ദൂരം

'നന്ദി' -എന്നത്

ദ്വയാക്ഷരം .
'നെറികേട് '-അതിന്റെ -
യിരട്ടിപ്പും .
ഉപചാര പദത്തില്‍
നിന്നും
മോദം പൊഴിഞ്ഞടര്‍ന്ന്
നെറികേടിലെത്താ-
നെത്ര ദൂരമെന്നറിയാതെ ,
ഞാനീ കവിത
ചുവട്ടില്‍ ഇരുന്നോട്ടേ..
മറ്റൊരു ബുദ്ധനാവാന്‍....!

20 comments:

എറക്കാടൻ / Erakkadan said...

nalla bhaavana....sammathikkanam

lekshmi said...

kavitha yude chottil athikam erikkanda sona...bodhodhayam sambavikkum..appo sona sonayallathakum..kai vittu pokum...
kavi bavana alpom koodunudo??/

sha said...

aaroda Nandhi paranjath?...
nandhi veedum ezuthuga.
be a strong writer.......
thanks
shaji

SAJAN SADASIVAN said...

kollaam !!

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ഒരു പൊട്ടന്‍ ആണു്‌ ഞാന്‍.എനിക്ക് കൂട്ടായി മറവിയും ഉണ്ട്
മറ്റൊരു ബുദ്ധനാവാന്‍....!

:)

kollaam

സന്തോഷ്‌ പല്ലശ്ശന said...

ബുദ്ധന്‍ നെറികേടിന്‍റെ ദൂരമറിയാതെ അന്തംവിട്ടിരിന്നതാണൊ.... അതൊ ദുഖത്തിന്‍റെ നിദാനം അതിരില്ലാതെ ആഗ്രഹവും ആത്മകാമങ്ങളുമാണ്‌ എന്ന ആത്മവെളിച്ചത്തിലേക്ക്‌ ഉണര്‍ന്നതോ.... അങ്ങിനെയാണെന്നാണ്‌ എനിക്കു തോന്നുന്നത്‌... പിന്നെ .. ഈ കവിത എനിക്കിഷ്ടായില്ല എന്ന് സ്നേഹപൂര്‍വ്വം അറിയിക്കട്ടെ..... :):)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

'നെറികേട് '-അതിന്റെ -
യിരട്ടിപ്പും .

കലക്കി മച്ചാ

Bijli said...

സോണാ,ശക്തമായൊരു കവിത..ചിന്തോദ്ദീപകം..തുടരുക..ആശംസകള്‍..

kaithamullu : കൈതമുള്ള് said...

നെറികേടിന്റെ വൃക്ഷം പെട്ടെന്ന് പൂത്തുലയ്ക്കുമെന്നും കുലകള്‍ കുത്തി കായ്കളുണ്ടാകുമെന്നും അറിയു.
-ജീവനില്‍ കൊതിയുണ്ടെങ്കില്‍ ബോധോദയം കാത്ത് നില്‍ക്കാതെ ഓടി രക്ഷപ്പെട്ട് കൊള്‍ക!

വിജയലക്ഷ്മി said...

kavitha kollaam mone ..buddanaavaanulla kaatthirippu jeevithathhinte nasta vasanthamaanu mone...athu Sonaykku cherilla..nanmmakal nerunnu.

ശ്രീ said...

ശരി. ഇരിയ്ക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. കാര്യം മനസ്സിലായിക്കഴിഞ്ഞാല്‍ ഇങ്ങൈഴുന്നേറ്റ് പോന്നേക്കണം ;)

Manoraj said...

സോന,

വൃക്ഷത്തിന്റെ ചുവട്ടിലിരുന്നാലേ ഗുരുത്വാകർഷണനിയമവും, ബോധോദയവും എല്ലാം ഉണ്ടാവൂ എന്നൊന്നും ഇല്ല കേട്ടോ.. കവിതയിൽ പുതുമ കൊണ്ടുവരാൻ ആത്മാർത്ഥമായ ശ്രമം ഉണ്ട്‌.. പരിശ്രമം തുടരുക.. ശ്രമം വിജയിക്കുന്ന വരെ

എം.പി.ഹാഷിം said...

ദൂരം !
nannaayi

ബിലാത്തിപട്ടണം / Bilatthipattanam said...
This comment has been removed by the author.
ബിലാത്തിപട്ടണം / Bilatthipattanam said...

