വെളിപാട്

അന്നൊരു വെള്ളിയാഴ്ച

'സുബൈറു'മൊന്നിച്ചു
പറഞ്ഞവസാനിപ്പിക്കാത്ത
വിഷയമല്ലാത്തതെന്‍
സ്വപ്നത്തില്‍ കണ്ടു.

കേട്ടറിഞ്ഞിട്ടില്ലാത്തയിടം

കണ്ടറിഞ്ഞിട്ടില്ലാത്തയിടം.
ഝഷം1പോലെയവിടെ-
യൊഴുകി നീങ്ങും
മര്‍ത്യരോട്
ദരം 2വഹിക്കുന്നൊരെന്‍
ദേഹിയെറിഞ്ഞൊരു
ചോദ്യ ശരം :
''എന്താണപകടം പിണഞ്ഞതെന്‍

സോദരേ....?

അറിയില്ല ഞങ്ങള്‍ക്ക്
ന്യായാധിപന്‍
കരുതിവച്ചൊരാ
ശിക്ഷനടപടികള്‍...
പേരു്‌ വിളിക്കായ്
കാത്തു നില്‍ക്കുന്നോര്‍
ഞങ്ങള്‍...

ക്ഷിപ്രമെങ്ങ് നിന്നോ
സ്വര്‍ണ്ണപ്രകാശമരിച്ചുകയറി
അതില്‍ നിന്നും
മുഴങ്ങികേട്ടുച്ചത്തില്‍:
'സോണ........ ഗോപിനാഥ് ....''
സ്വപ്നംമുറിഞ്ഞു
ഞെട്ടിയുണരവേ ,
സ്വേദ3ത്താല്‍ പൊതിയപ്പെട്ടന്‍ ദേഹം
കണ്ടു.

വര്‍ദ്ധിച്ച ഹ്ര്യദയസ്പന്ദനങ്ങള്‍
തട്ടി പ്രതിധ്വനിച്ചെന്‍
ഹ്ര്യദന്ത ഭിത്തിയില്‍.....
----------------------------------------
1ഝഷം -മത്സ്യം
2ദരം -ഭയം

3-സ്വേദം -വിയര്‍പ്പ്

22 comments:

ശ്രീ said...

ഒരോരോ സ്വപ്നങ്ങള്‍

sunil panikker said...

എഴുതി എഴുതി താഴേക്കാണോ പോകുന്നത്‌..?
ഝഷം, ദരം, സ്വേദം.....................
നിഘണ്ടു കൈയിലുണ്ടോ..?

എറക്കാടൻ / Erakkadan said...

രാത്രി ഓരോരോ കൂതറ സ്വപ്നങ്ങൾ കണ്ട്‌ ഉറങ്ങിക്കോ...ബാക്കിയുളോനു പണിയുണ്ടാക്കാൻ

ഞാന്‍ said...

സുനില്‍ ,ഝഷം, ദരം, സ്വേദം എന്താ ഈ വാക്കിനൊന്നും അര്‍ത്ഥമില്ലേ?
ഝഷം = മത്സ്യം
ദരം = അല്പം ?
സ്വേദം = വിയര്‍പ്പ് എന്നാല്‍ ഇതാ അര്‍ത്ഥങ്ങള്‍,പക്ഷെ രണ്ടാമത്തത് അര്‍ത്ഥത്തോട് ചേരുന്നില്ല! അത് സോന പറയും എന്നു കരുതുന്നു

Neena Sabarish said...

കട്ടിയുള്ള പദപ്രയോഗങ്ങള്‍ ആശയത്തെ കൊല്ലുന്നു....വാക്കുകള്‍ക്കുവേണ്ടിയലയാതെ കയ്യിലുള്ളവ വെച്ചെഴുതിയാല്‍ നന്നായിരിക്കും എന്നു തോന്നുന്നു.

സുനിൽ പണിക്കർ said...
This comment has been removed by the author.
സുനിൽ പണിക്കർ said...

