രണ്ട് രാജ്യങ്ങള്‍ ലിഫ്റ്റില്‍ കണ്ടു മുട്ടിയപ്പോള്‍

രണ്ട് രാജ്യങ്ങളൊരിക്കല്‍

കണ്ടുമുട്ടുന്നാ-
പഴയ പൊടി പിടിച്ച
ലിഫ്റ്റില്‍ .

പരിചിതപ്പെടലിന്റെയാമുഖ-
മെന്നോണം
ചോദ്യം വാതില്‍ തുറന്നു
വന്നൊന്നാമനില്‍ നിന്നും :
'പേരെന്താണ്...? '
രണ്ടാമന്‍
ചിരിയില്‍
വാല്‍സല്യത്തിന്‍ വറ്റ് കുഴച്ച്
പറഞ്ഞു പോല്‍ തന്റെ പേര്.
ഒന്നാമന്റെ മുഖത്തപ്പോള്‍

വിദ്വേഷത്തിന്റെയൊരു
കാര്‍മേഘമെങ്ങോ
നിന്നെത്തി നിന്നു.
വീണ്ടും ചോദ്യം :
'മുറിച്ചിട്ടുണ്ടോ...? '
രണ്ടാമന്റെ മുഖത്ത്
നിലാവുണ്ടിപ്പോള്‍ .
അയാള്‍ പോക്കറ്റില്‍ നിന്നും
പേരെടുത്ത് നല്‍കി
പറഞ്ഞു :
''ഇതാ മുറിച്ചേല്‍പ്പിക്ക
തിരികേ വേഗം ''

അപ്പോള്‍ ലിഫ്റ്റിലെ
ബള്‍ബിലെ
ഫിലമെന്റ് നാഡി
പൊട്ടി പോയി.
ഇപ്പോള്‍ ഇരുട്ടാണ്
ലിഫ്റ്റിനകം .
ഒന്നാമന്‍ ഇരുട്ടിനെ
കെട്ടി പുണര്‍ന്നു നിന്നു.
രണ്ടാമനോടി പുറത്തേക്ക്

പുറത്ത് നല്ല വെളിച്ചം ,
കാറ്റ് , കലപില ശബ്ദങ്ങള്‍ ..
ഈന്തപന വീഥിക്കരുകില്‍
നട്ടു പിടിപ്പിച്ച
നിരവധി ചെടികള്‍ ,
നിരവധി പൂക്കള്‍
അവനോരോന്നും
മണത്തു നോക്കി
അതേ !യെല്ലാത്തിനും
അതിന്റേതായ നല്ല മണം .
അവന്‍ തിരിച്ചു നടന്നു
ലിഫ്റ്റ് ലക്ഷ്യമാക്കി
അപ്പോളവിടെ
ലിഫ്റ്റിനു പകരം
ഇരുട്ട് കട്ട പിടിച്ച
ചെങ്കല്ല്.

22 comments:

സോണ ജി said...

എല്ലാപൂക്കള്‍ക്കും അതിന്റേതായ സൌരഭ്യം ഉണ്ട്

ഒറ്റവരി രാമന്‍ said...

:) ഒന്ന് വായിച്ചു.. രക്ഷയില്ല എന്റെ ഫിലമെന്റും അടിച്ചു പോയി.. ഇനി ഒന്ന് കൂടെ വായിച്ചു പഠിച്ചിട്ടു ഞാന്‍ കമന്റും.

ഒറ്റവരി രാമന്‍ said...

പോസ്റ്റ്‌- മോഡേണ്‍ ആണോ?
\ശേടട എന്റെ തലമണ്ടയില്‍ കത്തുന്നില്ലലോ.....

ഒറ്റവരി രാമന്‍ said...

പിടി കിട്ടി, പിടി കിട്ടി, ഉരെക്കാ.....
നല്ല കവിതയാണ് ട്ടോ..... ഇനിയും ഈ സൈസ്, പ്രതീക്ഷിക്കുന്നു .

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

രണ്ടു രാജ്യങ്ങള്‍ എന്നതു തെറ്റല്ലേ ചങ്ങാതി
രണ്ടു മനുഷ്യര്‍ക്ക് എങ്ങനേയും ആവാം ...
അവനവന്റെ മനസ്സുപോലെ....

രാജ്യങ്ങള്‍ രണ്ടു മനുഷ്യരില്‍ ഒതുങ്ങുന്നില്ല.
രണ്ട് പേര്‍ നല്ല സാമ്പിളുകള്‍ ആവൂന്നേയില്ല...

ഇനിയും ശ്രമിക്കൂ....

മനസ്സിലുള്ള ആശയം നല്ലതു തന്നെ...
പറഞ്ഞതു പാളിപ്പൊയി...
ഖേദമുണ്ടു തുറന്നു പറയുന്നതില്‍

റ്റോംസ് കോനുമഠം said...

ഒന്നാമന്‍ ഇരുട്ടിനെ
കെട്ടി പുണര്‍ന്നു നിന്നു.
രണ്ടാമനോടി പുറത്തേക്ക്

raadha said...

