പ്രതികരണശേഷി

ഒരീര്‍ക്കിലിയെന്റെ-

യാസനത്തില്‍
കയറ്റിയപ്പോള്‍
കമാന്നൊരക്ഷരം
മിണ്ടിയില്ല.
പിന്നെ ,
ആപ്പ് അടിച്ചു കയറ്റി
അപ്പോഴുമൊന്നും പറഞ്ഞില്ല.
പിന്നെ ,
മടലായ്,
അപ്പോഴുമൊന്നുമുരിയാടിയില്ല.
ഒടുവില്‍ ,
ഒരു തെങ്ങിന്‍ കുറ്റി
ഓര്‍ക്കപുറത്ത്
തള്ളി കയറ്റിയപ്പോള്‍ ,
സഹിക്കവയ്യാതെ
പ്രതികരിച്ചപ്പോള്‍
പ്രതികരണശേഷിയെ
തെങ്ങിന്‍കുറ്റി വിഴുങ്ങി കളഞ്ഞു..

22 comments:

സോണ ജി said...

പ്രതികരണശേഷി കുറഞ്ഞു വരുന്നു..

nisagandhi said...

ചിന്തിപ്പിക്കുന്ന വരികള്‍ ....

നന്നായിരിക്കുന്നു..

Bijli said...

Kollam..nannayittundu..ashamsakal..

എം.പി.ഹാഷിം said...

നന്നായി

kaithamullu : കൈതമുള്ള് said...

ഈ തെങ്ങിന്‍ കുറ്റിയാരപ്പാ?

വരവൂരാൻ said...

ഇത്രയും കാത്തിരിക്കണമായിരുന്നോ...പ്രതികരിക്കാൻ

ശ്രീകുമാര്‍ കരിയാട്‌ said...

black humour niranja varikal !

സോണ ജി said...

പ്രിയ സ്നേഹിതരേ..
നിശാഗന്ധിക്കും ,ബിജ്‌ലിക്കും ,ഹാഷിക്കായ്ക്കും നന്ദി..

ശ്രീ കൈതമുള്ളേ..ചില പാഷാണത്ത് ക്ര്യമികളുടെ പ്രതിരൂപം ആണീ തെങ്ങിന്‍കുറ്റി..പേരു ചോദിച്ചാല്‍ അടിയന്‍ കുഴയും !

വരവൂരാന്‍ മാഷെ !
കാത്തിരുന്നതു കൊണ്ടാണു്‌ തനി പ്രതിരൂപങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്..
കവി വിലപിച്ചത് കേട്ടിട്ടില്ലേ :
''ഈ കപഠ ലോകത്തിലാത്-
മാര്‍ത്ഥമായൊരു ഹ്ര്യദയമുണ്ടായതാണെന്‍
പരാജയം '' :)
പ്രതികരിച്ചതിനു്‌ നന്ദി ട്ടോ ..ഇനിയും ഇതിലേ വരുമല്ലോ.? :)

സോണ ജി said...

എന്റെ ശ്രീയേട്ടാ.....'
തിരക്കുകള്‍ക്കിടയിലും പ്രതികരിക്കാനെത്തിയ വലിയ മനസിനു്‌ ഒത്തിരി നന്ദി ണ്ട്..അങ്ങയുടെ വിലയേറിയ ഉപദേഷങ്ങള്‍ക്കായ് അടിയന്‍ കാതോര്‍ക്കുന്നു..ബ്ലോഗിന്റെ പിറവിക്കു മുന്പേ അങ്ങയെ പ്രശസ്ത മാസികകളിലൂടെ എനിക്ക് താങ്കളെ പരിചയം ഉണ്ട്..ഇതു വഴി വരാന്‍ തോന്നിയ വലിയ മനസിനു്‌ മുന്നില്‍ അടിയന്‍ നമ്ര:ശിരസ്കനായി നില്‍ക്കുന്നു..ഒരു പൊട്ടനെ പോലെ..

ബിലാത്തിപട്ടണം / Bilatthipattanam said...

കേരം കൊണ്ട് അളയടച്ചതുകൊണ്ടാകാം
കേരളത്തിലുള്ളവരെല്ലാം പ്രതികരണശേഷി
മിഴുങ്ങപ്പെട്ടവരായത്...അല്ലേ സോണാജി..

വളരെ ഈടും പാവുമുള്ള വരികൾ...

സന്തോഷ്‌ പല്ലശ്ശന said...

"തലയിലാലു കിളിര്‍ക്കുന്നവരെ എന്തെടുക്കുകയായിരുന്നു....." എന്നു നമ്മള്‍ പറയാറില്ലെ... ഇവിടെ വിഷയം പ്രതികരണശേഷിയുടെയല്ല.. നിഷ്ക്രിയത്വത്തിന്‍റെയാണ്‌...

