പ്രണയം


അച്ഛന്‍


റബ്ബര്‍മരം
അസ്തിത്വ ദു:ഖം

നെഞ്ചിലേറ്റി
വിതുമ്പുന്നൊരു
മരമുണ്ട് നമുക്ക്.
ആ വിരഹത്തിന്
റബര്‍ മരത്തേക്കാള്‍
പ്രായവും ,
ഇലാസ്തികതയുമുണ്ടാവു-
മൊരു പരമ്പര പോലെ..
ചിരട്ടയെളിയില്‍ വെച്ച്
പാല്‍ ചൊരിയുന്നു നമുക്കായ്..
വെയില്‍ നക്കി തുടച്ച് ,
പലരാല്‍ കൈമറിഞ്ഞ് ,
വലിച്ചു നീട്ടി , ചവിട്ടിയരച്ച്,
അങ്ങനെയങ്ങനെ...
കാവ്യദേവത
പടിയടച്ചു പിണ്ഡം
വെയ്ക്കാന്‍ നിദാനമെന്താവാം..?
ഞാനറിയാത്തൊരു
ചരിത്രമുണ്ടോ കാവ്യദേവതക്ക്
പറയാന്‍..?
ഉണ്ടെങ്കില്‍ സദയം
പൊറുക്കുകയെന്നോട്
തൂലികയാല്‍
ചോദ്യചിഹ്നമിട്ടതിന്..
പരിഷ്കര്‍ത്താവല്ല ഞാന്‍
എങ്കിലും ,
അയിത്തത്തിനെതിരായുള്ള
സമരത്തിനീ കാവ്യം
നാന്ദി കുറിച്ചെങ്കില്‍
ക്ര്യതാര്‍ത്ഥനായി ഞാന്‍ ;
ഒപ്പം റബ്ബര്‍ മരവും !
(Picture Courtesy: Google site)