@ ഞാൻ:
വരികളുടെ ചേർച്ചയ്ക്കനുസൃതമാവണം വാക്കുകളുടെ പ്രയോഗങ്ങൾ. വിയർപ്പ്‌ എന്ന പദം ചിലയിടങ്ങളിൽ ചേരുമ്പോൾ മറ്റുചില വരികൾക്കനുയോജ്യം സ്വേദം എന്നു തന്നെയാകാം. മുകളിൽ പറഞ്ഞ വാക്കുകൾക്ക്‌ അർത്ഥമില്ലെന്നു ഞാൻ പറഞ്ഞോ..? അനുയോജ്യമായ പദങ്ങൾക്കുവേണ്ടി പര്യായങ്ങൾ ഉപയോഗിക്കേണ്ടിവരാറുണ്ട്‌. ചില വാക്കുകൾ മറ്റൊന്നിന്‌ പകരമാവില്ല, അർത്ഥമൊന്നുതന്നെയായാലും. കട്ടിയായ വാക്കുകൾ ഇടയ്ക്ക്‌ തിരുകിയാൽ കവിതയാകില്ല.

Anonymous said...

mahendran said:
സുനില്‍ പറയുന്നതില്‍കാര്യം ഉണ്ട്.സോണ നീ അര്‍ത്ഥങ്ങള്‍ കൂടെ താഴെ ചേര്‍ത്താല്‍ കൊള്ളാം !!!

വിജയലക്ഷ്മി said...

mone kidakkumpol eeshwarane orthu kidakkuka..ee vaka dhusowapnam kaanilla..
kavitha kollaam ..

anupama said...

Dear Sona,
Good Evening!
Like before,please add meanings to the difficult words.
As the situations and circumstances are different,dreams will to be different.
Keep writing,thus expressing your untold feelings.
Wishing you a beautiful night,
Sasneham,
Anu

സോണ ജി said...

സത്യസന്ധമായ അഭിപ്രായത്തിന്സുനിലേട്ടനോടുള്ള നന്ദി അറിയിച്ചു കൊള്ളുന്നു..

Manoraj said...

സോണ,

സത്യസന്ധമായ ഒരു അഭിപ്രായം പറയുകയാണെങ്കിൽ പല്ലപ്പോഴും കവിതയെക്കാൾ കടിച്ചാൽ പൊട്ടാത്ത പദങ്ങൾ ഉപയോഗിക്കാനുള്ള ഒരു ത്വര കാണുന്നു.. അത് കൂടുതൽ സമയവും വായനയുടെ സുഖം കുറക്കുന്നു.. കവിത കടിച്ചാൽ പൊട്ടാത്തതാകണം എന്നത് പഴയ കാലത്തെ കാഴ്ചപാടാണെന്ന് തോന്നുന്നു.. വൃത്തവും അലങ്കാരവും നോക്കി കവിതയെഴുതുന്നവർ ഒന്നും ഇന്ന് ഇല്ല.. കവിതയിൽ ഭാഷ വേണം.. എന്നാൽ അത് ഏറ്റവും ലളിതമാവണം.. ശരിയാണോ എന്ന് അറിയില്ല.. ഇനി തെറ്റാണെങ്കിൽ “എന്റെ ശ്വാസവുമെടുത്തുകൊൾക്ക..”

സോണ ജി said...

manoje Ni sheriyanu.. :)

Basil Joseph said...

വാക്കിന്റെ അര്‍ത്ഥം കൊടുത്തത് നന്നായില്ല.....അത് കണ്ടാല്‍ ഈ വാക്കൊന്നും സോനക്ക് അറിയത്തതാനെന്നു തോന്നും,..ഒക്കെ മലയാളമല്ലേ....പിന്നെന്താ...വായനക്കാരനെ കവിത മനസിലാക്കിയിട്ടെ അടങ്ങു എന്നൊരു വാശിയൊന്നും നിനക്ക് ഉണ്ടെന്നു തോന്നുന്നില്ല...പിന്നെ ഏറ്റവും പ്രധാനം മറ്റു വാക്കുകളുടെ അവസ്ഥയാണ്......genre എന്നൊന്ന് എല്ലാ കലാ പ്രവര്ത്തനത്തിലുമുന്ദല്ലൊ....തെയ്യവും വെസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതവും ഒന്നിച്ചവതരിപ്പിച്ചാല്‍ ഒരു കല്ലുകടിയുണ്ടാവില്ലേ.....അല്ലെങ്ങില്‍ സൃഷ്ടിയുടെ മൌലികതയുടെ കാര്യത്തില്‍ സൃഷ്ടാവിന് തന്നെ ഒരു ഉറപ്പു കിട്ടണം..ഈ കവിതയുടെ കാര്യത്തില്‍ ജയസൂര്യക്ക് അങ്ങനെയൊരു ഉറപ്പു കിട്ടിയിട്ടുണ്ടാവുമെന്നു എനിക്ക് തോന്നുന്നില്ല....
പിന്നെ സുബൈറിന്റെ അര്‍ത്ഥം കൊടുക്കാതതെന്താ? ;)

jayanEvoor said...

