‍
വളക്കൂറു്‌ ഒലിച്ചു പോയെ--
ങ്ങോ മറഞ്ഞു.
കാറ്റിലാടുന്നൊരുണക്ക ചില്ല-
മാത്രമവശേഷിക്കുന്നിപ്പോഴും.. [സ്പെയ്സ് ഇങ്ങനെയായിരുന്നോ? പ്രതീക്ഷയുടെ പുല്ല് അണിഞ്ഞതോ അണിഞ്ഞിരുന്നതോ :)]

വരികള്‍ നന്നായിരിക്കുന്നു, ആശംസകള്‍..
..

മുഹമ്മദ് സഗീര്‍ said...

എഴുതുക ഇനിയും ഒപ്പം കൂടുതല്‍ വായിക്കുക.ഈ കവിതക്കുള്ള മറുപടി ഈ വരികളിലുണ്ട്.

എറക്കാടൻ / Erakkadan said...

മച്ചൂ എനിക്ക് ചന്ദ്രില്സവം സിനിമയിലെ ഒരു ഡയലോഗ് ഓര്മ വന്നു
"ആദ്യമായി മുഴുപാവാട ഇട്ട നാള്‍ ഓടിക്കിതച്ചെന്റെ മുന്നില്‍ വന്നു , എനിക്ക് ചേര്‍ച്ചയുണ്ടോ എന്ന് ചോദിച്ചവള്‍ ..
ഞാന്‍ ഓരോ പരീക്ഷകള്‍ ജയിക്കുമ്പോളും കാണുന്ന കല്‍ വിളക്കിലെല്ലാം തിരി തെളിയിച്ചവള്‍ .., കഥകളി കാണാന്‍ പോയിട്ട്..കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു നേരം വെളുപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരി ..
കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തിയിട്ട് ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടി പോയവള്‍...
അവളാണ് മക്കളെ....
ഇന്ന് മറ്റൊരുത്തന്റെ നിഴലായി പോകുന്നത് ...!"
അങ്ങനെ പോകുന്നതാണ് ക്ലൈമാക്സ് എങ്കില്‍ പോട്ടു പുല്ല്

ജയകൃഷ്ണന്‍ കാവാലം said...

വരണമാല്യം കരുതിയില്ലെങ്കിലും
വളകിലുക്കങ്ങള്‍ കവിത പാടുന്ന നിന്‍
കൈകളാലൊരു പൂച്ചണ്ടു മാത്രമെന്‍
ചിതയില്‍ വയ്ക്ക... കൃതാര്‍ത്ഥനാവട്ടെ ഞാന്‍...

devan nayanar said...

nannaaayi
ezhuthi ezhuthi nannaavatte

ശ്രദ്ധേയന്‍ | shradheyan said...

ഉള്ളില്‍ നിന്നും വന്നതിനാലാവാം, നല്ലൊരു ഫീലുണ്ട്. പലരും പറഞ്ഞപോലെ കുറച്ചു കൂടി എഡിറ്റിംഗ് ആവശ്യമുള്ളത് പോലെ.
"ഏകാന്തതയുടെ
വാത്മീകത്തിലുള്വലിഞ്ഞ്
കവിതയെ ഭാണ്ഡത്തിലാക്കി
ഒണ്ടിക്കാവിലെമണ്ണില്‍
നിന്റെ പാദമുദ്ര പതിഞ്ഞിടത്ത്
മുഖം ചായ്ച് ഞാനൊന്നു-
റങ്ങട്ടയോ.......? " എന്ന ഭാഗം ഹൃദ്യമായി. ഉറങ്ങട്ടെയോ എന്നത് 'ഉറങ്ങട്ടെ' എന്നാക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.

ആകെ മൊത്തം നന്നായി. :) ആശംസകള്‍.

നൗഷാദ് അകമ്പാടം said...

കവിതയാണല്ലോ കളം..
അതാവുമ്പം സമയമെടുത്ത് വായ്ച്ചാലേ
കമന്റാന്‍ പറ്റൂ..
എന്തയാലും ഞാന്‍ ഫോളോ ച്യ്തിട്ടുണ്ട്..
തിരികെയെത്താം കെട്ടോ..

ഭാനു കളരിക്കല്‍ said...

vedana puthiya kavithakkulla thee kkaattu aakatte.

എന്‍.ബി.സുരേഷ് said...

ഏറക്കാടൻ, ശ്രദ്ധേയൻ, രാജേഷ് ചിത്തിര എന്നിവർ പറഞ്ഞത് എന്റെ മനസ്സിലുമുണ്ട്.
പിന്നെ കവിതയും ജീവിതവും ഒന്നാവുമ്പോൾ വരുന്ന ഒരു ചുടുനിശ്വാസമുണ്ട്.
പിന്നെ നിന്റെ മുൻ‌കവിതകളിൽ കാണാത്ത ഒരു ഇമേജറി വരുന്നു. അനിലൻ മാഷ് അത് പറഞ്ഞിട്ടുണ്ട്.

