ക്ഷമാപണം

മാപ്പ് ചോദിക്കുന്നു ഞാന്‍

മാപ്പര്‍ഹിക്കാത്ത മോഹത്തിന്‍
മരോട്ടി വിളക്കിനു്‌ ദീപേക്ഷികയുരച്ചത്
മണാന്തമാണെന്ന് പറയാതെ വയ്യ !
നമ്മള്‍ തന്‍ സ്നേഹത്തിന്‍ ശ്രീ കോവില്‍
പണിയാനവിടുത്തെ
തനയയെ പാണിഗ്രഹണത്തിനായ്
താല്‍പ്പര്യം ചൊന്നത്
തെറ്റായിരുന്നോ , തനൂജാമ്മേ ?
തര്‍ക്കവി തര്‍ക്കതിന്
തീപ്പൊരി തെറിപ്പിച്ചു നാം
ഒടുവിലകന്നു പോയെന്നില്‍ നിന്നും
ഓര്‍മ്മതന്‍ ചെമ്പകമലരുകളവശേഷിപ്പിച്ച്..
മുത്തു മണി മാലയാം മദനോര്‍മ്മകളെ
ചാര്‍ത്തി ,സെറ്റ് സാരിയുടുത്തു ,
തുളസി കതിര്‍ വെച്ച്
നുണ കുഴി പറയില്‍
വാല്‍സല്യതിന്‍ മലരു്‌ നിറച്ച്
ഒന്നിങ്ങു വരുമോയെന്നരുകില്‍?
മന്‍മനം കൊതിക്കുന്നു.
മണീചം ഒന്നു പുല്‍കാന്‍
മാപ്പെറ്റു പറയാം ഞാന്‍
സാഷ്ടാംഗ വീഴമടിയനവിടുത്തെ
ചരണത്തിന്‍ കീഴിലായ്...
മാപ്പ് ചോദിക്കുന്നു ഞാന്‍ വീണ്ടും
മാപ്പര്‍ഹിക്കാത്ത മോഹത്തിനായ്...

25 comments:

നിലാവുപോലെ.. said...

മാപ്പ് ചോദിക്കുന്നു ഞാന്‍
മാപ്പര്‍ഹിക്കാത്ത മോഹത്തിനായ്...''

വിജയലക്ഷ്മി said...

pranayam dukhamaanu kunje...maappu chodikkunnathokke pazhanchan reethiyaanu...avalkku vendenkil enikkum vendennu thurannatikkuka...jeevitham surakshithamaakkaan evideyo mattoru penkutti kaathhirippundaavum..

സന്തോഷ്‌ പല്ലശ്ശന said...

ഈ വധം സഹിക്കാന്‍ വയ്യാണ്ടാകും അവള്‍ പോയത്‌.... എന്താ സോനാ ഇത്‌.... നിന്‍റേ വീട്ടിലെ ശബ്ദതാരാവലി ഏതെഡീഷനാ... കുറെ വാക്കുകള്‍ വേവാതെ കിടക്കുന്നുണ്ടല്ലൊ...

kaithamullu : കൈതമുള്ള് said...

മണീചം ഒന്നു പുല്‍കാന്‍
മാപ്പെറ്റു പറയാം ഞാന്‍
സാഷ്ടാംഗ വീഴമടിയനവിടുത്തെ
ചരണത്തിന്‍ കീഴിലായ്...
-----
-Sorry പറയുന്നു ഞാന്‍.

നിലാവുപോലെ.. said...

വിജയ ലക്ഷ്മിയമ്മേ,
മാപ്പ് ചോദിച്ചത് അവളുടെ അമ്മയോടാണ്..അവളോടല്ല..പിന്നെ , തിരിച്ചടിക്കാനുള്ള തന്റേടം എനിക്ക് പണ്ടേ ഇല്ലമ്മേ ! ജീവിതം സുരക്ഷിതമാക്കാന്‍ തയ്യാറുള്ള കുട്ടിയെ ഞാനും കാത്തിരിക്കുന്നു... അമ്മയെന്നെ സഹയിക്കുമോ കണ്ടെത്താന്‍ :):)

നിലാവുപോലെ.. said...

