മീന്‍നാറ്റം (മലയാളി)

അച്ഛന്‍ പഴേ മേശമേല്‍
വച്ചു പോയ ബീഡിയൊഴിച്ചൊന്നുമേ ,
കട്ടിട്ടില്ലിതുവരെ ഞാന്‍ .
രാത്രിയില്‍ ടാറ്റ വെളിവഴി
കടന്നു പോകും
വഴിയാത്രക്കാരോട്
കത്തികാട്ടി
കാശ് ചോദിച്ചിട്ടില്ല .

യൂദാസിന്റെ കറുത്ത കുപ്പായ-
മിണങ്ങുമോയെന്നിട്ടു-
 നോക്കിയിട്ടില്ല. .

എങ്കിലും ,

ജീവിതമെന്ന
ദുസഹതയാം
ചോദ്യചിഹ്നം
താടി തടവി
മുന്നില്‍ വളഞ്ഞു നിന്നപ്പോള്‍
മീന്‍കച്ചോടത്തിലൂടെ-
യുത്തരമോതി ഞാനും .

കവലകള്‍ തോറും കറങ്ങി,
കാറി കൊണ്ട് കൂകി :
'നല്ല പിടക്കണമീനേ..
നാലെണ്ണം പത്ത് രൂപക്ക്
വായോ........'

എന്നിട്ടും ,
സല്‍പേരൊന്നും കിട്ടിയില്ല ;
പേരുദോഷമൊഴിച്ച്.

ഒടുവില്‍ ,
മീന്‍കച്ചോടം വിട്ടു;
മുരളി ഗള്‍ഫില്‍
വിസ തരപ്പെടുത്തിയപ്പോള്‍ .

പിന്നെ ,
പലപ്പോഴായ് കിട്ടിയ
ലീവുകളില്‍
പുത്തന്‍ മണം പൂശി
നാട്ടില്‍ ചെത്തി നടന്നെങ്കിലും ,
വ്യവസ്ഥിതിയുടെ
വായില്‍ നിന്നു വന്ന
വായ്‌നാറ്റം(മീന്‍നാറ്റം )
പുതുമണത്തെയാക്രമിക്കു-
ന്നുണ്ടിപ്പോഴും..

10 comments:

ശ്രീ said...

പഴയതൊക്കെ ഓര്‍ക്കുന്നത് നല്ലതാ... ഹി ഹി

അയല... അയലേയ് [കട: ഇന്നസെന്റ്, ഉസ്താദ്] ;)

jayanEvoor said...

പലപ്പോഴായ് കിട്ടിയ
ലീവുകളില്‍
പുത്തന്‍ മണം പൂശി
നാട്ടില്‍ ചെത്തി നടന്നെങ്കിലും


ഗൾഫ് മലയാളി...!

വിജയലക്ഷ്മി said...

ഒന്നുംമനസ്സിലാവുന്നില്ല കുട്ടി .മീന്‍ കച്ചവടം +മീന്‍നാറ്റം +മുരളി വിസ =ഇതൊക്കെ സാങ്കല്‍പ്പികമോ ജീവിത യാഥാര്‍ത്ഥ്യമോ ?

സന്തോഷ്‌ പല്ലശ്ശന said...

ഒരു വരിപോലുമില്ല നന്നെന്നു പറയാന്‍... എന്താണ്‌ ഈ കവിതയുടെ സാംഗത്യം... എന്താണ്‌ ഈ കവി പറയാന്‍ ഉദ്ദേശിച്ചത്‌ എന്ന്‌ ഇതുപോലുള്ള കവികളുടെ സൈക്കോളജി അറിയാമെന്നുണ്ടെങ്കില്‍ ഒരു പക്ഷെ മനസ്സിലായെന്നിരിക്കും..... അതുകൊണ്ടായില്ലല്ലൊ...

റ്റോംസ് കോനുമഠം said...

എങ്കിലും

Manoraj said...

സോന കവിത എന്ന് പറയാൻ പറ്റില്ലെങ്കിലും ജീവിത യാതാർത്ഥ്യങ്ങൾ വരച്ച് കാട്ടി..

കുമാരന്‍ | kumaran said...

:)

anupama said...

Dear Sona,
Good Evening!
It is rightlsaid-vanna vazhi marakaruthu!The thoughts of our past make us humble.
Nattile vyavsithi narikotte........pakaram kanokonnayude bhangi manssil nirakkuka;alpam nanmayum!
Wishing you a beautiful holiday,
Sasneham,
Anu

സോണ ജി said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് ശ്രീ പല്ലഷനക്ക്..

ഗീത said...

പഴയമണങ്ങള്‍ നമ്മള്‍ മറന്നാലും നാട്ടുകാര്‍ മറക്കില്ല അല്ലേ? അവര്‍ക്കതോര്‍മ്മിപ്പിക്കാന്‍ പ്രത്യേകമൊരു സന്തോഷവുമുണ്ട്.
നാട്ടിലൊരാള്‍ ഇതുപോലെ കഷ്ടപ്പെട്ട്, പിന്നെ ഗള്‍ഫില്‍ പോയി കാശുണ്ടാക്കി തിരിച്ചു വന്ന് നല്ലമോടിയിലുള്ള വീടു വച്ച് നല്ല സ്ഥിതിയില്‍ കഴിയുമ്പോഴും നാട്ടുകാര്‍ അയാളെക്കുറിച്ച് പറയുമ്പോള്‍ പേരിനു മുന്‍പ് പഴയ തൊഴില്‍ അഡ്ജക്ടീവ് ആയി ചേര്‍ക്കും, മീന്‍‌കാരന്‍ ... എന്ന്.