ഈശ്വരാ..എനിക്കൊന്നും മനസ്സിലായില്ലല്ലോ? അല്ല, എന്റെ കുഴപ്പമാ...ഈ വക ഒന്നും തലയില്‍ എളുപ്പം കയറില്ല. ഒന്ന് കൂടെ വായിക്കട്ടെ ട്ടോ.

മാറുന്ന മലയാളി said...

ഇത് ആ രണ്ട് രാജ്യങ്ങളുടെ പ്രശ്നമാണോ.........

അതോ ഒന്നും മനസ്സിലാകാത്ത എന്‍റെ പ്രശ്നമാണോ.........:)

വിനു said...

രാജേഷേട്ടന്‍ പറഞ്ഞത്....തുറന്നു പറയേണ്ട ഒരു കാര്യമായിരുന്നു...!

ആശയത്തെ വരികളിലേക്ക് പകര്‍ത്തുമ്പോള്‍ എന്തോ ചില സാങ്കേതിക തകരാറുകള്‍..... വായനക്കാരന് ഒറ്റ വായനയില്‍ മനസ്സിലാവരുത് എന്ന ചിന്തയില്‍ എഴുതിയതാണോ....അതോ..അങ്ങനെ ആയിപ്പോയതാണോ... എന്തായാലും വിഷയസമീപനം നന്നായിട്ടുണ്ട്.. ഒന്നുകൂടി ശ്രദ്ധിച്ച് വീണ്ടും വരിക.....സ്നേഹപൂര്വ്വം..

ആചാര്യന്‍ said...

സോണക്ക് ഒരുപാട് എഴുതാനുണ്ട്

Manoraj said...

സോനാ,

എന്താ ഇവിടെ ഉദ്ദേശിച്ചേ.. എന്റെ പഴയ മനസ്സിൽ ഒന്നും കത്തിയില്ല.. ഇതാ വിവരമില്ലാത്തതിന്റെ കുഴപ്പം..

Mayoora said...

'മുറിച്ചിട്ടുണ്ടോ...? '
എന്നതിൽ നിന്നും പിടികിട്ടിയ ആശയത്തിനു പിന്നാലെ ബാക്കി വായിച്ചു, രണ്ട് രാജ്യങ്ങളെന്നത് രണ്ട് മതസ്ഥരെന്ന്. ബിംബങ്ങൾക്ക് തെളിമപോര,ആശയം എഴുതിയ രീതിയ്ക്കും(എന്റെ അറിവ്കേടാണെങ്കിൽ നോക്കി പേടിപ്പിച്ചാൽ മതി)

തുടർന്നും എഴുതുക.

jayanEvoor said...

ആശയം വ്യക്തമായില്ല സോണ....

ശ്രീ said...

എന്റമ്മോ... എന്താ ഉദ്ദേശ്ശിച്ചത്???

ശാന്ത കാവുമ്പായി said...

ഒരാൾ ഇരുട്ടിൽ,മറ്റെയാൾ വെളിച്ചത്തിൽ.എനിക്കിതിനോട്‌ യോജിപ്പില്ല.അവനവന്റെ വിശ്വാസമല്ലാത്തതെല്ലാം ഇരുട്ടാണെന്നത്‌ വെറും തോന്നലാണ്‌.

anupama said...

Dear Sona,
Good Evening!
I don't know what do you want to convey.let the lines be simple so that readers understand the meaning and enjoy.
the very purpose of writing fails,if the lines don't touch the heart.
I don't comment for lines that are not clear.
Sasneham,
Anu

വിജയലക്ഷ്മി said...

മോനേ , മയൂരയുടെ അഭിപ്രായം തന്നെയാണ് എനിക്കും പറയാനുള്ളത് ..പിന്നെ മനസ്സിലുള്ള ആശയം പൂര്‍ണ്ണമായും പുറത്തേക്ക് ഒഴുകി എത്തിയില്ല എന്ന് തോന്നി.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ടീച്ചറുടെ വഴിയില്‍ ഞാനും!

Neena Sabarish said...

സുല്ലിട്ടു സോനാ...ഞാനും....

വാഴക്കോടന്‍ ‍// vazhakodan said...

ലിഫ്റ്റ് ടെക്നോളജി പഠിച്ച് ദുഫായിക്ക് വന്ന് എന്നോടാ കളി!:)
ആശയം നിര്‍ഗ്ഗളിച്ചോ എന്ന് എനിക്കും സംശയം!‘മുറിക്കലും‘ ‘നിലാവും‘ മത ബിംബങ്ങളില്‍ ഒതുങ്ങുമോ? ഇനിയിപ്പോ എനിക്ക് മനസ്സിലാവഞ്ഞിട്ടാണോ?? :)

lekshmi said...

enikkonnum manassilaakunillyalo sona....

Sudha said...

മയൂരേടെ കമെന്റ് വായിച്ചപ്പഴാ എനിക്കു കാര്യം പിടി കിട്ടീതു.