പല്ലശന തിരുമേനി...
ശബ്ദതാരാവലി ജാംബവാന്റെ കാലത്തെയാണു്‌..സുഗ്രീവന്‍ ഗിഫ്റ്റായി നല്‍കിയതാണ്. വേവാത്ത വാക്കുകളെ പ്രസ്റ്റീജ് കുക്കറില്‍ വെച്ച് 3-വിസില്‍ അടിപ്പിച്ചാല്‍ ok-ആകാവുന്നതെയുള്ളൂ...

നിലാവുപോലെ.. said...

ശശിയേട്ടന്‍ പതുങ്ങി വന്ന് കൈത മുള്ളു കൊണ്ട് കുത്തുമെന്ന് ഞാന്‍ സ്വപ്നത്തില്‍ നിനച്ചില്ല...ജ്വാലയുടെ ആവശ്യം ഇല്ലായിരുന്നു..പകരം ശലഭങ്ങളെ പറപ്പിക്കാമായിരുന്നു...എന്‍ ഹ്ര്യത്തിലേക്ക്..വിശദമായി പരിചയപ്പെടുന്നുണ്ട് ട്ടോ.ആനിലേട്ടനുമായി അടിച്ച വോട്ക നുകര്‍ന്നാണോ വായിച്ചതു ? ഈ sorry എവിടുന്ന് വന്നാണെത്തി നോക്കിയത്...?:)അടപ്പില്‍ ഒരു തുള്ളി വെച്ചേക്കണേ..?:) :)

ശ്രീകുമാര്‍ കരിയാട്‌ said...

pranayathil nayam pradhaanamaaanu.....

Benny John said...

സോന എന്നു പറഞ്ഞാല്‍ ചെന്തമിഴില്‍ സ്വര്‍ണമെന്നാണ്‌ അര്‍ത്ഥം, സംസ്കൃതത്തില്‍ പവിഴമെന്നും. പക്ഷേ മലയാളത്തില്‍ ഇപ്പോള്‍ അത് നാഗമാണിക്യമെന്നാണ്‌. നീ മലയാളം ബ്ലോഗിന്റെ നാഗമാണിക്യമാണെന്ന് തെളിയിക്കാന്‍ ഈ ഒരൊറ്റക്കവിത മതി.

ഈ ആരാധകന്‌ രണ്ട് അപേക്ഷകളുണ്ട്.

1) വായനക്കാര്‍ക്ക് (സന്തോഷ് പല്ലശ്ശന, കൈതമുള്ള്.... ) വിവരമില്ല, അവരെന്തെങ്കിലും പറയട്ടെ എന്നു വിചാരിക്കുക.

2) അടുത്ത് ഏതെങ്കിലും എല്‍.പി. സ്കൂളുണ്ടെങ്കില്‍ അവിടെപ്പോയി മലയാളം പാഠാവലി എഴുതിപ്പഠിക്കുക. അത് ആശാന്റെ നെഞ്ചത്താണെങ്കില്‍ ഏറെ നന്ന്.

ആശംസകള്‍.

സുകന്യ said...

സഗീര്‍ പണ്ടാരത്തിലിന്റെ ആരെങ്കിലും ആണോ?

നല്ല കവിത.

ഈ നുണക്കുഴി പറ എന്താണെന്നു ശരിക്കു മനസ്സിലായില്ല.

തനൂജാമ്മയുടെ മകള്‍ വിന്ദൂജയുടേ കാര്യം ആണോ?
അവള്‍ ആളു ശരിയല്ല.അനിയനു ചേരില്ല.

സന്തോഷ്‌ പല്ലശ്ശന said...