ബോധത്തിനായി...
ഖേദിക്കുന്നിവൻ.... എന്ന പഞ്ചാക്ഷരങ്ങൾ തേടുകയാണൊ ?
നന്നായിക്കുന്നു സോണാജി.

സോണ ജി said...

ഏറക്കാടനും ,ലക്ഷ്മിക്കും ,ഷാ ചേട്ടനും ,സാജനും ,കുറുപ്പിനും , ശ്രീ കൈത മുള്ളിനും , വിജയ ലക്ഷ്മിയമ്മക്കും ,ശ്രീ കുട്ടനും , ഹാഷിമിക്കായ്ക്കും ,ശ്രീ ബിലാത്തിക്കും നന്ദി.....!

പല്ലഷനക്ക് : (നന്ദി )4 കവിത ഇഷ്ടായില്ലെന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്..താങ്കളുടെ തലത്തിലേക്ക് കവിതയെ നിക്ക് ഉയര്‍ത്താന്‍ കഴിയാതെ പോയതില്‍ ഖേദിക്കുന്നു..പിന്നെ ,താങ്കള്‍ ഇത് സമയം കണ്ടെത്തി വായിച്ചല്ലോ അതു തന്നെ വല്യ കാര്യം എന്നെ സംബദ്ധിച്ചിടത്തോളം ! എന്ന് വെച്ച് തോറ്റു തരാനൊന്നും എന്നെ കിട്ടില്ല..നല്ല കവിതായ്ക്കായ് ഞാന്‍ശ്രമിക്കും

ഇത് സത്യം !കാവിലമ്മയാണെ സത്യം ! (നസീര്‍ സറ്റൈല്‍ ) :)

മനോജെ : (നന്ദി )2 വ്ര്യക്ഷത്തിന്റെ ചുവട്ടിലിരുന്നിട്ടാണല്ലോ സര്‍ ഐസക്ക് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണ ബലം കണ്ടെത്തിയത്..അല്ലേ ? അപ്പോള്‍ കുളത്തിന്‍ചുവട്ടിലിരുന്നാലും കണ്ടെത്താം എന്ന് പറയുന്നത് ഭോഷ്കാണു താനും !
പിന്നെ ,ബോധോദയം ..അത് വെറുതെ ചേര്‍ത്തന്നെയുള്ളൂ..
ശ്രീ പി കെ ഗോപിയുടെ വരികള്‍ ഓര്‍ത്തു പോയി ഞാന്‍ :-

ഏതു വ്ര്യക്ഷത്തിനും
ബോധിയാകാം
വേരുകളുടെ
നിശ്ചയദാര്‍ഢ്യത്തിനും
ഇലകളുടെ
വേവലാതികള്‍ക്കുമിടയില്‍
അവധൂത മേഘങ്ങള്‍
കടന്ന്
ആകാശങ്ങളെ
കണ്ണിലടച്ച
ഒരാള്‍ വന്ന്
തണല്‍ ചുവട്ടില്‍
ഇരിക്കണമെന്നു മാത്രം !
നന്ദി മനോജ് വീണ്ടും വരിക..

മഷിതണ്ടേ : ആക്കിയാതാണല്ലേ ! സാരല്ല്യാ ..പണ്ട് ഞാന്‍ഷൂളില്‍ പഠിക്കുന്ന കാലയളവില്‍ താങ്കളെ സ്ലേറ്റില്‍ ഉരച്ചമര്‍ത്തിയിട്ടുണ്ടല്ലോ കല്ലു പെന്‍സില്‍ കൊണ്ടെഴുതിയ അക്ഷര കൂട്ടുകളെ മായ്ക്കാന്‍ . അതോര്‍ത്തു ആശ്വസിച്ചു കൊള്ളാം ! വീണ്ടും വരിക..

ഗീത said...

സ്വാര്‍ത്ഥമോഹങ്ങളാണ് കൂടെ നടക്കുന്നതെങ്കില്‍, നന്ദിയില്‍ നിന്ന് നെറികേടിലെത്താന്‍ വളരെയൊന്നും ദൂരമുണ്ടാകില്ല സോണ.

സോണ ജി said...

ശരിയാണ്ഗീത....നന്ദി !

ശ്രീകുമാര്‍ കരിയാട്‌ said...

kavithayude chottil irunnathil aaanu kavitha irikkunnathu !

സോണ ജി said...

നന്ദി ശ്രീയേട്ടാ.....