ലഹരി

ശ്രീ യൂസഫലി പാടുന്നു :
'തിരികേ
പ്രേമിക്കത്തോളെ
പ്രേമിപ്പോനെ
പ്രേമത്തിന്റെ ലഹരിയറിയൂ '
അനുഭവതാലത്തിലെടുത്തു-
വെച്ചാ പദങ്ങളെ

പ്രണയ വാളിനാല്‍
രണ്ടായി പകുത്ത
ഹ്ര്യത്തും പ്രതിഷ്ഠിച്ചു .
അലയുന്നൂ ഞാനും ,മെന്റെ
ലഹരിയും .

കവിതയാല്‍

'കാലശേയം'1 തയ്യാറാക്കി
ലഹരിയമര്‍ത്താന്‍ .

എരിയുന്ന ഹ്ര്യദയം
മുളകിനു്‌പകരമായ് നേദിച്ചു.
പേരുംപിച്ചിചീന്തിയിട്ടു ;
കറിവേപ്പിലക്ക് പകരം.
കണ്ണീരും ചാലിച്ചു ;
ഉപ്പിനു്‌പകരം .

പിന്നെ ,
തൂലികയാലിളക്കിയൊരൊറ്റ -
മോന്തലിലെന്റെ
ലഹരിയും ,പ്രണയവുമടങ്ങി-
യെന്നന്നേക്കുമായ്....
*******************************
1.കാലശേയം -മോര്

7 comments:

junaith said...

ആദ്യ വരികള്‍ ചുള്ളിക്കാടിന്റെ ഗസല്‍ എന്ന കവിതയെ ഓര്‍മിപ്പിച്ചു
("രാത്രി സത്രത്തിന്‍ ഗാനശാലയില്‍
ഗുലാം അലി പാടുന്നു")

lekshmi said...

kollaam..

വിനു said...

ഒരല്പം നന്നായിരിക്കുന്നു....മുന്‍പുള്ളതിനേക്കാള്‍...!!

തുടരുക..!!!

anupama said...

Dear Sona,
Good Evening!
Love is til the end of life;if it is true.
Your poem is good and lines are very touching!
Wishing you a lovely weekend,
Sasneham,
Anu

വിജയലക്ഷ്മി said...

mone kollaam .prnayatthinte kolilakkam ennennekkumaayi adangiyallo? upama manoharam..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

'തിരികേ
പ്രേമിക്കത്തോളെ
പ്രേമിപ്പോനെ
പ്രേമത്തിന്റെ ലഹരിയറിയൂ '

'തിരികേ
പ്രേമിക്കാത്തോളെ
പ്രേമിപ്പോനേ
പ്രേമത്തിന്റെ ലഹരിയറിയൂ '

എന്റെ വായനയില്‍ രണ്ട് തെറ്റു കണ്ടു ശരിയാണോ എന്ന് അറിയില്ല!

എഴുത്തുണ്ണി (Arundev) said...

മോരിനാൽ മദ്യത്തിന്റെ ലഹരി ശമിച്ചേക്കാം. എന്നാൽ കവിതയാൽ പ്രേമത്തിന്റെ ലഹരി അനുനിമിഷം വർദ്ധിക്കുകയേയുള്ളൂ..

നല്ല അവതരണവും പദപ്രയോഗവും. കവിത ഇഷ്ടപ്പെട്ടു