വായനക്കാര്‍ക്ക്‌ വിവരമില്ലാ... (വായിച്ചു കഴിഞ്ഞപ്പൊ അത്മപ്രശംസ... :):))

ബെന്നി എന്‍റെ കമെനൃ കുറച്ചു സൌഹൃദ ചായ്‌വുള്ളതെങ്കിലും ഞാന്‍ പറയാനുള്ളതു പറഞ്ഞു (വിവരക്കേടാണെങ്കിലും)

പിന്നെ എല്‍. പി. സ്കൂളിലേക്ക്‌ തിരികെ പോയി ഒന്നൂടെ പഠിക്കാന്‍ പറ്റുമെങ്കില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. ബെന്നി പക്ഷെ സാധ്യല്ല... ആ കാലമൊക്കെ കഴിഞ്ഞില്ലെ ബെന്നി അതൊക്കെ ഇനി ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മ്മകള്‍ മാത്രം (ഒരു വട്ടം കൂടിയെപ്പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം..... )

പിന്നെ പ്രധാനപ്പെട്ട കാര്യം ബെന്നിയോടു പറയാനുള്ളത്‌ "വായനക്കാരനാണ്‌ ഓരോ എഴുത്തുകാരന്‍റേയും അന്നം. എഴുത്തുകാരന്‍ പടച്ചു വിടുന്ന കൃതികളില്‍ അവന്‍ തിരയുന്നത്‌ അവന്‍റെ ധിഷണാ ജീവിതം നിലനിര്‍ത്താനുള്ള മുലപ്പാലാണ്‌. അതു കിട്ടിയില്ലെങ്കില്‍ അവന്‍ ചിണുങ്ങി കരയും.' സോണ സ്വര്‍ണ്ണം തന്നെയാണ്‌.എഴുതി എഴുതി അവന്‍ വിലപിടിച്ച സാഹിത്യ രത്നമാകും സംശയമില്ല നമ്മുക്കു കാത്തിരിക്കം"

കവിതയെ കുറച്ചുകൂടി ഗൌരവത്തോടെ സോന സമീപിക്കേണ്ടതുണ്ട്‌. വച്ചുകെട്ടുകളും മുഴച്ചു നില്‍ക്കുന്ന പദപ്രയോഗങ്ങളും അവന്‍ കവിതയില്‍ നിന്നൊഴിവാക്കുകയും കാവ്യ ശില്‍പത്തെ രാകിയെടുത്ത്‌ ഒരു ചന്ദോബന്ധത ഇനിയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്‌. പഴയ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കവിതയെഴുതുന്നത്‌ ഒരു തെറ്റല്ല. അത്തരം കവിതകളും വരട്ടെ പക്ഷെ അതിനു അതിന്‍റേതായ ഒരു തികവ്‌ ഉണ്ടാകേണ്ടതല്ലെ...
(ഇതാണ്‌ ഞാന്‍ വിയോജിക്കുന്നത്‌, ബെന്നി പറയാനുള്ളത്‌ പറഞ്ഞപ്പോ ഞാന്‍ ഡിസെന്‍റായതു കണ്ടോ... !!!)

സോനയ്ക്കും, ബെന്നിക്കും
സസ്നേഹം
സന്തോഷ്‌ പല്ലശ്ശന

Benny John said...

എന്റെ ഈശ്വരന്മാരേ
കടിച്ചതിലും വലുതോ അളയില്‌?
പല്ലശ്ശനേ, കറുത്ത കണ്ണടയൊക്കെ വച്ചിരിക്കുന്നതുകണ്ടപ്പൊ ഞാനിത്രയ്ക്ക് വിചാരിച്ചില്ല.
തമാശയൊന്നും ങ്ങള്‌ പാലക്കാട്ട്കാര്‍ക്ക് മനസ്സിലാവില്ലല്ലെ.
അപ്പൊ ശരി.
സോനക്കുട്ടാ, ടിങ്കു മോനേ അങ്കടെഴ്തി തെളിയ്ജ്ജ്!

സന്തോഷ്‌ പല്ലശ്ശന said...

മനസ്സിലായി മനസ്സിലായി മച്ചൂ... അയ്യേ.... നിക്കെല്ലാം മനസ്സിലായി ന്നാലും നിക്ക്‌ പുത്തിയില്ലാന്ന് പറഞ്ഞില്ലെ മിണ്ടൂ...ല... :):)

kaithamullu : കൈതമുള്ള് said...