കടുപ്പപ്പെട്ട ചില വാക്കുകൾ ഉപയൊഗിച്ചെങ്കിലും എഴുത്തിൽ ഒറിജിനാലിറ്റി ഉണ്ട് സോണ...

വിമർശനങ്ങൾ ഉൾക്കരുത്തു കൂട്ടാൻ പ്രചോദനമാവട്ടെ!

ആശംസകൾ!

എം.പി.ഹാഷിം said...

എന്തോ ... കവിത .വല്ലാതെ സുഖിച്ചില്ല!
പിന്നെ വരാം

സ്നേഹം .........

ഹംസ said...

ശ്രീ പറഞ്ഞ പോലെ ഓരോരൊ സ്വപ്നങ്ങള്‍..!! :)

എന്‍.ബി.സുരേഷ് said...

സോണാ ഹോരസ് പറഞ്ഞിട്ടുണ്ട് കവിതയും കല്ലും ഒരുപോലെയാണ്. കൈവിട്ടാല്‍ പിന്നെ എവിടെയാണ് ചെന്നു കൊള്ളുന്നതെന്നറിയില്ല. അതിനാല്‍ നിങ്ങള്‍ കവിതയെഴുതി പെട്ടിയിലടച്ചു വയ്ക്കണം.9 വര്‍ഷം കഴിഞ്ഞെടുക്കുമ്പോഴും പ്രസക്തമാണെന്നു തോന്നിയാല്‍ പബ്ലിഷ് ചെയ്യുക എന്ന്. ഇത് നിന്റെ മനസില്‍ വിഷയം അവ്യക്തമാണ്.മൂടല്‍മഞ്ഞിലെ കാഴ്ച പോലെ. അതിനാല്‍ കവിതയിലെ അര്‍ത്ഥവും അവ്യക്തമായി. സ്വപ്നമായാലും കാഴ്ചയായാലും റിഫൈന്‍ ചെയ്യണം. ബ്ലോഗിലൊക്കെ എഴുതുമ്പോള്‍ അങ്ങനെ വന്നുകൊള്ളണമെന്നില്ല. നിരപരാധിയായ സോണയും വിചാരണയില്‍ പെട്ടുപോയി അല്ലെ. ഗോവര്‍ദ്ധനെപ്പോലെ.(ആനന്ദ്) പിന്നെ വാക്കുകള്‍. അതു വിഷയത്തിനനുസരിച്ചു ഉള്ളില്‍ നിന്നു വരണം. ശബ്ദതാരാവലി മുമ്പിലെടുത്തുവച്ചു കവിത വായിക്കുന്ന ഒരു കാലം പോയി. എന്‍.എസ്.മാധവന്‍ തലസ്ഥാനത്തുള്ളപ്പോള്‍ റ്റി.ആറുമായിചെര്‍ന്നു ഒരു തീരുമാനമെദുത്തു. ഓരൊ ദിവസവും അവര്‍ 50വാക്കുകള്‍ ദിവസവും വെട്ടിമാറ്റി. ഇനി അത് എഴുത്തില്‍ ഉപയൊഗിക്കില്ല എന്നൂ തീരുമാനം. ഗൌരവപ്പെടുക എഴുത്തില്‍. ലോകത്ഥില്‍ മഹത്തായതെല്ലം ലളിതമായി സംഭവിക്കുന്നു എന്നു പറഞ്ഞ പോലെ കവിതയെ ലളിതമാക്കുക. പക്ഷെ അകത്തെക്കു തുറക്കന്‍ വതില്‍ കരുതുക്ക.

വിജയലക്ഷ്മി said...

vishu dinaashamsakal!!ee varsham sampalsamruddhavum nanmmakal niranjathumaavatte..

രാജേഷ്‌ ചിത്തിര said...

:)

Vayady said...

കുറച്ചും കൂടി ലളിതമാക്കിയാല്‍ നന്നായിരുന്നു.

vasanthalathika said...

സുഹൃത്തെ..പോസ്റ്റു കാണാതെ മടങ്ങിയത്തില്‍ വിഷമമുണ്ട്. ഇപ്പോള്‍ കളര്‍ മാറ്റി.ഇനിയും വരുമല്ലോ.