അവഗണന

നിന്നെ സ്നേഹിച്ച
കുറ്റത്തിനാണു്‌
നീയെന്നെ ഒറ്റുകൊടുത്തതു്‌.
മുപ്പത് വെള്ളികാശിനല്ല;
പദവിക്കു്‌വേണ്ടിമാത്രം!
നീ ഉയരങ്ങള്‍
കീഴടക്കുന്ന തിരക്കിലായിരുന്നു...
ഞാനപ്പോഴും
സത്യത്തിന്റെ ചൂട്ടുപിടിച്ചു്‌
മുന്നോട്ടു പോയി
എന്നെ തേടി പദവികള്‍
വന്നില്ല
കൂട്ടുകാര്‍ വന്നില്ല.
അവഗണനയുടെ
കയ്പ്പുനീരുംകുടിച്ചിങ്ങനെ-
യെത്ര നാള്‍?

5 comments:

നമത് വാഴ്വും കാലവും said...

(:

വിജയലക്ഷ്മി said...

nalla aashayangal manassilullappol madichunilkkaathe thurannezhuthuka..nallakavitha...thudaruka

നിലാവുപോലെ.. said...

തുടരണമെന്ന് ആഗ്രഹമുണ്ട് ...പക്ഷേ ,പല്ലശനയെയോര്‍ക്കുമ്പോള്‍ പേടിയാണു്‌ അമ്മേ.. ഒരു ശത്രു സംഹാരപൂജക്ക് രശീത് എഴുതിക്കാമോ?

lekshmi said...

kollaam sona/....aashamsakal..

sivan said...

മനോഹരം... ആശംസകൾ...!!