കോണി

ഞാനൊരു കോണിയാണു്‌ ;

ഉച്ചനാശാരിയുടെ കരവിരുതേറ്റ
കോണി .
പൈതൃകമായി കിട്ടിയ
സത്യം വഹിച്ചു പോകും
ധമനികളുണ്ടെന്നില്‍.
കാര്യ സാദ്ധ്യത്തിനായ് ,
അസത്യ , ചതിയുടെ
ചുവടുകള്‍ വെച്ച്
ചിലര്‍ ചവിട്ടി കയാറാനെന്റെ
ചുമല്‍ ഉപയോഗിച്ചു .

വ്യത്യസ്ത  രക്തങ്ങള്‍
ഒരാളില്‍ കേന്ദ്രീകരിക്കുന്നതിനാല്‍
പിതാവിന്റെ പേര്
പതിക്കാന്‍ കോശങ്ങള്‍ക്കായില്ല...

നല്ല ഭാവിയുള്ളയീ കൂട്ടര്‍
വ്യത്യസ്ഥ കസേരകളില്‍
വിഹരിക്കും .

ഒടുവില്‍ ,
യജമാനന്‍ വലിച്ചു താഴെക്കിട്ടപ്പോള്‍
ഇറങ്ങാന്‍ എന്റെ മുതുക് വേണ്ടി വന്നില്ല.
വീണ വീഴ്ചയില്‍ കിടക്കുന്നവര്‍
ഇനിയും നിവരാതെ...

ഞാനീ പാതി വെള്ള പൂശിയ
ചെങ്കല്‍ ചുമരില്‍
ചാരി നില്‍പ്പുണ്ടിപ്പോഴും
നിസഹായതയുടെ ബിംബം തീര്‍ത്ത്.....

26 comments:

ശ്രീ said...

എത്രയോ കയറ്റങ്ങള്‍ക്കും അത്രയും തന്നെ ഇറക്കങ്ങള്‍ക്കും സാക്ഷിയായിരിയ്ക്കും ആ കോണി അല്ലേ?

നന്നായിട്ടുണ്ട് :)

[പൈതൃകം ആണ് ശരി]

സോണ ജി said...

തെറ്റു ചൂണ്ടി കാണിച്ചതിനു നന്ദി ..തിരുത്തിയിട്ടുണ്ട് ശ്രീ കുട്ടാ..

jayanEvoor said...

നല്ല വരികൾ, സോണ ജീ...

അഭിനന്ദനങ്ങൾ!

ഗോപാൽ ഉണ്ണികൃഷ്ണ said...

കോണിയിൽ ധമനികളോ?

സനാതനൻ | sanathanan said...

ആശയം കൊള്ളാം കവിത എന്തൊക്കെയോ കുഴപ്പത്തിലാണ്...എന്ന് തോന്നി.അസത്യ, ചതിയുടെ ചുവടുകൾ...അതെന്താണ്?
വ്യത്യസ്ഥ - ശരിയല്ല വ്യത്യസ്ത ആണ് ശരി.

സോണ ജി said...

ശ്രീ ജയനും , ശ്രീ ഗോപാലനും നന്ദി...

ശ്രീ സനാതനനു്‌ തെറ്റ് ചൂണ്ടി കാട്ടിയതിനു്‌ നന്ദി..തിരുത്തിയിട്ടുണ്ട്..വീണ്ടും വരിക..:)

റ്റോംസ് കോനുമഠം said...

ടുവില്‍ ,
യജമാനന്‍ വലിച്ചു താഴെക്കിട്ടപ്പോള്‍
ഇറങ്ങാന്‍ എന്റെ മുതുക് വേണ്ടി വന്നില്ല.

നല്ല വരികൾ, സോണ ജീ...

ഖാന്‍പോത്തന്‍കോട്‌ said...

അഭിനന്ദനം..!!

സുമേഷ് മേനോന്‍ said...

നല്ല വരികള്‍, നല്ല ആശയം...
ആശംസകള്‍..:)

നിശാഗന്ധി said...

നമ്മുടെ ജീവിതത്തിലും ഇതു പോലെ കുറെ കോണികള്‍ ഉണ്ട്...

നന്നായിരിക്കുന്നു കവിത...

ആശംസകള്‍ ..

B Shihab said...

നന്നായിട്ടുണ്ട് :)

Bijli said...

വ്യത്യസ്തമായിട്ടുണ്ട്..കവിത..ആശംസകള്‍..സോണ..

Aasha said...

നല്ല കവിത... എല്ലാ നന്മകളും നേരുന്നു...

lekshmi said...

ആശയം കൊള്ളാം ..
എല്ലാ നന്മകളും നേരുന്നു...

ആചാര്യന്‍ said...

ഞാനീ പാതി വെള്ള പൂശിയ
ചെങ്കല്‍ ചുമരില്‍
ചാരി നില്‍പ്പുണ്ടിപ്പോഴും

ഇത് ഇഷ്ടമായി സോണ

Manoraj said...

ആശയം കൊള്ളാം. പക്ഷെ, ഇറക്കങ്ങളിൽ കാലുതെറ്റാതെ നോക്കുക. പതിയിരിക്കുന്ന വീഴ്ചകൾ ഓർക്കുക.

ശാന്തകാവുമ്പായി said...

'വ്യത്യസ്ത രക്തങ്ങൾ
ഒരാളിൽ കേന്ദ്രീകരിക്കുന്നതിനാൽ
പിതാവിന്റെ പേര്‌
പതിക്കാൻ കോശങ്ങൾക്കായില്ല'.ഇത്ര വേണോ?

എം.പി.ഹാഷിം said...

വീഴ്ചകൾ ഓർക്കുക.

SATCHIDANANDAN said...

Sona, Kavithayile central concept nallathaanu.Bhaasha palappozhum vallaathe gadyaatmakam aakunnu, chilar choondikkaanicha thettukalum undu.Parayaanullathenthennu kurachu koodi vyaktamaayi aalochikkoo, moorthabimbangalil koodi samsaarikkoo.Aasamsakal.

കുമാരന്‍ | kumaran said...

ഞാനീ പാതി വെള്ള പൂശിയ
ചെങ്കല്‍ ചുമരില്‍
ചാരി നില്‍പ്പുണ്ടിപ്പോഴും
നിസഹായതയുടെ ബിംബം തീര്‍ത്ത്.....

വളരെ നന്ന്.

Gopakumar V S (ഗോപന്‍ ) said...

നന്നായിട്ടുണ്ട്...ആശംസകൾ...നന്ദി...

ഗിരീഷ്‌ എ എസ്‌ said...

കവിത മനോഹരം
ആശംസകള്‍..

Anonymous said...

ചെങ്കല്‍ ചുമരില്‍ ചാരി നില്‍പ്പുണ്ടിപ്പോഴും
നിസഹായതയുടെ ബിംബം തീര്‍ത്ത്.....

വരികള്‍ ഇഷ്ടായി വരഞ്ഞവളെയും!

ഒറ്റവരി രാമന്‍ said...

വായിച്ചത് ഏറേ മുന്‍പെങ്കിലും കമന്റ്‌ ഇടാന്‍ മറന്നു പോയി.
ഇത്ര നല്ല വരികള്‍ക്ക് കമന്റ്‌ ഇടാതിരുന്നാല്‍ കാലം എന്നെ തെറി വിളിക്കും എന്നത് കൊണ്ട് തിരിച്ചു വന്നു കുറിക്കുന്നു !
നല്ല വരികള്‍. ഉദാത്തമായ ആശയം, അതിനു ചേരുന്ന പദ വിന്യാസം.
കൂടുതല്‍ പ്രതീക്ഷിക്കുന്നതിലെന്താ തെറ്റ്!

സോണ ജി said...

അഭിപ്രായം രേഖപ്പെടുത്തിയ എന്റെ എല്ലാ പ്രിയ സ്നേഹിതര്‍ക്കും നന്ദി ണ്ട്..

പ്രത്യേകിച്ച് നന്ദി പറയേണ്ടത് സച്ചി സാറിനോടാണ്...ഒരു ജാടയുമില്ലാതെ കമന്റിയത്.അദ്ദേഹത്തിന്റെ എളിമക്ക് മകുടോദഹരണം ആണ്..ജാഡ കോമരങ്ങളേക്കാള്‍ എത്രയോ ഉയര്‍ന്ന കൊടുമുടിയിലാണദ്ദേഹം എന്ന ചിന്ത എന്നെ ഈറനണിയിപ്പിക്കുന്നു..കൂട്ടരേ..ഒരിക്കല്‍ കൂടി നന്ദി...

വിജയലക്ഷ്മി said...

Sona:monte kavitha...aashayam nannaayittundu.enkilum idayil entho duroohatha.santha kavumbhagam abhipraayappettidatthaanu...enthaa angine naaluvarikal?