ഞാന്‍

മുണ്ഡനം ചെയ്യിക്കില്ലെന്‍ശിരസ്സ്
കാരണംകവിതയുടെ
ഗര്ഭകോശംതലയിലാണ്
താടി വടിക്കാറില്ല;
വിരഹത്തിന്‍
വിത്തുകള്‍
കിളിര്‍ക്കുന്ന കേദാരമണവിടം.
ധരിക്കാറില്ല പാദരക്ഷ ഞാന്‍
പാദവും ധരണിയുംതമ്മിലുള്ള
പൊക്കിള്‍ക്കൊടി ബന്ധം
വിച്ഛേദിക്കാതിരിക്കാന്‍.
ധരയുടെ വിലാപങ്ങള്‍ക്ക്
പാദം കാതോര്‍ക്കുന്നത്
ഞാനറിയുന്നു....
മാലോകര്‍ ചോദിക്കുന്നു:
'കുട്ടാ, എന്താ എങ്ങനെ?
പുന:ഞാനെന്നോട്‌ ചോദിച്ചു:
എന്‍മനം സ്വകാര്യമായി
മന്ത്രിച്ചതു്‌
ഇങ്ങനെയൊന്നുമല്ലെങ്കില്‍
നീ എന്ന നീ ഇല്ലെന്ന്‌ '
ഇനി ഞാന്‍ എന്തു പറയാന്‍!

7 comments:

Nilavupole said...

പ്രിയപ്പെട്ടവരെ,
ഞാന്‍ തുടക്കകാരന്‍ ആണെ......

വിജയലക്ഷ്മി said...

ayyo mone enikku othhiri ishtamaayi ee kavitha..athi manoharam ! ee kavithapole thanneyaano iyaalu?

സന്തോഷ്‌ പല്ലശ്ശന said...

തുടക്കത്തിലേ ഇങ്ങിനെ ആയാലോ.... പൂര്‍ണ്ണ നഗ്നനായി ജീവിച്ച ആദിമമനുഷ്യനായിരിക്കണം ധരയെ ആദ്യം സംവേദിച്ചറിഞ്ഞവന്‍.. വസ്ത്രം കാപഠ്യമാണു കുട്ടി നഗ്നതയാണ്‌ സത്യം അതോണ്ട്‌.... !!!

നിലാവുപോലെ.. said...

വിജയലക്ഷ്മി അമ്മക്ക്‌,
മുണ്ഡനം ചെയ്യിക്കില്ലെന്നുള്ളത് സത്യാ..കാരണം തലയില്‍ മുടി ഇല്ലാത്തത് കൊണ്ടാ കേട്ടോ ?

നിലാവുപോലെ.. said...

പല്ലശന തിരുമേനി,
വസ്ത്രം കാപഠ്യമെന്നു അറിയാഞ്ഞിട്ടല്ലാ , ആള്‍ക്കാര്‍ സമ്മതിക്കണ്ടേ?

Ranjith Chemmad / ചെമ്മാടന്‍ said...

നിന്റെ ആശയം ഇഷ്ടമായി,
പക്ഷേ നിന്റെ അവതരണം ഇഷ്ടമായില്ല,
നിന്നില്‍ നിന്നും ഇതിലേറെ പ്രതീക്ഷിക്കുന്നു.

എന്‍.ബി.സുരേഷ് said...

ഗര്ഭകോശം
ധരണിയും
ധര
മാലോകര്‍
പാദരക്ഷ

സോണ വാകുകലെ തിരിച്ചറിയൂ. നാം ഉപയോഗിക്കുന്ന വാക്കുകള്‍ നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കിമോ എന്നു. പിന്നെ വിഷയം ഇതൊരു സാധാരണ വിഷയമല്ലേ താടിയും മുടിയും ചെരുപ്പില്ലാത്ത കാലുകളും.

ഇടശ്ശേരി ഒരിക്കല്‍ പറഞ്ഞു തടി പിടിക്കുന്ന ആനയെ ക്കുറിച്ചു ഞാന്‍ കവിതയെഴുതുമ്പോള്‍ കരി എന്നുപയോഗിക്കില്ല ഹസ്തി എന്നേ ഉപയോഗിക്കൂ. കാരണം ഹസ്തി എന്നുപയോഗിക്കുമ്പോള്‍ തുമ്പിക്കൈക്കു പ്രാധാന്യം വരുന്നു. വാക്കുകള്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കൂ.