കരച്ചിലിൽ ചെന്നു കലങ്ങുമോർമ്മ തൻ
ജ്വരപ്രവാഹത്തിലൊലിച്ചുപോയവൻ

എന്ന് ചുള്ളിക്കാട് പറഞ്ഞത് ഞാനും പറയട്ടെ.

ലിഡിയ said...

കരയുകയാണോ
വിയർക്കുകയാണോ?
കരച്ചിലും വിയർപ്പും ഒന്നുതന്നയൊ?

വിശ്രമിച്ച് തളർച്ച മാറ്റുക.
വീണ്ടും ഒരു വട്ടം കൂടി..അല്ല പലവട്ടം ..പിന്തുടർന്നു നോക്കുക,
കാഴ്ചക്കാരായി ഞങ്ങളുണ്ട്!

പുഞ്ചിരിക്കാം
കരയാം...

മാണിക്യം said...

കവിതയും പിറകെ വന്ന കമന്റുകളും വായിച്ചു .....
നല്ല വരികള്‍.
മനസ്സില്‍ എന്തെങ്കിലും ആഞ്ഞു തറക്കുമ്പോള്‍ ആണ് കാമ്പുള്ള, ജീവനുള്ള സൃഷ്ടികള്‍ ഉണ്ടാവുക.അത്തരം ഒരു കവിത ഇതാ..
ഒരു നൊമ്പരത്തിന്റെ ചുവ അതോ ഒരു വിരഹത്തിന്റെയോ?
പരിഭവവും പിണക്കവും ഒക്കെ പ്രണയത്തിനു നിറകൂട്ട് എന്ന് ചിലര്‍ കരുതും, ആവശ്യമില്ലാത്ത പിടിവാശി പരിഭവം ഒക്കെ ഒഴിവാക്കണം
മനസ്സില്‍ ഏല്‍ക്കുന്ന മുറിവിനെ കാലം ഉണക്കും എന്നാലും മുറിപ്പാട് ഒരു വടു ആയി ശേഷിക്കും. വടുക്കളുടെ എണ്ണം കൂടിയാല്‍ പില്‍ക്കാലത്ത് അതൊരു ഭംഗി കുറവും ബലക്ഷയവും ആകും.. പ്രണയിതാക്കള്‍ അതോര്‍ക്കണം...
പിന്നെ ഏന്തിനും ഏതിനും തുടക്കം മുതലേ പിണക്കവും ഒളിച്ചീരിപ്പും ഒക്കെ കണിക്കുന്ന പെണ്ണാണെങ്കില്‍ മൈഡ് ചെയ്യണ്ട.
ചുമ്മ വെയിറ്റ് ഇട്ട് ഇരുന്നാല്‍ മതി.
വജ്രത്തിന്റെ അത്ര മനക്കരുത്തുള്ള ആണിനെയാ പെണ്ണ് ബഹുമാനിക്കുക. അല്ലാതെ കണ്ണിരിന്റെ നനവ് തട്ടിയാല്‍ അലിയുന്ന മണ്ണാംകട്ടപുരുഷന് മണ്ണാങ്കട്ടയുടെ വില പോലും കിട്ടില്ല. :)

പി എ അനിഷ്, എളനാട് said...

നന്നായി സോണ

പിന്നെ വാത്മീകമെന്നല്ല
വല്മീകമെന്നല്ലേ ശരി
വല്മീകത്തില്‍ നിന്ന് വന്നവന്‍ വാല്‍മീകി എന്നൊരു പഠിപ്പോര്‍മ

ഉമേഷ്‌ പിലിക്കൊട് said...

ആശാനെ കലക്കി

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

i enjoyed

Sabu M H said...

ഏകാന്തതയിലമരരുത്‌.
കവിത ഭാണ്ഡത്തില്ലാക്കുകയുമരുത്‌.
കവിതയുടെ ചിറകിലേറി പറക്കൂ
പുതിയ ലോകം കാത്തിരിപ്പുണ്ടാവും എവിടെയോ..

SATCHIDANANDAN said...

onnu koodi pakarth ezhuthoo.ethra kuri pattumo athra kuri. nannaavum.

കള്ളിയങ്കാട്ട് നീലി said...

