അന്ധവിശ്വാസം

അന്ധതയുടെ താഴ്വരയില്‍ ജനിച്ച് തിമിരം ബാധിച്ച ജനങ്ങളിലൂടെ വിശ്വാസത്തെ കൂട്ടുപിടിച്ച് ആധുനികതയുടെ വാതായനം കടന്ന്‌ ,ഉത്തരാധുനികതയിലൂടെ ജൈത്ര യാത്ര തുടരുന്നു....

വിചാരണയുടെ നാളുകള്‍ വിദൂരത്തല്ല ; അവിടെ നമ്മുക്ക്‌ സംവദിക്കാം !

3 comments:

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട
സോണയ്ക്ക്,

ആശംസകള്‍

സ്വന്തം,
ശ്രീദേവിയേച്ചി.

സന്തോഷ്‌ പല്ലശ്ശന said...

സ്വയം വിചാരണയാണ്‌ അത്യാവശ്യം. ഉത്തരാധുനകതയില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ ഒരു തരം ആത്മകാമത്തിന്‍റെ ഉല്‍പന്നങ്ങളാണ്‌. എന്‍റെ സ്വരം സമൂഹത്തില്‍ വേറിട്ടുകേള്‍ക്കണമെന്ന ആഗ്രഹം (അദമ്യമായ) ചിലപ്പോള്‍ അതിരു കടക്കും അപ്പോള്‍ അതി സങ്കേതികതയില്‍ ചാലിച്ച്‌ കള്ളനാണയങ്ങള്‍ പടച്ചുവിടും ഇതാണ്‌ ഇന്നത്തെ സമകാലിക സാഹിത്യത്തിലെ മാലിന്യങ്ങള്‍... അതുകോണ്ട്‌ എനിക്ക്‌ സോനയോടും സ്വയവും ഓര്‍മ്മിപ്പിക്കാനുള്ളത്‌ ആത്മകാമംവെടിയുകയും സമൂഹത്തിനുവേണ്ടി നിര്‍വഹിക്കുന്ന നിഷ്കാമ കര്‍മ്മമാണ്‌ എഴുത്ത്‌ എന്ന്‌ മനസ്സിനെ വിശ്വസിപ്പിക്കുകയുമാണ്‌. വിചാരണ ഓരോ മനസ്സിലും സ്വയം നടത്തണം... അതേ സോനാ... അതിനുള്ള സമയമായി.....

നിലാവുപോലെ.. said...

അഭിപ്രായം രേഖപ്പെടുത്തിയ ശ്രീദേവി ചേച്ചിക്കും പല്ലശനക്കുമുള്ള നിസീമമായ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു..