അന്ധവിശ്വാസം

അന്ധതയുടെ താഴ്വരയില്‍ ജനിച്ച് തിമിരം ബാധിച്ച ജനങ്ങളിലൂടെ വിശ്വാസത്തെ കൂട്ടുപിടിച്ച് ആധുനികതയുടെ വാതായനം കടന്ന്‌ ,ഉത്തരാധുനികതയിലൂടെ ജൈത്ര യാത്ര തുടരുന്നു....

വിചാരണയുടെ നാളുകള്‍ വിദൂരത്തല്ല ; അവിടെ നമ്മുക്ക്‌ സംവദിക്കാം !

അവഗണന

അവന്‍ അതീവ ദു:ഖിതനാണു്‌.ഹ്ര്യദയവേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഉള്ളിലുണ്ടു്‌. താന്‍പ്രണയിച്ച പ്രണയിനിയെ  നഷ്ട്ടപ്പെട്ടതിലല്ലാ, കവിതയെ ഭോഗിച്ചു ഭോഗിച്ചു ഇതുവരേയും ഒരു കുഞ്ഞു പിറക്കാത്തതില്‍.പിറന്നതൊക്കെയും ബുദ്ധിജീവികള്‍ ചാപിള്ളയെന്നു മുദ്രകുത്തി മേശക്കു കീഴിലെ അമ്മ തൊട്ടിലിലേക്കു്‌ വലിച്ചെറിയുകയായിരുന്നു..കണ്‍മഷിയില്ലാതെയവര്‍ ചുരുണ്ടുകിടക്കുന്നു;കഥയറിയാതെ.....


അതേസമയം,അവന്‍ അവഗണനയുടെ കൈയ്പ്പ്നീരും പേറി വീണ്ടും ഭോഗിക്കുന്നു.....സര്‍ഗവേദനയോടെ.....

ജീവിത മാസങ്ങള്‍

ജനുവരിയില്‍ജനനം.


ഫെബ്രുവരിയില്‍


പ്രണയം.


മാര്‍ച്ചില്‍


വിടവാങ്ങുന്നു...


ഏപ്രിലില്‍


വിഡ്ഢിത്തമോര്‍ത്ത്‌ ചിരിക്കാം!


മേയില്‍


ജീവിത മേച്ചില്‍ പുറങ്ങളിലൂടെ


തമാശതന്‍ ലക്ഷ്യം തേടി


യാത്ര തുടരാം....

ഞാന്‍

മുണ്ഡനം ചെയ്യിക്കില്ലെന്‍ശിരസ്സ്
കാരണംകവിതയുടെ
ഗര്ഭകോശംതലയിലാണ്
താടി വടിക്കാറില്ല;
വിരഹത്തിന്‍
വിത്തുകള്‍
കിളിര്‍ക്കുന്ന കേദാരമണവിടം.
ധരിക്കാറില്ല പാദരക്ഷ ഞാന്‍
പാദവും ധരണിയുംതമ്മിലുള്ള
പൊക്കിള്‍ക്കൊടി ബന്ധം
വിച്ഛേദിക്കാതിരിക്കാന്‍.
ധരയുടെ വിലാപങ്ങള്‍ക്ക്
പാദം കാതോര്‍ക്കുന്നത്
ഞാനറിയുന്നു....
മാലോകര്‍ ചോദിക്കുന്നു:
'കുട്ടാ, എന്താ എങ്ങനെ?
പുന:ഞാനെന്നോട്‌ ചോദിച്ചു:
എന്‍മനം സ്വകാര്യമായി
മന്ത്രിച്ചതു്‌
ഇങ്ങനെയൊന്നുമല്ലെങ്കില്‍
നീ എന്ന നീ ഇല്ലെന്ന്‌ '
ഇനി ഞാന്‍ എന്തു പറയാന്‍!

അവഗണന

നിന്നെ സ്നേഹിച്ച
കുറ്റത്തിനാണു്‌
നീയെന്നെ ഒറ്റുകൊടുത്തതു്‌.
മുപ്പത് വെള്ളികാശിനല്ല;
പദവിക്കു്‌വേണ്ടിമാത്രം!
നീ ഉയരങ്ങള്‍
കീഴടക്കുന്ന തിരക്കിലായിരുന്നു...
ഞാനപ്പോഴും
സത്യത്തിന്റെ ചൂട്ടുപിടിച്ചു്‌
മുന്നോട്ടു പോയി
എന്നെ തേടി പദവികള്‍
വന്നില്ല
കൂട്ടുകാര്‍ വന്നില്ല.
അവഗണനയുടെ
കയ്പ്പുനീരുംകുടിച്ചിങ്ങനെ-
യെത്ര നാള്‍?

പ്രവാസി

ഞാനാംമെഴുകുതിരി
ഉരുകുന്നു,യാരോ
കൊളുത്തിയദീപേഷികയാല്‍!
സ്വയമുരുകുമ്പോഴും
ബന്ധുരര്‍ക്ക്
സന്തോഷ നാളങ്ങള്‍
ചൊരിയുന്നു...
ഉരുകിയുരുകി
ജീവിത പലകയില്‍
ചേര്‍ന്നമരുമ്പോള്‍
സ്നേഹംകൂടിയയൊരാള്‍
എന്നെയെടുത്ത്
ഒറ്റപ്പെടുത്തലിന്റെ
തമസിലെറിയും