പ്രദീപ്‌ said...

ആശാനെ വല്ലാത്ത ഒരു കവിത ...... പ്രതികരണ ശേഷി കുറച്ചു കൂടുതലുള്ള വരികള്‍.
ഇനിയും വരാം

സോണ ജി said...

ശ്രീ ബിലാത്തി മാഷെ !

അദാണു്‌ .!
എനിക്ക് മുന്പേ സഞ്ചരിച്ച അങ്ങയുടെ കല്‍പ്പനക്കു മുന്നില്‍ ശിരസ് നമിക്കുന്നു....വീണ്ടും വരിക....:)

സോണ ജി said...

കലക്കി പല്ലഷന മാഷെ !
അങ്ങട് വിമര്‍ശിക്കുക എന്നെ...പറഞ്ഞു തരിക...എങ്ങനെ നടക്കണമെന്നു?...എനിക്ക് മുന്നെ നടന്നവരെ നോക്കി പഠിപ്പിക്കുക...

ആത്മാര്‍ത്ഥമായ പ്രതികരണത്തിനു്‌ നന്ദി ണ്ട്..അതി തിരക്കിന്റെ ശ്ര്യംഗത്തിലാണു്‌ താങ്കളെന്ന് എനിക്കറിയാം...എന്നിട്ടും ഈയുള്ളവന്റെ കവിത അങ്ങ് വായിച്ചല്ലൊ , അല്‍പ്പം സമയം ചിലവഴിച്ചല്ലോ ഇവിടെ ..ഒത്തിരി നന്ദി....വിമര്‍ശനങ്ങള്‍ക്ക് സു:സ്വാഗതം !
ആര്‍ക്കും വിമര്‍ശിക്കാം എന്നെ ...ഒരു പിണക്കവും ഇല്ല താനും !സവര്‍ണ്ണ , അവര്‍ണ്ണ വ്യത്യാസമില്ലാ...ആര്‍ക്കും ഇവിടെ കയറി വരാം....ആരും ബ്ലോക്ക് ചെയ്തിട്ടില്ല (അനോണിമാരോടാ..)പക്ഷെ തെറിയും വ്ര്യത്തികേടും പറയരുതു ട്ടോ..?


പ്രദീപിനും നന്ദി...

ഗീത said...

അപ്പപ്പോള്‍ പ്രതികരിക്കണമായിരുന്നു. എന്നാല്‍ പ്രതികരണശേഷി കൂടിവരും.

നന്ദന said...

ഇന്നത്തെ സമൂഹത്തിന്റെ പ്രതികരണ ശേഷിക്കുറവ് തുറന്നു കണിക്കുന്ന പൊസ്റ്റ്,
എഴുത്ത് തുടരണം.

Sukanya said...

വരവൂരാന്‍ പറഞ്ഞപോലെ പ്രതികരിക്കാന്‍
ഇത്ര വൈകണോ? അത്രയ്ക്ക് ക്ഷമാശീലമോ?
കൊള്ളാം :-)

എറക്കാടൻ / Erakkadan said...

ഇപ്പൊഴും പ്രതികരിച്ചില്ലെങ്കിലത്തെ അവസ്ഥ....ഞാനതിനെകുറിച്ചാ ആലോചിക്കുന്നത്‌

കുമാരന്‍ | kumaran said...

പ്രത്യേക കാഴ്ച്ചപ്പാടാണല്ലോ. നന്നായി.

സോണ ജി said...

പ്രിയപ്പെട്ട ഗീത : അപ്പപ്പോള്‍ പ്രതീകരിച്ചു ഇരുന്നുവെങ്കില്‍ ഈ കവിത പിറക്കില്ലായിരുന്നു....

നന്ദന: നന്ദി...എഴുത്ത് തുടരാം ദൈവം ആയുസ്സ് തരുവാണെങ്കില്‍ ....

എന്റെ ക്ഷമശീലത്തിന്റെ പരിണിതഫലം ബൂലോകര്‍ക്ക് ഒരു പാഠം കിട്ടിയില്ലേ..സുകന്യേച്ചി...

എറക്കാടാ....എന്റെമ്മോ നീ അവിടം വരേ ചിന്തിച്ചോ..? :)

നന്ദി കുമാരേട്ടാ..............!

ഗിരീഷ്‌ എ എസ്‌ said...

പാവം ഭൂമി...

കവിത ഇഷ്ടമായി
ആശംസകള്‍

അമ്പിളി. said...

കവിത ഇഷ്ടമായി
ആശംസകള്‍.