കവിതകളാലൊരു ചിത

അയച്ചതിലും വേഗംമടങ്ങി ,
പരിഭവം പേറിയെത്തിയ കവിതകള്‍ ,
മടങ്ങിയെത്താതെ
ഏതോ ചവറുകൂനയില്‍
ജന്‍മം പാഴായ
കവിതയുടെ പകര്‍പ്പുകളും
എടുത്ത്
ഈന്തപനയുടെ
കാല്‍ചുവട്ടില്‍
കൂമ്പാരമാക്കി
ചിതയൊരുക്കി .
തീ നാളം നോക്കി നില്‍ക്കവേ ,
സര്‍ഗവേദനയാല്‍
കണ്ണീര്‍ പൊഴിഞ്ഞപ്പോള്‍
'എന്താണു്‌ പൊട്ടാ '
കടലാസ് കത്തിച്ചിട്ട്
കരയുന്നതെന്ന് ചോദിച്ച നൌഷാദെ..
സര്‍ഗവേദനയെന്തെന്നറിയാത്ത
കുട്ടികളുണ്ടാവാത്ത
നിന്നോടെന്തു പറയാനാണ് ഞാന്‍.
ചിതയെരിഞ്ഞടങ്ങിയപ്പോള്‍
കാറ്റ് കണ്ണീര്‍ തുടച്ചപ്പോള്‍
അവസാനത്തെ ചാരവും പേറി
യാത്ര പറഞ്ഞപ്പോള്‍
ഈത്തപഴം പൊഴിഞ്ഞു
വീണെനിക്ക് ബഹുദൂരം
പിന്നിലായ്....

19 comments:

anoopkothanalloor said...

നന്നായിരിക്കുന്നു മാഷെ

ശ്രീ said...

ഒരു കവിത കത്തിച്ചാലും വേറൊരു കവിതയുണ്ടാകുന്നുണ്ടല്ലോ...

INTIMATE STRANGER said...

'എന്താണു്‌ പൊട്ടാ '
കടലാസ് കത്തിച്ചിട്ട്
കരയുന്നതെന്ന് ചോദിച്ച നൌഷാദെ..
സര്‍ഗവേദനയെന്തെന്ന്റിയാത്ത
കുട്ടികളുണ്ടാവാത്ത
നിന്നോടെന്തു പറയാണണു്‌ ഞാന്‍.

lekshmi said...

sarallya tou sona....vishamikkanda..nallakavithakal varate
enium..

ഒറ്റവരി രാമന്‍ said...
This comment has been removed by the author.
ഒറ്റവരി രാമന്‍ said...
This comment has been removed by the author.
ഒറ്റവരി രാമന്‍ said...

അച്ചടി മഷി പുരളാത്ത,
യന്ത്രം ഉരുളാത്ത,
പ്രസാധകന്റെ തുപ്പല്‍ തെറിക്കാത്ത,
കന്യകേ നിന്റെ പ്രകാശനം,
എന്റെ തീ തുമ്പില്‍......

ചങ്കില്‍ കൊള്ളുന്ന ആശയങ്ങളുടെ NRI തമ്പുരാനേ....സോനാ....
ആയിരത്തി നാനൂറ്റി നാല്പത്തി ആറ് ആശംസകള്‍....

Ranjith chemmad said...

കൊള്ളാമെടോ, നീയിനിയും എഴുതിക്കൊണ്ടേയിരിക്ക്....

Manoraj said...

സോന,
കൊള്ളാം എഴുതുക.. വീണ്ടും എഴുതുക.. പിന്നെയും എഴുതുക.. ഇനിയുമൊരുനാൾ വരും.. കവിതകൾ എഴുതിയ കടലാസുകൾ ഒരു നിധിപോലെ ആളുകൾ സൂക്ഷിക്കുന്ന സമയം.. കാത്തിരിക്കുക.. നല്ല ആ ദിനങ്ങൾക്കായി.. പോരാ.. എഴുതികൊണ്ടിരിക്കുക.. നല്ല ആ ദിനങ്ങൾ വരാനായി.. ഭാവുകങ്ങൾ

anupama said...

Dear Sona,
Good Evening!
Keep on wrting.Practice makes oneperfect.Avoid cruel comparisons.
sasneham,
Anu

റ്റോംസ് കോനുമഠം said...

കടലാസ് കത്തിച്ചിട്ട്
കരയുന്നതെന്ന് ചോദിച്ച നൌഷാദെ..
സര്‍ഗവേദനയെന്തെന്നറിയാത്ത
കുട്ടികളുണ്ടാവാത്ത
നിന്നോടെന്തു പറയാനാണ് ഞാന്‍.

സന്തോഷ്‌ പല്ലശ്ശന said...

എഴുതിയ കവിതകള്‍ തിരിച്ചു വന്നതില്‍ സങ്കടപ്പെടുകയല്ല വേണ്ടത്‌.... സ്വന്തം വഴിയിലൂടെ ആത്മകാമങ്ങളില്ലാതെ എഴുതിക്കൊണ്ടേയിരിക്കുക - ഒരു ചരിത്ര നിയോഗം പോലെ... സന്തോഷ്‌ എച്ചിക്കാനത്തിന്‍ ഒരു പുസ്തകത്തിന്‍റെ മുഖവുരയില്‍ ഇങ്ങിനെ ഒരു കഥ പറയുന്നു....

'വികൃതമായചുണ്ടും കുറ്റിത്തലമുടിയും, വള്ളിചെരിപ്പും കയ്യില്‍ വെള്ളിയുടെ മുദ്രവളയുമായി അധികം ആരോടും സംസാരിക്കാതെ ഗ്രാമത്തിലൂടെ അയാള്‍ നടുന്നു പോകുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌ '

'താന്‍ എഴുതുന്നതെന്തും ഒരു കടലാസിലേക്കു പകര്‍ത്തി ദിവസവും രാവിലെ അയാള്‍ രണ്ട്‌ അനാദി കടകളും മദ്യ ശാലയും കടന്നു്‌ പട്ടഷാപ്പിലെ നിരപ്പുപലകയില്‍ ഒട്ടിക്കുമായിരുന്നു. ആ ചെറിയ കവലയില്‍ ആരെങ്കിലും ഒരാള്‍ വ്ന്ന്‌ തണ്റ്റെ സങ്കടങ്ങള്‍ കൂട്ടിവായിക്കുമെന്ന്‌ ആ എഴുത്തുകാരന്‍ പ്രതീക്ഷിച്ചിട്ടൂണ്ടാവണം. നിര്‍ഭാഗ്യമെന്നു പറയട്ടെ; രാവിലെ ഷാപ്പുകാരന്‍ കടയുടെ മരപ്പലകകള്‍ ഓരോന്നായി മാറ്റുകയും രാത്രി പതിവുകാരെല്ലാം ഒഴിഞ്ഞു കഴിയുമ്പോള്‍ അവ യഥാസ്ഥാനത്ത്‌ നിരത്തിവയ്ച്ച്‌ വലിയ താഴിട്ട്‌ പൂട്ടുകയും ചെയ്തു. ഇതു മൂലം ഷാപ്പുകാരനൊഴികെ രണ്ടാമതൊരാള്‍ വായിക്കുകയൊ കാണുകയൊ ചെയ്തില്ല. പക്ഷെ കേവലം ഒരു വായനക്കാരന്‍ പോലും ഇല്ലെറിഞ്ഞുകൊണ്ടുതന്നെ ആ എഴുത്തുകാരന്‍ മരപ്പലകമേല്‍ മുടങ്ങാതെ തണ്റ്റെ കടമ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു.

'എഴുത്ത്‌ ഒരു ചരിത്രദൌത്യമാണെന്ന്‌ എന്നെ പഠിപ്പിച്ചത്‌ ഈ മനുഷ്യനാണ്‌'സ്വന്തം കവിതകളെ കത്തിച്ചു കളയുന്നത്‌ ഒരു സര്‍ഗ്ഗാത്മക ആണത്തമാണ്‌... സ്വന്തം കുട്ടികളെ കൊന്നു കളയുന്നതിനു തുല്യം എന്ന്‌ തെറ്റായി അതിനെക്കുറിച്ചു വികാരം കൊള്ളുകയരുത്‌ കുട്ടിയുണ്ടാക്കലും കവിതയുണ്ടാക്കലും രണ്ടും രണ്ടാണ്‌.... സ്വന്തം പേരു പോലും വയ്ക്കാതെ എഴുതപ്പെട്ട മഹത്‌ ഗ്രന്ധങ്ങള്‍ അജ്ഞാത കൃത്തുക്കളുടെ ഒരു പാടു സാഹിത്യ സംഭാവനകളാണ്‌ നമ്മുടെ സാഹിത്യത്തിന്‍റേ അടിത്തറ. അവരെക്കുറിച്ചൊന്നൊര്‍ത്തു നോക്കു സോന... എഴുത്ത്‌ തുടങ്ങിയാല്‍ എഴുത്തിനെ കവച്ചു വയ്ക്കുന്ന "എഴുത്താളന്‍മാരാകാനാണ്‌ എല്ലാര്‍ക്കും ധൃതി... പട്ടഷാപ്പില്‍ സ്വന്തം കൃതികള്‍ ഒട്ടിച്ചു വയ്ച്ച ആളെപോലെ അല്ലെങ്കിലും ഒരു മിന്നാമിനുങ്ങ തന്‍റെ ജീവിത നിയോഗം പൂരിപ്പിക്കുന്നതെങ്കിലും എനിക്കും നിനക്കും മാതൃകയാവണ്ടെ......

(പിന്നെ സോനാ ഒരുപിടി തിരക്കുകള്‍ക്കു നടുവിലാണ്‌ ഞാന്‍ അതാണ്‌ പോസ്റ്റുകള്‍ക്ക്‌ കമെന്‍റെ ഇടാതിരുന്നത്‌... )
സസ്നേഹം
സന്തോഷ്‌ പല്ലശ്ശന

വിജയലക്ഷ്മി said...

മോനെ മനസ്സുനിറയെ ആശയ കൂമ്പാരം ഇരിക്കുമ്പോള്‍ എന്തിനു പാഴ് കൂമ്പാരത്തെ ഓര്‍ത്ത്‌ കരയുന്നു .പുതുമയോടെ മനസ്സിലുള്ളവയെ പുറത്തേക്ക് തുറന്നുവിടൂ .ആ കത്തിച്ച ചാരത്തിലൂടെയും ഒരുകവിത രൂപം പ്രാപിച്ചില്ലേ...അതാണ്‌ സോന

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

എനിക്കറിയാത്തത് മറ്റൊന്നാണ്,എന്തിനാ ഈ ചവറ്റുകൂനകള്‍ക്ക് വിധേയമാകാന്‍ നില്‍ക്കുന്നതെന്നാണ്!പിന്നെ ഈ വരികളെ കവിതകള്‍ എന്ന് വിളിക്കാവോ എന്നറിയില്ല!ചില വരികള്‍ വേണ്ടായിരുന്നു.ഉദാ:-സിഗരറ്റ് ലാമ്പിനാല്‍ ,കുട്ടികളുണ്ടാവാത്ത,ഇതില്ലാതെ തന്നെ വരികള്‍ക്ക് അര്‍ത്ഥം കിട്ടുന്നുണ്ടല്ലോ?
പിന്നെ ബ്ലോഗുള്ളപ്പോള്‍ എന്തിനീ നൊമ്പരം!!!

Anonymous said...

എടാ മൈരേ ,
കവിത പ്രസീദ്ധികരിച്ചില്ല എന്ന് വെച്ച് കരയാന്‍ നാണമില്ലേ..? അതൊക്കെ ഒരു ലോപിയാണ്...നിനക്ക് പിടിയുണ്ടോ മാസികക്കാരുമായി..എന്നാല്‍ പ്രസിദ്ധീകരിക്കാം ..അല്ലെങ്കില്‍ അയച്ചു നിന്റെ പേര്‍ ഡെസ്കില്‍ പരിചിതമാകണം...അല്ലെങ്കില്‍ ഒരു ഒന്നൊന്നര വരിയായിരിക്കണം ..ഓകെ..ഇനി കരഞ്ഞാല്‍...തല്ലി കൊല്ലും നിന്നെ ഞാന്‍ ങാ..!
എഴുത്ത് തുടരുക.. വരും , വരാതിരിക്കില്ല.

സോണ ജി said...

:(

ബിലാത്തിപട്ടണം / Bilatthipattanam said...

കവിതകൾ കത്തിക്കപ്പെട്ടയൊരു
കവിമനസ്സിൻ പുകപടലങ്ങൾ....

ഉമേഷ്‌ പിലിക്കൊട് said...

:-)

എറക്കാടൻ / Erakkadan said...

ഡേയ്‌ എനിക്കിപ്പൊ ഇതൊക്കെ കണ്ടപ്പോൽ ഒരു സംശയം..നീ സോണജി എന്ന പേര​‍്‌ രാഹുൽജി. ഗാന്ധിജി എന്നൊക്കെ പോലെ ഉദ്ദേശിച്ചാണോ...ഒരു സംശയം മാത്രമാണേ...