റബ്ബര്‍മരം
അസ്തിത്വ ദു:ഖം

നെഞ്ചിലേറ്റി
വിതുമ്പുന്നൊരു
മരമുണ്ട് നമുക്ക്.
ആ വിരഹത്തിന്
റബര്‍ മരത്തേക്കാള്‍
പ്രായവും ,
ഇലാസ്തികതയുമുണ്ടാവു-
മൊരു പരമ്പര പോലെ..
ചിരട്ടയെളിയില്‍ വെച്ച്
പാല്‍ ചൊരിയുന്നു നമുക്കായ്..
വെയില്‍ നക്കി തുടച്ച് ,
പലരാല്‍ കൈമറിഞ്ഞ് ,
വലിച്ചു നീട്ടി , ചവിട്ടിയരച്ച്,
അങ്ങനെയങ്ങനെ...
കാവ്യദേവത
പടിയടച്ചു പിണ്ഡം
വെയ്ക്കാന്‍ നിദാനമെന്താവാം..?
ഞാനറിയാത്തൊരു
ചരിത്രമുണ്ടോ കാവ്യദേവതക്ക്
പറയാന്‍..?
ഉണ്ടെങ്കില്‍ സദയം
പൊറുക്കുകയെന്നോട്
തൂലികയാല്‍
ചോദ്യചിഹ്നമിട്ടതിന്..
പരിഷ്കര്‍ത്താവല്ല ഞാന്‍
എങ്കിലും ,
അയിത്തത്തിനെതിരായുള്ള
സമരത്തിനീ കാവ്യം
നാന്ദി കുറിച്ചെങ്കില്‍
ക്ര്യതാര്‍ത്ഥനായി ഞാന്‍ ;
ഒപ്പം റബ്ബര്‍ മരവും !
(Picture Courtesy: Google site)

10 comments:

നിലാവുപോലെ.. said...

അസ്തിത്വ ദു:ഖം
നെഞ്ചിലേറ്റി
വിതുമ്പുന്നൊരു
മരമുണ്ട് നമുക്ക്.

Sureshkumar Punjhayil said...

Valarunna Maram....!!!
Manoharam, Ashamsakal...!!!

ശ്രീകുമാര്‍ കരിയാട്‌ said...

this is a good poem
it should be sent to MAADHYAMAM WEEKLY

നിലാവുപോലെ.. said...

അഭിപ്രായം രേഖപ്പെടുത്തിയ സുരേഷേട്ടനും ശ്രീയേട്ടനുമുള്ള നിസീമമായ നന്ദി രേഖപ്പെടുത്തുന്നു....ശ്രീയേട്ടന്റെ വാക്യത്തില്‍ എന്റെ ഉള്ളം നിറഞ്ഞു എന്ന് അറിയിക്കട്ടയോ..?:)

വിജയലക്ഷ്മി said...

mone , nalla kavitha...shaktha maaya varikal..

kaithamullu : കൈതമുള്ള് said...

അസ്തിത്വ ദു:ഖവും അയിത്തവും പിന്നെ ടബ്ബറും!
-കാവ്യ ദേവതയെന്ത് ചെയ്യും?

നിലാവുപോലെ.. said...

കൈതമുള്ളിനും , വിജയ ലക്ഷ്മിയമ്മക്കും നന്ദി അറിയിക്കുന്നു...
ശശിയേട്ടാ, കാവ്യദേവത ചെയ്യേണ്ടത്..പേന തൊഴിലാളിയെ കൊണ്ട് റബ്ബറിനെ കുറിച്ച് എഴുതിപ്പിക്കുക...

വിനയന്‍ said...

:)

സന്തോഷ്‌ പല്ലശ്ശന said...

പലരാല്‍ കൈമറിഞ്ഞ്‌, വലിച്ച്‌ നീട്ടി, ചവിട്ടിയരച്ച്‌, അങ്ങിനെയങ്ങിനെ.... ആ വരികളുടെ തുമ്പുപിടിച്ചു പോയിരുന്നെങ്കില്‍.... കൊള്ളാം സോനാ.. കനമുള്ളത്‌ എന്തൊക്കെയൊ പറയാനുള്ള ഒരു ശ്രമം. അഭിനന്ദനങ്ങള്‍...

വരികളില്‍ ഏച്ചുകെട്ടുകള്‍ ഒഴിവാക്കുക... വരികള്‍ എഴുതുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ്‌ ഒരു കവിക്ക്‌ എഴുതിയ വരികളെ വെട്ടിക്കളയാന്‍....

നിലാവുപോലെ.. said...

തിരുമേനി ,
സന്തോഷം ആയി ഇപ്പോള്‍..ആദ്യമായിട്ടെങ്കിലും കൊള്ളാം എന്ന് പറഞ്ഞല്ലോ?...അതു മതി...ഇനി മരിച്ചാലും കുഴപ്പമില്ല.....ട്ടോ? ഏച്ചു കെട്ടുകള്‍ ഒഴിവാക്കുന്നതാണ്...:)