നിന്റെ കാലടികള്‍ (പരിഭാഷ)

പാബ്ലോ നെരൂദ
മുഖത്ത് നോക്കാന്‍ കഴിയാത്ത
വേളയില്‍ ഞാന്‍
നിന്റെ പാദത്തിലേക്ക് നോക്കും .
ചെറു വളവുള്ളഅസ്ഥിയുള്ള നിന്‍പാദം,
കരുത്തുറ്റ ചെറുപാദമല്ലോ നിന്റേത്‌.
നെടുംതൂണാണത്‌ നിനക്കെന്നറിയാമെനിക്ക്‌
നിന്റെ മധുരഭാരമവയാല്‍ഉയര്‍ത്തുന്നതും,
നിന്റെയരക്കെട്ടും,വക്ഷസും,
ചുകന്നയിരട്ട മുലക്കണ്ണുകളും,
നിന്റെ കണ്‍കുഴികളൂമൊന്നുപറന്നകന്ന-
കലേക്കായ്‌..
നിന്റെ വിശാലമധുരഭാഷണവും,
ചുവന്ന തലമുടിചുരുളുകളുമെന്റെ
ചെറുഗോപുരമല്ലോ.
എന്നാലോ,ഞാന്‍  ഇഷ്ടപ്പെടുന്നു നിന്‍ കാലടികള്‍
എന്നെ കണ്ടെത്തുംവരെ
ധരക്ക്‌മീതെ,കാറ്റിനു്‌മീതെ,
ജലത്തിനു്‌മീതെയുമതിന്റെ
പാദമുദ്ര പതിഞ്ഞതിനാല്‍മാത്രം!
**********************************
ആംഗലേയം ഇവിടെ വായിക്കാം

14 comments:

നിലാവുപോലെ.. said...

പ്രിയമുള്ളവരെ....
ആദ്യമായിട്ടാണു്‌ പരിഭാഷക്ക് ശ്രമിക്കുന്നത്...ഇതില്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടെന്നറിയാം..സംസ്കാര സമ്പന്നരായ നിങ്ങളുടെ അഭിപ്രായത്തിനു്‌ കാതോര്‍ക്കുന്നു..പിന്നെ ,ശ്രി. നെരൂദ എന്നോട് സദയം പൊറുക്കുമല്ലോ ..? പല്ലശന തിരുമേനി ഇത് കണ്ടാല്‍ എന്തു പറയുമോ ആവോ..? ചമ്മലുകൊണ്ടെനിക്കിരിക്കാന്‍ വയ്യെ....

SATCHIDANANDAN said...

Nalla parisramam. paadangal kaaladikal aakkaamaayirunnu.. Cheruvalanja ennathum sariyo ennu samsayam. Cheruvalavulla, cheruthai valanjs, Kochu/ kunju valavulla...etc aakam ennu thonni. Pothuve kollaam.

ശ്രീകുമാര്‍ കരിയാട്‌ said...

a great attempt to enter in PABLO NERUDA !

THUDARNNOLOOO SONA....

സോണ ജി said...

സച്ചിദാനന്ദന്‍ സാറിന്,
താങ്കളുടെ അഭിപ്രായത്തിനൊത്തിരി നന്ദി!താങ്കള്‍ പറഞ്ഞ പ്രകാരം മാറ്റിയിട്ടുണ്ട്.
ശ്രീയേട്ടാ...നന്ദി ! തുടരാം ...ദൈവം അനുഗ്രഹിച്ചാല്‍.....

anupama said...

Dear Sona,
Good Morning!
Happy Easter!
This is a eal good attempt!
Anyone would ove these feet!really beautiful!
Wishing you a wonderful day ahead,
Sasneham,
Anu

Rigmarole said...

Sona,
I really liked the translation....
keep going....

ശ്രദ്ധേയന്‍ | shradheyan said...

നല്ലൊരു വിവര്‍ത്തനം.

'ധരക്ക് മീതെ' എന്നതിന് പകരം, 'ധരണിക്ക് മീതെ' എന്നോ 'മണ്ണിനു മീതെ' എന്നോ (മറ്റോ) മാറ്റാമായിരുന്നു എന്ന് തോന്നി.

ആശംസകള്‍!

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

നല്ല ശ്രമം.

കുറച്ചു കൂടി സ്വതന്ത്രമായ വിവര്‍ത്തനം
ആയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു...

ആശംസകള്‍

സ്വപ്നാടകന്‍ said...

Nice...

തബ്ശീര്‍ പാലേരി said...

വിവര്‍ത്തനം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നതെന്തോ അതാണു കവിത എന്നു പറയാറുണ്ട്.
പക്ഷെ ഇതു വായിച്ചപ്പോള്‍ ഇങ്ങനെ തോന്നി:
വിവര്‍ത്തനം ചെയ്യുമ്പോള്‍ നഷ്ടപ്പെടാത്തതെന്തോ അതാണു കവിത.
ആശംസകള്‍...

Anonymous said...

aashmasakal

kanavukal said...

സോണായ്ക്ക്,
'നിന്‍റെ കാലടികളി'ലൂടെ കടന്നുപോയി.നന്നായി.ഭാഷയ്ക്ക് ഒരു തെളിമയുണ്ട്.ലളിത പദങ്ങള്‍ കവിതയില്‍ കടത്താന്‍ ശ്രമിക്കുമല്ലോ.KEEP THE FLAME ALIVE
VIMAL G NATH

Netha Hussain said...

Very well written..Keep blogging..

Captain Haddock said...

:)