ഒരാള്‍ ലിങ്കം തന്ന് നോക്കാന്‍ പറഞ്ഞപ്പോ ഉത്സാഹിപ്പിക്ക്വാ ന്ന് കരുതി വന്നതാ നിലാവ് ‘പോലേ‘....
(കുത്താനായ് പതുങ്ങി വന്നതല്ലാ ന്ന് സാരം)

മാപ്പ് ചോദിക്കുന്നു ഞാന്‍ എന്നല്ലേ എഴുതീത്...
മാപിന്റെ ഇംഗ്രിസല്ലെ സ്വാറി?

(ഫുള്‍ ബോട്ടില്‍, വിതൌട്ട് അടപ്പ്, ഉണ്ട്. അനിലന്റെ കൂടെ വരൂ...സ്വാഗത് ഹേ...)

കാപ്പിലാന്‍ said...

മറവിയും കൂട്ടത്തില്‍ പൊട്ടനും ചുമ്മാതല്ല അവള്‍ ഇട്ടിട്ടു പോയത് :)

നിലാവുപോലെ.. said...

ശ്രീയേട്ടാ...
സഹോദര ബുദ്ധിയോടേ സ്വീകരിക്കുന്നു.. താങ്കളുടേ വാക്കുകള്‍ ചില്ലിട്ടു സൂക്ഷിക്കേണ്ടതാണ്...

Anonymous said...

സോ‍ാ‍ാ‍ാ‍ാനാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

എന്തൊരു കവിത ! കാപ്പിലാൻ തോറ്റുപോവും !

ഇതു വായിച്ചില്ലെങ്കിൽ ജീവിതം പകുതി വേസ്റ്റായേനേ..

പല്ലശ്ശനയുടെ കമന്റും കൊള്ളാം, ഈനാമ്പേച്ചി... മരപ്പട്ടി.... കൂട്ടുകാർ....

നിലാവുപോലെ.. said...

ആരാത്....എന്താ ഒരു ബഹളം അവിടെ..?
ഹല്ലാ ,ഇതാര്..? നമ്മുടെ ബെന്നി അച്ചായന്‍ അല്ലിയോ? ഞാനില്ലാത്ത നേരം നോക്കി എന്റെ കുടിലില്‍ വന്ന് കശ പിശ കൂട്ടുന്നതു എന്തിനു..?എന്റെ പൊന്നാശനെ..ഓന്‍ ഞമ്മടെ പാര്‍ട്ടിയാ..ഇങ്ങളും ഞമ്മടെ പാര്‍ട്ടിയാ..പിന്നെന്തിനു്‌ തൊന്തരം? ഞാന്‍Bacardiya- യുടെ കഴുത്ത് പിരിക്കാന്‍ പോകുവാ..1-മത്തെ പെഗ്ഗില്‍ ഐസ്സ് ക്യൂബ്സ് ഇടുമ്പോഴേക്കും രണ്ടും വന്ന് അടിച്ചിട്ടു പൊയ്ക്കോണം അല്ലെങ്കിലാ...തള്ളേ കലിപ്പടങ്ങണില്ലല്ലോ..?

നിലാവുപോലെ.. said...

സുകന്യ അന്തര്‍ജ്ജനം!
അനിയാന്നു വിളിക്കരുതു ട്ടോ..? അവള്‍ എന്നെ ഒരു ആങ്ങളയെപോലെ കാണുന്നതു എന്നു പറഞ്ഞപ്പോളാണു്‌ പ്രണയത്തിന്റെ അധ്യായം അടഞ്ഞതു..അറിയോ.?

നിലാവുപോലെ.. said...

