മുന്‍കരുതല്‍


(Courtesy: Google)

അന്നൊരു വ്യാഴാഴ്ച്ചയില്‍  
ദിനത്തിന്റെ പൊക്കിള്‍ ലക്ഷ്യമാക്കി
സമയം കിതച്ചെത്തിയ നേരം
അച്ഛന്‍ തെങ്ങില്‍ കയറാന്‍
തയ്യാറെടുക്കവേ,
പതിവില്ലാകാഴ്ച്ചതന്‍
കൌതുകം നോക്കിയീയുള്ളോന്‍
തെങ്ങിനരുകിലായ് വന്നു നിന്നു
തലേന്നു പെയ്ത മഴ
തീര്‍ത്ത ദേഹം
പച്ച കുപ്പായമണിഞ്ഞു നില്‍ക്കേ,
അച്ഛന്‍കയറുന്നു
വഴുക്കല്‍ വക വെക്കാതെ
നെഞ്ജുരച്ച് ...
ചൂട്ടുകള്‍ ,കൊതുമ്പുകള്‍
വലിച്ചു താഴെക്കിടുന്നച്ഛന്‍
പിരാകി കൊണ്ടോടുന്ന
ഉറുമ്പിന്‍ നിവാസികളെ
കണ്ടില്ലെന്നു നടിച്ചുവോ?
താഴെയിറങ്ങിയച്ഛന്‍
കൊതുമ്പുകളെല്ലാം
കൂട്ടികെട്ടിയടുക്കി വക്കുന്നു
കൂരതന്‍ മൂലയിലായ് ...
കുളിച്ചു ,തൊഴുതു, കുറി വരച്ചു-
വന്നച്ചന്‍
അമ്മ നല്‍കിയ തണുത്ത
പുട്ടും, കടലയും ആര്‍ത്തി-
യോടെ കഴിക്കുന്ന കാഴ്ച്ച നോക്കി
യമ്മ നിന്നത്‌
ഉച്ചനാശാരി കര വിരുത്
തീര്‍ത്ത കട്ടിള പടിയില്‍ !
ജോലിക്കായ് മടങ്ങുമ്പോള്‍
യാത്ര പറയാറുള്ളാ പതിവും
തെറ്റിച്ചു..
സൈക്കിള്‍ നീങ്ങിയച്ഛനെ
മുതുകിലേറ്റി
വളവും കഴിഞ്ഞങ്ങു്‌
അകന്നു പോയി....
വൈകിയാണെങ്കിലും
അച്ചന്‍ തിരിച്ചെത്തി
വെള്ളയില്‍ പൊതിഞ്ഞാണെന്നു മാത്രം !
ആളുകളങ്ങിങ്ങു ഒത്തു കൂടി
അലമുറകളെങ്ങും ഉയര്‍ന്നു പൊങ്ങി
സങ്കട ചുഴിയില്‍ വീണ മുറ്റം
വീടിന്റെ യിരുണ്ടേതോ മൂലയില്‍
കുനിഞ്ഞിരുന്നു കരയുന്ന-
യെന്റെ കര്‍ണ്ണത്തിലേക്ക്
മാവ് വെട്ടുന്ന  ശബ്ദമെത്തവേ,
ആരോ തുരുതുരെ ചുംമ്പിച്ചു
ചൊല്ലിടുന്നു :
'മോനെ ..നടക്കെടാ.. ,അച്ഛനെ
കാണണ്ടെ...?
ഒട്ടും തളരുത് ..എന്റെ കുട്ടന്‍.. '
ബോധം തളര്‍ന്നുപോയ നേരത്ത്‌
ആരോ വലിച്ചു നടത്തിച്ചീടുന്നു ;
ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി
അതാ കിടക്കുന്നച്ഛന്‍
വെള്ളയില്‍ പുതച്ച് നിശ്ചലനായ് ...
കണ്ണീര്‍ തീര്‍ത്ത പുഴയാല്‍
കാഴ്ച്ചകള്‍ മങ്ങിയെ കണ്ടതുള്ളൂ...
സൂക്ഷിച്ചു..സൂക്ഷിച്ചു നോക്കുമ്പോള-
തായച്ഛന്റെ വദനം കണ്ടില്ല
ഞാനവിടെ..
ചിതറി തെറിച്ച വദനം
ചേര്‍ക്കാന്‍ പാടുപ്പെട്ടത്രെ
ഡോക്ടര്‍മാരും....
മാക്ടവല്‍ വിസ്കി കടത്തിപോയ
ലോറിതന്‍ വിധിയുടെ
ചക്രത്താലെന്നു
പിന്നീട് കേട്ട കഥയാണു്‌ കൂട്ടരെ..
അച്ഛന്റെ പട്ടടയൊരുങ്ങുന്നു
വടക്കിനിയില്‍ കുളത്തിനരുകിലായ് ;
തെക്കോട്ട് വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ !
ഈറന്‍ തുണിയുടുത്തച്ഛ-
ന്റെ പട്ടടക്ക് തീ കൊളുത്താന്‍
ഞാന്‍ പിടിച്ച കൊതുമ്പിന്‍ കെട്ടുകള്‍
അച്ഛന്‍ കരുതി വെച്ചതായിരുന്നു...
അച്ഛന്‍ കരുതി വെച്ചതായിരുന്നു...

20 comments:

നിലാവുപോലെ.. said...

