തലക്കെട്ടില്ലാതെ.....

കഥയും ,കവിതയും കുളിക്കുവനായി ഇറങ്ങി.നദിയിലേക്ക് പോകും വഴിവെട്ടു കല്ലു കൊണ്ടുള്ള ഇറക്കമാണ്..ആദ്യംകഥയിറങ്ങി ,പിന്നാലെ കവിതയും.
ശേഷം പശ്ചിമ ദിക്കിലേക്ക്..വലതു ഭാഗത്തായി ആരോ വലിച്ചെറിഞ്ഞ മുടികൂന കെട്ടുകള്‍. അതിനു ചുറ്റും തളിര്ത്തു പന്തലിച്ചു നില്‍ക്കുന്ന കമ്മ്യുണിസ്റ്റു്‌ പച്ചകള്‍.പരദൂഷണം പറഞ്ഞു പോകുന്ന പ്രാണി കൂട്ടങ്ങള്‍..ഇടതു ഭാഗത്തായാണു്‌ സാക്ഷാല്‍ കശുമാവിന്‍ സാമ്രാജ്യം. അവിടെ വ്രിതിയാല്‍ ആരോ ചതുരം തീര്‍ത്തിരിക്കുന്നു. ഉണങ്ങിയ മലത്തിന്റെ ദുര്‍ഗന്ധം പേറി മന്ദമാരുതന്‍ കറങ്ങുന്നു..കവിതക്ക് ഓക്കാനം വന്നു.കഥ കവിതയുടെ മുതുക് തടവി കൊടുത്തു. ജോലി കഴിഞ്ഞു തളര്‍ന്നു മടങ്ങുന്ന അരുണന്‍ .മാനത്തിന്റെ സിന്തൂര പൊട്ടവര്‍ കണ്ടു. നദികരയിലെത്തിയ അവര്‍ കുളിക്കുവാനായ് തയ്യാറെടുത്തു .കഥ തലക്കെട്ടഴിച്ചു തൊട്ടാവാടി ചെടിയുടെ മുതുകില്‍ വെച്ചു.അവ യഥേഷ്ടം മിഴികളടച്ച് ഭൂമിയെ ചുംബിച്ചുറങ്ങി. കഥ ആദ്യംഇറങ്ങി, പിന്നാലെ കവിതയും . കവിതയുടെ പാദത്തിനു ചുറ്റും വട്ടമിട്ടുവെള്ളീ പൂശിയ പരല്‍ മീനുകള്‍..തിരുവാതിര കളി അനുസ്മരിപ്പിക്കും പോലെ.. കഥ മുങ്ങാം കുഴിയിട്ടു രമിക്കുകയായിരുന്നു..അതേ സമയം , കരയില്‍ തങ്ങളുടെ വീടിനു ചുറ്റും മതില്‍ തീര്‍ക്കുന്ന തിരക്കിലായിരുന്നു കട്ടുറുമ്പിന്‍ കൂട്ടങ്ങള്‍..മണല്‍ ഉരുളകള്‍ അവര്‍വീടിനു ചുറ്റും നിരത്തുന്നു.അപ്പോള്‍ അതു വഴി കടന്നു വന്ന സന്തോഷ് പല്ലഷന തലകെട്ടെടുത്ത് കശു മാവിന്‍ സാമ്രാജ്യത്തിലേക്ക് വലിച്ചെറിഞ്ഞു. രതിയിലേര്‍പ്പെട്ടിരുന്ന രാജിലങ്ങള്‍ ഉന്‍മാദത്തിന്റെ കെട്ടുകളഴിച്ച് കരിയിലകളിലൂടെ ചിലങ്ക കിലുക്കി ഓടി മറഞ്ഞു .കവിത ചെളിയില്‍ ആണ്ടുപോയി. കഥ ഓടി കരക്കു്‌ കയറി നെഞ്ചിടിപ്പോടെ..പിന്നെ, തലകെട്ടന്വേഷിച്ചു. ഇനിയും നിദ്രയില്‍ നിന്നുണര്‍ന്നിട്ടില്ലാത്ത തൊട്ടവാടി ചെടികള്‍ . തന്റെ വ്യക്തിത്വമായ തലകെട്ടും , കാമുകി നഷ്ടപ്പെട്ട വേദനയാലും കഥ വിഷണ്ണനായി തന്റെ യാത്ര തുടരുന്നു...

7 comments:

നിലാവുപോലെ.. said...

കഥ യാത്രയിലാണ്...കൂട്ടരെ...!

നിലാവുപോലെ.. said...

കഥ യാത്രയിലാണ്....

സന്തോഷ്‌ പല്ലശ്ശന said...

ആ പല്ലശ്ശനക്കാരന്‍ തെണ്ടിയെ പാമ്പുകടിച്ചോട്ടെ...

കവിതേടെ മൊബൈല്‍ നമ്പറ്‍ കഥേടെ കൈയ്യിലുണ്ടായിരുന്നില്ലേ...

കളിച്ചു കളിച്ചു നെഞ്ചത്തോട്ടായി കളിയല്ലെ ദുഷ്ടാ.... (കരയുന്നു...)

:(:(

നിലാവുപോലെ.. said...

എന്റെ പൊന്നു തിരുമെനിയെ, അടിയനോട് ക്ഷമിക്കുക..അറിഞ്ഞുകൊണ്ടല്ല; മന:പൂര്‍വം ആണ്..മുതിര്‍ന്നവര്‍പറയുന്നത് കേട്ടിട്ടില്ലേ, ''ഒന്നെങ്കില്‍ കളരിക്ക് പുറത്ത്;അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്..''ഇവിടെ താങ്കള്‍ എന്റെ ആശനാണല്ലോ.എന്താ ചെയ്കാ? പിന്നെ,തിരുമേനി ചോദിച്ചല്ലോ കവിതയുടെ മൊബൈല്‍ നംമ്പര്‍ കഥയുടെ കയ്യില്‍ ഉണ്ടായിരുന്നില്ലേ എന്ന് ? കവിത ചെളിയില്‍ ആണ്ടു പോകുമ്പോള്‍ എങ്ങനെ ഫോണ്‍ എടുക്കും..? കൂടാതെ വെള്ളത്തിനടിയില്‍ റെയിഞ്ചില്ല തിരുമേനിയെ......

MyDreams said...

katha illaaaaa katha............

anupama said...

Dear Sona,
Good Evening!
No comment should make you stop writing stories.You are creative and keep writing!
Sasneham,
Anu

ഭാനു കളരിക്കല്‍ said...

sona uththaradhunikanakanulla zramaththilano?. enthayalum kathayezhuthanulla craft unt. write more.