ഞാന്‍ ഒന്നു തമാശിച്ചതാണു ശശിയേട്ടാ.. ലിങ്കം തന്നത് നമ്മുടെ ചന്ദ്രകാന്തം ആണോ..? മൂപ്പത്തി ഈ വഴിക്ക് വരാറേയില്ല..രണ്ടുപേര്‍ക്കും നന്ദി ട്ടോ...
ചിയേസ്..
'ക്ടിം' ഞാന്‍ അപ്പോഴെ പറഞ്ഞതാ അടപ്പില്‍ മതിയെന്ന് ...പറഞ്ഞാല്‍ കേല്‍ക്കില്ല...
പുള്ളാര്‍ ചൊല്ലും മുതു നെല്ലിക്ക
ആദ്യം കൈക്കും ,പിന്നെ , മധുരിക്കും ,പിന്നെ ചവര്‍ക്കും.....:) :)

നിലാവുപോലെ.. said...

ഈ കാപ്പിലാന്റെ കാര്യം കൊണ്ടു ഞാന്‍ തോറ്റെന്റെ ദൈവമേ ! ഇങ്ങളു വെറും പുലി അല്ലാ, പുള്ളി പുലിയ ട്ടോ..കൊടു കൈ..അന്റാര്‍ട്ടിക്കായില്‍ മഴയൊക്കെയുണ്ടോ..? :)

യെന്തരോ പോലെ :( said...

"മുത്തു മണി മാലയാം മദനോര്‍മ്മകളെ
ചാര്‍ത്തി ,സെറ്റ് സാരിയുടുത്തു ,
തുളസി കതിര്‍ വെച്ച്
നുണ കുഴി പറയില്‍
വാല്‍സല്യതിന്‍ മലരു്‌ നിറച്ച്"

സൂപ്പര്‍ സൂപ്പര്‍!!! ഇതെന്തരണ്ണാ ആവേശം കൊണ്ടു കണ്ണു കാണാതെ എഴുതിയ മട്ടുണ്ടല്ലോ? എഴുതി ഒരാവര്‍ത്തി സ്വയം വായിച്ചു നോക്കാറൊന്നുമില്ലല്ല്. യെന്തര് സൊയം വായന! യെന്റെ ബ്ലോഗ്,യെന്റെ എഴുത്ത് വായിച്ചവര് വായിച്ചവര് മിണ്ടാതെ പ്വാവിനെടാ എന്നാണോ?

മദനോര്‍മ്മയൊക്കെയങ്ങു സഹിക്കാം "നുണ കുഴി പറയില്‍ വാല്‍സല്യടിന്നാല്‍" മലരുനിറക്കാനൊക്കെ പോകുമ്പോള്‍ ഒന്നു സൂക്ഷിക്കണേ..

നിലാവുപോലെ.. said...

ആരാണത്..? പേരെന്താണ്? നാടെവിടെയാണ്?..ചുമ്മാ..പുതിയ കണ്ടുപിടുത്തമാ...''നുണകുഴി പറ..''എങ്ങനെയുണ്ടെന്റെ അജ്ഞാത സുഹ്ര്യത്തെ..? :)

ആചാര്യന്‍ said...

സംഭവം കലക്കിക്കളഞ്ഞു നിലാവേ... ബൂലോക കാവ്യലോകത്തിനും കാവ്യവിമര്‍ശകര്‍ക്കും ഒരു പോലെ ഈ കവിത അനുപേക്ഷണീയമായ അന്തരാള മര്‍ദ്ദനമാണ്. കൂടാതെ കഴിഞ്ഞ പോസ്റ്റുകളും വായിച്ചു, പ്രമാദം കവേ... പിന്നെ സഗീറിനെ ഇവിടെ വലിച്ചിഴക്കുന്നതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. അയാളുടെ കവിതകള്‍ അടച്ച് ബ്രാന്‍റ് ചെയ്യുന്ന പ്രവണത തികച്ചും അപലപനീയം.

നിലാവുപോലെ.. said...

എന്റെ പൊന്നു ആചര്യാ !
അന്തര്‍ജ്ജനത്തിനു്‌ വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു...ശ്രീ സഗീറിനെ അപമാനിച്ചതാവില്ല...തമാശിച്ചതാണു്‌ ..ക്ഷമിച്ചു കള... :)