അവള്‍

നിന്നോട് ചോദിക്കാതെ-

യാണു്‌ പ്രണയിച്ചത് ;
പറയാതെയാണ്
പടിയിറങ്ങി പോയതും.
ഇടവേളയില്‍
പ്രവാസ തോണിയില്‍
പാഴ് ചിന്തതന്‍
പങ്കായമെറിഞ്ഞതെന്റെ തെറ്റ്.
നാട്ടു നടപ്പിന്റെ പാതയില്‍
പാഴ്ശ്രമത്തിനായൊന്നു പോയി നോക്കി
ആട്ടിയിറക്കി വിട്ടവള്‍ തന്‍
താതനെന്നെയാ മുറ്റത്തു നിന്നും
ആത്മാക്കു ചുറ്റും
തഷ്വം വിതറുന്നച്ഛന്‍
വാക്കിന്‍ ദീപേഷികയുരച്ചെന്റെ-
യാത്മാവിലെറിഞ്ഞു


തഷ്വം പുകഞ്ഞു
തകം മുറിഞ്ഞു

ഹ്ര്യശ്ചൂലയാല്‍ നീറും
മനസിന്
സാന്ദ്വനമായെത്തിയെന്റെ
തനുവേച്ചിതന്‍ SMS :
'ഒന്നിനും പിറകെയോടരുത് ;
നമ്മുക്കത് കിട്ടില്ല.
ഹ്ര്യദ്യമാ വാണി താലോലിച്ച് ,
റെഡ് ഹോഴ്സിന്റെപതയുന്ന
ലഹരി നുണയവേ ,
ഗസല്‍ നിലാവ് വെളുക്കേ ചിരിച്ചു
മറു ചിരിക്കായ് നിനച്ചെഴു-
ന്നേല്ക്കും മുമ്പേ ,
ലഹരിതന്‍ വെള്ളച്ചാട്ടം
പ്രവഹിച്ചു വലപോലെ പുറത്തേക്കായ്...
അതില്‍ കണ്ടു ഞാന്‍
പ്രണയം ചിതറി കിടന്നൊരു കാഴ്ച.

മാന്യമിത്രമേ ,
മനസിലെ ഉമിത്തീയണഞ്ഞിട്ടില്ലീപ്പോഴും....

14 comments:

നിലാവുപോലെ.. said...

മാന്യമിത്രമേ ,
മനസിലെ ഉമിത്തീയണഞ്ഞിട്ടില്ലീപ്പോഴും.... :(

Sureshkumar Punjhayil said...

Sneham ali kathatte....!!!
Manoharam, Ashamsakal...!!!

SAJAN SADASIVAN said...

ലഹരിതന്‍ വെള്ളച്ചാട്ടം
പ്രവഹിച്ചു വലപോലെ പുറത്തേക്കായ്...
അതില്‍ കണ്ടു ഞാന്‍
പ്രണയം ചിതറി കിടന്നൊരു കാഴ്ച.

lekshmi said...

manoharam...nalla varikal..

കുടിയന്‍ വര്‍മ്മ said...

ലഹരിതന്‍ വെള്ളച്ചാട്ടം
പ്രവഹിച്ചു വലപോലെ പുറത്തേക്കായ്...

സത്യം പറ വാളുവച്ചു എന്നല്ലേ ഉദ്ധേശിച്ചത്?

സോണ ജി said...

അഭിപ്രായം രേഖപ്പെടുത്തിയ സുരെഷേട്ടനും,സാജനും ,ലച്ചുവിനുമുള്ള നന്ദി രേഖപ്പെടുത്തുന്നു....
കുടിയന്‍ വര്‍മ്മേ ,
സത്യം പറഞ്ഞാല്‍ വെറുംവാളല്ലാ കൊടും വാളാണ്..ട്ടോ

rajshines said...

ചിലയിടത്ത് അക്ഷര തെറ്റാണോ? അതോ അങ്ങിനെയും മലയാളവാക്കുകള്‍ (തഷ്വം വിതറുന്നച്ഛന്‍
വാക്കിന്‍ ദീപേഷികയുരച്ചെന്റെ-
യാത്മാവിലെറിഞ്ഞു,..തഷ്വം പുകഞ്ഞു
തകം മുറിഞ്ഞു ) ഉണ്ടൊ..? പിന്നെ
“ലഹരിതന്‍ വെള്ളച്ചാട്ടം
പ്രവഹിച്ചു വലപോലെ പുറത്തേക്കായ്... “ വല എന്നാണോ അതോ ലാവ എന്നാണോ?...ഒന്നു മിനുക്കിയാല്‍ ഒരത്യന്താധുനീക കവിതയുടെ എല്ലാ മട്ടും ഭാവവും തികയും..ഭാവുകങ്ങള്‍...

രാജന്‍ വെങ്ങര.
www.rajvengara.blogspot.com

ശ്രീ said...

നന്നായിട്ടുണ്ട്

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

നന്നായിട്ടുണ്ട്

വിജയലക്ഷ്മി said...

Thanuvechhiyude upadesham manassa swveekarikkuka.madyalahari onninum parihaaramalla kunje....athu swayam nashippikkalaanu..oru pranayathhinuvendi nashippikkendathaanu eeshwaran kalppichhuthann eejenmmam?

Neena Sabarish said...

നന്നായിരിക്കുന്നു സോന....ആശംസകള്‍

nisagandhi said...

ഒരു നിലാവിന്റെ മിഴിവുള്ള ഒരു നല്ല കവിത....

ആശംസകള്‍ .....

Anonymous said...

haaiiiiii......sona.....

സോണ ജി said...

ശ്രീ രാജന്‍ വെങ്കരക്കും, ശ്രീക്കും ,മഷിതണ്ടിനും ,വിജയ ലെക്ഷ്മിയമ്മക്കും ,നീന ടീച്ചര്‍ക്കും ,നിഷ ഗന്ധിക്കും നന്ദി..

ശ്രീ രാജന്‍ മാഷെ! അങ്ങനെ വാക്കുകള്‍ ഉണ്ട്..സംസ്ക്ര്യതം ആണ്..പിന്നെ , വല തന്നെ ആണ്..ലാവയല്ല ഉദ്ദേഷിച്ചത് ട്ടോ..?

എന്തോ അനോണി....:)