നീറുന്നരോര്‍മ്മയണെനിക്ക് അച്ഛന്‍...
എന്നെ സ്നേഹിക്കാന്‍ തുടങ്ങും മുന്പെ അച്ചന്‍ മറ്റൊരു തീരം തേടി യാത്ര ആയി കൂട്ടരെ...
ആത്മാവിലൊരു ചിത ഇന്നും എരിയുന്നെന്‍ നെഞ്ജില്‍....ആ രംഗം ഓര്‍ക്കുമ്പോള്‍....!!

വിനയന്‍ said...

പറയുവാനോ, സാന്ത്വനിപ്പിക്കുവാനോ വാക്കുകളില്ല! :( ക്ഷമിക്കണം!

സിജി said...

Sona...:))

സിജി said...

Sona..

സന്തോഷ്‌ പല്ലശ്ശന said...

ഒരുപിടി കണ്ണീര്‍പൂക്കള്‍

വിജയലക്ഷ്മി said...

vedanakal ullil othukki neeripukayunna orumakante manassu ee varikalilunde.ithu kavithayaayi purathhuvannathu ullil kettikidakkunn oru kunju manassinte vithumpalaanu..
mone aa dukhathhil pankucherunnu..

പകല്‍കിനാവന്‍ | daYdreaMer said...

അച്ഛന്‍... ! :(

lekshmi said...

manoharamaayirikkunnu...swanthanippikkaan vaakukal ella..nannayirikkunu..

മനോജ് കുറൂര്‍ said...

ജീവിതംകൊണ്ടെഴുതിയ കവിതയ്ക്ക് കമന്റിടാന്‍ എനിക്കു യോഗ്യതയില്ല. ദു:ഖങ്ങള്‍ക്കു മുന്നില്‍ കാവ്യനിരീക്ഷണങ്ങള്‍ക്കു പ്രസക്തിയില്ല. എങ്കിലും അനുഭവങ്ങള്‍കൊണ്ട് മനസ്സിനെ വേദനിപ്പിച്ച കവിത എന്നു മാത്രം പറയട്ടെ.

സോണ ജി said...

ശ്രീ മാന്‍ മനോജ് മാഷേ !
അത്യദ്ഭുതം ! സമകാലിക വാരികളില്‍ കൂടെ താങ്കളെ എനിക്ക് പരിചയമുണ്ട്...ഇപ്പോള്‍ ഇവിടെ ഈ ബ്ലോഗിന്റെ കുടിലില്‍ വന്ന് ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തിയല്ലോ ...നന്ദിയുണ്ട് മാഷെ ഒത്തിരി നന്ദി...അങ്ങ് കാലു കുത്തിയപ്പോള്‍ ബ്ലോഗ്ഗ് ധന്യമായി...നല്ല ക്ര്യതികള്‍ ഇല്ലെങ്കില്‍ പോലും ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തി കൊള്ളുന്നു..തെറ്റുകള്‍ സദയം ചൂണ്ടി കാട്ടണേ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

:(

ആചാര്യന്‍ said...

സോണ..പ്രിയപ്പെട്ട സോണ...

: : :

hAnLLaLaTh said...

വാക്കുകളില്ലാതെ മടങ്ങുന്നു ഞാന്‍
നിന്‍ വേദനത്താളില്‍ കൊളുത്തിപ്പടരും
വേദനക്ഷരമായ് അച്ഛന്‍
--
_________hAnLLaLaTh.

സുനിൽ പണിക്കർ said...

പകരമില്ലാത്തൊരു വാക്കിൻ-
വെളിച്ചമേ,നീയിരുൾമാറ്റിനിത്യം
നിറഞ്ഞുനിന്നീടുക..

രഞ്ജിത് വിശ്വം I ranji said...

സോന..

പാര്‍വതി ക്രിഷ്ണ said...

കണ്ണീര്‍നിറഞ്ഞു കാഴ്ചമങ്ങിയ കണ്ണുകള്‍ കൊണ്ടു നൊക്കി എനിക്കും ഒന്നും എഴുതാനാവുന്നില്ല.....
എനിക്കും നീറുന്നൊരോര്‍മ്മയാണച്ചന്‍.....
സ്നേഹത്തില്‍ ചാലിച്ചൊരോര്‍മ്മ.....
തൂവല്‍ സ്പര്‍ശം പോലെ ഒരനുഭൂതി....
അച്ചന്‍ കരുതിവെച്ചതായിരുന്നു എല്ലാം....എന്റെ ജീവിതം പൊലും...
നന്നായിരിക്കുണു സോണ...

Geetha said...

വൈകിയാണെങ്കിലും
അച്ചന്‍ തിരിച്ചെത്തി
വെള്ളയില്‍ പൊതിഞ്ഞാണെന്നു മാത്രം

സോണ നീ കരയിച്ചുവല്ലോ

anupama said...

Dear Sona,
So touching..........really sad.
May the departed soul of your dear Father rest in peace.
Fate is often cruel and unbelievable.
Sasneham,
Anu

മുരളിക... said...

വേണ്ടെന്നു പറയാമായിരുന്നു നിനക്ക്....

''വേദന തന്‍ കാളമെഘങ്ങളില്‍ നിന്നെത്തി
പൊള്ളിച്ചു കളഞ്ഞല്ലോ സുഹൃത്തെ നീ...

Shajikumar said...

vishamippikkunnu...