പിടിച്ചു നിര്‍ത്തലിന്റെ കത്തുകള്‍

രണ്ട് കൊല്ലം കഴിഞ്ഞ്

മോന്‍ മടങ്ങുക തിരികേ-
യെന്ന് പറഞ്ഞിട്ടിപ്പോള്‍
ആറ്കൊല്ലം കഴിഞ്ഞതറിഞ്ഞീല.
ഇതിനിടയില്‍ വന്ന
യാചേന രൂപേണയുള്ള
'പിടിച്ചു നില്‍ക്കണേ'- യെന്ന
സ്നേഹാക്ഷരങ്ങള്‍ (അതിഥികള്‍) .
വീണ്ടും വീണ്ടുമെന്നെ
പിടിച്ചു നിറുത്തീടുമ്പോ-
ളൊന്നു ചോദിച്ചോട്ടെ
അല്ലയോ ! വ്യവസ്ഥിതി :
'പിടിച്ചു നില്‍ക്കേണ്ടതെവിടെ-
യെന്ന് ചൊല്‍ക വേണം '

ബസ്സിലെങ്കില്‍ കമ്പിയുണ്ട് ,
മരത്തിലെങ്കിലോ , ശിഖരമുണ്ട്.
മണല്‍ക്കാട്ടിലോ............?

ആകാശമാകെ പരതി നോക്കി
അദ്ര്യശ്യ ശിഖരങ്ങള്‍
ചികഞ്ഞു നോക്കി .

കത്തുകള്‍ വന്നു മുറക്ക് വീണ്ടും
ആവര്‍ത്തനങ്ങള്‍
പുളിച്ചു തികട്ടി .
കത്ത് പൊട്ടിക്കയില്ല ഇന്നിനി ഞാന്‍
മുങ്ങുമാരോടും പറയാതൊരുനാള്‍.
ഞാന്‍ നീയാകുമവേള
നിനക്കും കിട്ടും കത്തുകള്‍ ..
കൂട്ടുകാരാ ,
നീയെവിടെപിടിച്ചാണ്‍ നില്‍ക്കുക-
യെന്ന്ചൊല്ലുകവേണമവരോടായ്....

13 comments:

Clipped.in - Explore Indian blogs said...

:-)

anupama said...

Dear Sona,
Good Evening!
The hopes of dear ones,the debts to be cleared,the houses to be built,the flats to be booked,the marriages to be conducted.............never ending list makes the desert pravasi stays there.Well written.
why don't you write about the rain that you enjoyed,the cool showers that brought the happiness?
Wishing you a wonderful evening,
Sasneham,
Anu

ഒറ്റവരി രാമന്‍ said...

sUPERB!!! eMOTIONALLY Disturbs the reader......

Veendum NRI nombarangal...
iniyum pratheekshikkunnu

ഒറ്റവരി രാമന്‍ said...

സോനാ ഭായ്...
അറിഞ്ഞു ഞാന്‍ പ്രാര്തിക്കുകയാണ്...... ദൈവമേ, കവികള്‍ക്ക് നീ നൊമ്പരങ്ങള്‍ വാരി വിതറണേ.......അവരത് ഒപ്പിയടുത്തു കുറിക്കുന്ന വരികള്‍ ഒരിക്കലും മുടങ്ങാതിരിക്കട്ടെ......................

Manoraj said...

സോന,
കൊള്ളാം.. നിന്റെ ബ്ലോഗിന്റെ പുതിയ തലക്കെട്ട് മനോഹരം. അതിൽ നിന്നും ഏറ്റവും മുകളിൽ കാണുന്ന നിലാവുപോലെ എന്ന് എഴുതിയ പഴയ തലക്കെട്ട് മാറ്റിയാൽ കൂടുതൽ സുന്ദരമാകും.. അഭിനന്ദനങ്ങൾ.. പുതിയ തലക്കെട്ട് പോലെ സുന്ദരമാകട്ടെ പുതിയ കവിതകളും..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ബസ്സിലെങ്കില്‍ കമ്പിയുണ്ട് ,
മരത്തിലെങ്കിലോ , ശിഖരമുണ്ട്.
മണല്‍ക്കാട്ടിലോ............?പണമുണ്ട് (വീട്ടുക്കാര്‍ക്കായി)
എന്നോടും പറഞ്ഞത് രണ്ട് വര്‍ഷമെന്നാണ്,എന്നിട്ട് ഇപ്പോ എട്ട് വര്‍ഷം കഴിഞ്ഞു!ബാങ്ക് ബാലന്‍സ് സീറോ!......

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

:)

വിനു said...

കവിതകള്‍ എല്ലായ്പ്പോഴും ഒരേ ക്രാഫ്റ്റില്‍ വരുന്നു. ഒന്ന് മാറ്റുകയാണെങ്കില്‍ നന്നായിരിക്കും. അതുപോലെ തന്നെ പ്രവാസജീവിതം ഒരാവര്‍ത്തന വിരസത നല്‍കുന്നുണ്ട്. അതിലും ഒന്ന് ശ്രദ്ധിക്കണം.

വിജയലക്ഷ്മി said...

മോനെ കവിത എന്നനിലയില്‍ ചിന്തിച്ചാല്‍ മനോഹരം .പക്ഷേ ഈവരികളില്‍ നിറഞ്ഞിരിക്കുന്നത് ദുഖകരമായ ജീവിത യാഥാര്‍ത്യങ്ങള്‍ ആണല്ലോ മോനെ .വിഷമംതോന്നുന്നു

നിലാവര്‍ നിസ said...

നന്നായിരിക്കുന്നു..

jayanEvoor said...

നല്ല വരികൾ സോണ!

വരുമൊരു നല്ല നാൾ!

ഒഴാക്കന്‍. said...

സോന, കൊള്ളാം :)

Sukanya said...

മണല്‍ക്കാട്ടില്‍ പിടിച്ചു നില്‍ക്കാന്‍ എന്തുണ്ട്?
ഒന്നുകാലുറപ്പിച്ചു നിര്‍ത്താന്‍ പോലും ...
നല്ല വരികള്‍. ഇഷ്ടമായി.