``വടുക്കളുടെ എണ്ണം കൂടിയാല്‍ പില്‍ക്കാലത്ത് അതൊരു ഭംഗി കുറവും ബലക്ഷയവും ആകും.. പ്രണയിതാക്കള്‍ അതോര്‍ക്കണം...
പിന്നെ ഏന്തിനും ഏതിനും തുടക്കം മുതലേ പിണക്കവും ഒളിച്ചീരിപ്പും ഒക്കെ കണിക്കുന്ന പെണ്ണാണെങ്കില്‍ മൈഡ് ചെയ്യണ്ട.
ചുമ്മ വെയിറ്റ് ഇട്ട് ഇരുന്നാല്‍ മതി.
വജ്രത്തിന്റെ അത്ര മനക്കരുത്തുള്ള ആണിനെയാ പെണ്ണ് ബഹുമാനിക്കുക. അല്ലാതെ കണ്ണിരിന്റെ നനവ് തട്ടിയാല്‍ അലിയുന്ന മണ്ണാംകട്ടപുരുഷന് മണ്ണാങ്കട്ടയുടെ വില പോലും കിട്ടില്ല. :)```
മാണിക്യത്തിന് നൂറുവട്ടം അമേൻ...

ശ്രീനാഥന്‍ said...

സോണ, നല്ല പ്രണയകവിത,
ആലിലകളിൽകാറ്റ്
ശോകഗാനത്തിന്
ഇടക്ക വായിക്കുന്നു.
മനോഹരം.
അൽ‌പ്പം കൂടി ഒതുക്കമാകാമായിരുന്നു എന്നു മാത്രം,
പിന്നെ നിരാശ വേണ്ടാ, മാണിക്യം വിസ്തരിച്ച്, വളരെ കാര്യമായി എഴുതിയപോലെ!
ആശംസകൾ!

Jai said...

കലാകാരന്‍ തന്‍റെ വഴി സ്വയം കണ്ടെത്തണമെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റും, കയ്യാലപ്പുറത്തെ ജോലിയും...
_________________
കവിത എഴുതാനറുയാത്ത ഒരു സുഹ്റ്ത്ത്-Jayakumar
jaikumaars@gmail.com

Akbar said...

പറയാതെ പടിയിറങ്ങിപ്പോയവളില്‍ പ്രണയമില്ലെന്ന് തിരിച്ചറിയാതെ ഏകാന്തതയുടെ വാത്മീകത്തിലുള്‍ വലിയുകയുന്ന നിരാശ കാമുകനോട് ഞാന്‍ പറയട്ടെ, ആ ഭാണ്ഡത്തിലിപ്പോഴുള്ളത് കവിതയല്ല.

വരികളുടെ സൌന്ദര്യം മാത്രം പോര. ആശയ ഗംഭീര്യമില്ലെങ്കില്‍ പിന്നെ കവിതയെ "കൊള്ളാം കൊള്ളാം" എന്ന് മാത്രം പറയാനേ കൊള്ളൂ.

താങ്കളുടെ സര്‍ഗചേതനക്ക് നല്ല സൃഷ്ട്ടികള്‍ നടത്താന്‍ കഴിയും. അതുണ്ടാവട്ടെ. ആശംസകളോടെ.

A.FAISAL said...

ഇഷ്ടമായി..!!

Abdulkader kodungallur said...

ആത്മാവിഷ്കാരത്തിന്റെ നിറക്കൂട്ട് വരികളില്‍ പ്രതിധ്വനിക്കുമ്പോള്‍ സൃഷ്ടി മനോഹരമാകുന്നു . സൃഷ്ടാവ് സായൂജ്യമടയുന്നു. അത് രണ്ടും ഞാന്‍ ഈ കവിതയില്‍ കാണുന്നു. ഇത് തന്നെയാണ് ഇതിന്റെ ഭംഗി . ഇതില്‍ കത്രിക പ്രയോഗിക്കുന്നത് അനാവശ്യം .

സോണ ജി said...

മാണിക്യത്തിനെന്റെ ചക്കര ഉമ്മ.വലിയൊരു ജീവിത യാഥാര്‍ത്യത്തെ കാണിച്ചു തന്നതിന്....

സ്വപ്നാടകന്‍ said...

കവിതയെ നിരൂപിയ്ക്കാനൊന്നും അറിയില്ല..
എന്നാലും കുറച്ചൂടി ചുരുക്കാമായിരുന്നു എന്ന് തോന്നി..
--------------------------------------------

മാണിക്യം പറഞ്ഞതുതന്നെ..പോനാല്‍ പോഹട്ടും പോടാ എന്ന്‍ വച്ചാല്‍ മതി.കരഞ്ഞു വിളിയ്ക്കേണ്ട കാര്യമുണ്ടോ?.

mayflowers said...

പ്രതീക്ഷകളെ ഒരു കാലത്തും കരിയാന്‍ വിടരുത്..
ഭാവുകങ്ങള്‍..

ജീവി കരിവെള്ളൂര്‍ said...

മനസ്സെന്നും പാഴ്മരുഭൂമി തന്നെയല്ലോ സഖേ